Saturday, March 26, 2011

short story by my bro

എനിക്ക് കല്യാണം ആലോചിച്ചു തുടങ്ങിയ സമയം ........
വീട്ടിലേക്കുള്ള യാത്രയില്‍ ഒരു ദിവസം അവളെ കണ്ടുമുട്ടി. ഒന്നേ നോക്കിയുള്ളു.സുന്ദരി!!
ഇഷ്ടമായി!! പിരിയാനാകാത്തവിധം! ഞാൻ അവളെ സ്നേഹത്തോടെ എന്‍റെ വീട്ടിലേക്ക്
ക്ഷണിച്ചു .... അധികം ആലോചിക്കാനുണ്ടായില്ല. അവൾ എന്നെ അനുഗമിച്ചു.
വീട്ടിലെത്തി...
എന്തായിരിക്കും അമ്മയുടെ പ്രതികരണം? എന്തായാലും നേരിടുക തന്നെ! അവൾ
മുറ്റത്തു പരുങ്ങി നിന്നു. ഞാൻ കാളിംഗ് ബെല്ലിൽ വിരലമർത്തി. വാതിൽ
തുറക്കപ്പെട്ടു....
അമ്മ!...അമ്മ ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി.
അമ്മയ്ക്ക് എല്ലാം മനസിലായി. അമ്മയുടെ മുഖം ചുവന്നുതുടുത്തു . പിന്നെ
ഒരാക്രോശമായിരുന്നു....
എവിടുന്ന് വിളിച്ചോണ്ട് വന്നെടാ ഇതിനെ ?”
അമ്മേ അത്............”
എന്നെ പൂർത്തിയാക്കാൻ അനുവദിച്ചില്ല.
വഴിയിൽ കണ്ടതിനെയൊക്കെ വിളിച്ചുകൊണ്ടു വരാൻ കണ്ട സ്ഥലമാണോടാ ഇത് ?”
ഒരു അനുരഞ്ജനത്തിനായി ഞാൻ വീണ്ടും തൊണ്ടയനക്കി.പക്ഷെ..
വിളിച്ചോണ്ടു പോടാ!”.....അമ്മ അലറിക്കൊണ്ട് വാതിൽ വലിച്ചടച്ചു. അനുനയത്തിന്റെയും
അനുരഞ്ജനത്തിന്റെയും വാതിൽ കൊട്ടിയടക്കപ്പെട്ടെന്നു എനിക്കു മനസിലായി.
എന്റെ അമ്മ ഇത്രയ്ക്കു യാഥാസ്ഥിതിക ആയിപ്പോയതിൽ പുരോഗമന വാദിയായ എനിക്കു
ലജ്ജ തോന്നി....ഇനി ഇവിടെ നിന്നിട്ടു കാര്യമില്ല. ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നടന്നു; കൂടെഅവളും!...
നടവഴിയിൽ ഒരു വഴി തിരിഞ്ഞ് ഞാൻ നിന്നു.എന്റെ നിസഹായത പ്രകടമാക്കിക്കൊണ്ട് ഞാൻപറഞ്ഞു.
നമുക്കു പിരിയാം
പക്ഷെ അവൾ പിന്തിരിയാൻ കൂട്ടാക്കിയില്ല. എന്റെ മുഖത്തേക്കു ഉറ്റു നോക്കി മിണ്ടാതെ നിന്നു. ഒട്ടുംഅമാന്തിച്ചില്ല. വഴിയരികിലെ വേലിക്കമ്പൊരെണ്ണം വലിച്ചൂരി.
ഓങ്ങിയതേയുള്ളു; അവൾ ഓടി.
കുറച്ചു ദൂരെ ചെന്ന് തിരിഞ്ഞു നിന്നിട്ട് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു;
ബൌ ബൌ!” (എടാ വഞ്ചകാ! )
നന്മകള്‍ മാത്രം നേര്നുകൊണ്ട്..... :-)

No comments:

Post a Comment