കുട്ടിക്കാലത്തെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണുന്നത് ഒരു നല്ല ഇടവേളക്കു ശേഷം ആയിരുന്നു. അതുകൊണ്ടുതന്നെ കത്തി അടിക്കാന്‍ കുറെ വിഷയങ്ങള്‍ ഉണ്ടായിരുന്നുതാനും.. അവളുടെ മോളൂട്ടീ യുടെ കുസൃതികളും.. ഭര്‍ത്താവിന്റെ ബിസിനെസ്സും എന്ന് തുടങ്ങി പുതുതായെടുത്ത സാരിയുടെ കളര്‍ ഇന്‍റെ കാര്യം വരെ ചര്‍ച്ച ചെയ്തു.. ചര്‍ച്ചകള്‍ കാടു കയറി തുടങ്ങി.. അവളുടെ ഭര്‍ത്താവ് എന്റെ കത്തി അടി കുറെ സഹിച്ചിരുന്നു.. പിന്നെ അത് ഇപ്പോഴെങ്ങും തീരില്ല എന്ന് മനസ്സിലായപ്പോള്‍ "ഇപ്പോള്‍ വരാമേ" എന്ന് പറഞ്ഞു ആശാന്‍ മുങ്ങി..
വിഷയങ്ങള്‍ തീരുന്നോ എന്ന് സംശയം ആയി..അപ്പോഴാണ് ആയിടെ വീട്ടില്‍ വന്ന ഏതോ ഒരു വകേലെ മാമന്‍ LIC ഇല്‍ ചേരാന്‍ നിര്‍ബന്ധിച്ച കാര്യം ഓര്‍മ വന്നെ.. നാട്ടില്‍ ഇപ്പോള്‍ ഒരു വീട്ടില്‍ ഒരു LIC ഏജെന്റ്റ് എന്ന അവസ്തയിലെക്കെത്തി ചേര്‍ന്നേക്കുന്നതിനാല്‍ ഈ വിഷയം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.. പുതിയ ഒരു ചര്‍ച്ച വിഷയം കിട്ടിയ ആവേശത്തില്‍ വകേലെ മാമന്‍ LIC ഇല്‍ ചേരാന്‍ വേണ്ടി നിര്‍ബന്ധിച്ചതും വളരെ വിദഗ്ദ്ധമായി ഞാന്‍ ഒഴിഞ്ഞു മാറിയതും ( അക്കൗണ്ട് ഇല്‍ പൈസ കൂടെ വേണേ!!) എല്ലാം കുറച്ചു എരിവും മസാലയും പുളിയും എന്ന് വേണ്ട ഉപ്പും കല്ലുപ്പും വരെ ചേര്‍ത്ത് പറഞ്ഞു കൊണ്ടിരുന്നു.. വകേലെ LIC മാമനെ ഒരു കാര്‍ക്കൊടകനായും എന്നെ ഒരു ജീനിയസ് ആയും വരുത്തി തീര്‍ക്കാനുള്ള എന്റെ ശ്രമം പുരോഗമിച്ചു കൊണ്ടേ ഇരുന്നു..അവള്‍ എല്ലാം ശ്രദ്ധിച്ചു കേള്‍ക്കുവാന് .. മിണ്ടുന്നേ ഇല്ല.. അതിനര്‍ത്ഥം അവളും സമ്മതിക്കുന്നു ഈ LIC ഏജെന്റ്റ് ഉം മാരുടെ ശല്യം അതിക്രമിച്ചു കഴിഞ്ഞേക്കുന്നു എന്ന്.. LIC ഏജെന്റ്റ് ആണെന്നരിഞ്ഞാല്‍ ഒരിക്കലും പിടികൊടുക്കരുത് അപ്പോഴേ മുങ്ങിക്കോണം എന്നും.. അവരു നമ്മളെ വലയില്‍ വീഴ്ത്താനും "കൂറ" പോളിസി എടുപ്പിക്കാനും പല കള്ളങ്ങളും പറയും എന്നും..എന്നുവേണ്ട അവരെ എത്ര വൃതികെട്ടവരായി ചിത്രീകരിക്കാമോ അതും അതിനപ്പുറവും ഉള്ള വക ഞാന്‍ ഇതിനകം പറഞ്ഞു കഴിഞ്ഞിരുന്നു .. ഹാവൂ!! എന്തൊരു ആശ്വാസം!! ഈ ഗോസ്സിപ്പിംഗ് എന്ന് പറഞ്ഞാല്‍ ഇത്ര അധികം മനസമാധാനം തരുന്ന ഒന്നാണോ.. കോപ്പ്.. എന്തും ആകട്ടെ !! .. എന്റെ പ്രിയതോഴി ഇപ്പോഴും മൌനത്തിലാണ്...ആലോചിക്കുവായിരിക്കും ഞാന്‍ പറഞ്ഞത് എത്ര സത്യം എന്ന്..എനിക്ക് വയ്യ.. ഈ എന്നെ കൊണ്ട് തോറ്റു..ഒന്ന് ചിരിച്ചു അവളെ ആത്മസംത്രിപ്തിയോടെ ഞാന്‍ നോക്കി..
അവള്‍ പറയാന്‍ മുരടനക്കി.. ഇവളെ കൊണ്ട് തോറ്റു..ഇതിനിത്രയും ഒക്കെ ആലോചിക്കണോ..കുറെ നേരം ആയല്ലോ ഇവള്‍ ഈ കുന്തം വിഴുങ്ങിയ പോലുള്ള ഇരിപ്പ് തുടങ്ങിയിട്ട്.. അവള്‍ പറഞ്ഞു.." ഡീ..ഞാനും എന്റെ ഹസ്ബന്റും LIC ഏജെന്റ്സാനു..,ഓഹ്ഹോ അങ്ങിനെയോ.. കൊള്ളാല്ലോ.."വെയിറ്റ്!! അല്ല എന്താ പറഞ്ഞെ??!!" അവള് പിന്നേം പറഞ്ഞു "ഞാനും കെട്ടിയോനും ഒരു വര്‍ഷമായി LIC ഏജെന്റ്റ് ആയിട്ടു"..തൊണ്ടയില്‍ എന്തോ തടഞ്ഞ പോലെ..വെള്ളം എവിടെ.. അതോ ചായ ആയിരുന്നോ കുടിക്കാന്‍ തന്നത്..ഈ ബിസ്ക്കറ്റ് ഒക്കെ ഏതു ബ്രാണ്ടാ..അല്ല ഈ ഞാന്‍ ഇപ്പോള്‍ ഇവിടെ എന്ത് ചെയ്യുവാ??..എനിക്ക് പോകണ്ടേ?..അല്ല ഞാന്‍ ശരിക്കും എന്താ ചെയ്യുന്നേ? അമ്മോ..എല്ലാം കീല്മേല്‍ ആയതു പോലെ..അവിടെ ഇരുന്ന ഒരു ഗ്ലാസ് വെള്ളം എടുത്തു പടപടാന്ന് വായില്‍ കമഴ്ത്തി.. പകുതി ഡ്രസ്സിലും ആക്കി..വളിച്ച ചിരി കാണാത്തവര്‍ക്ക് ആ സമയത്ത് എന്റെ ഒരു ഫോട്ടോ ക്യാമറയില്‍ എടുത്തിരുന്ണേല്‍ കാണിച്ചുതരാരുന്നു .. വാച്ചില്‍ ടൈം നോക്കി.. പോകാന്‍ ടൈം ആയോ? .. ഒരു 5 മിനിറ്റ് കഴിഞ്ഞു ഞാന്‍ പറഞ്ഞു "ഈ LIC എന്നൊക്കെ പറഞ്ഞാല്‍ സംഗതി നല്ലതാണ്.. കുറെ പേര് രക്ഷപെടുന്നുണ്ട് ഇതു കാരണം" ..അവള്‍ തലയാട്ടി..അതിനര്‍ത്ഥം "ഉവ്വെന്നോ" .. അതോ മറ്റേ " ഉവ്വ് ഉവ്വേ.. " എന്നോ ?? ഇനി എന്താ പറയണ്ടേ..ഞാന്‍ വീണ്ടും ഒരു വിഫല ശ്രമം കൂടെ നടത്തി നോക്കി.. " അതെ ഈ LIC ക്ക് കുറച്ചു നല്ല പോളിസി ഒക്കെ ഉണ്ട്" .. വാക്കുകള്‍ക്ക് ഇത്ര ക്ഷാമമോ ദൈവമേ!! ഞാന്‍ നിര്‍ത്തി..എന്നിട്ട് പെട്ടെന്നു വാച് നോക്കി " അയ്യോ..ഇത്ര ലേറ്റ് ആയോ.. ഇപ്പോള്‍ തന്നെ വീട്ടില്‍ ചെന്നില്ല്ലേല്‍ മമ്മി വഴക്ക് പറയും" എന്ന് പറഞ്ഞു തല്‍ക്കാലം അവിടെ നിന്ന് തടി തപ്പി..
വീട്ടില്‍ എത്തിയപ്പോള്‍ വേറെ ഒരു കൂട്ടുകാരിയുടെ ഫോണ്‍ വന്നു.. ഞാന്‍ അവളോട് മറ്റേ കൂട്ടുകാരിയുടെ വീട്ടില്‍ പോയ കാര്യം പറഞ്ഞു.."മറ്റേ" കാര്യം ഒഴിച്ച്..ഏതു മറ്റേ കാര്യം എന്ന് ചോദിച്ചു ഒരു മാതിരി ആക്കല്ലേ..എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ പറഞ്ഞു നിനക്കറിയാമോ അവളും ഹസ്സും LIC ഏജെന്റ്സു ആണ്.." അതെയോ?? ഡാ.. എന്റെ ഹസ്സും ഏജെന്റ്റ് ആണ്".. മതി!!..ഇനി എനിക്കൊന്നും കേള്‍ക്കണ്ട!!.. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു...
No comments:
Post a Comment