ഈ പെണ്ണിന് മര്യാദക്ക് എഴുതാനും അറിയില്ലേ എന്നാകും ആദ്യം ഈ തലകെട്ട് കണ്ടപ്പോള്‍നിങ്ങളുടെ മനസ്സില്‍ വന്നതെന്ന് എനിക്കറിയാം..."ഹേ അങ്ങിനെ ഒന്നും അല്ല" എന്ന് പറഞ്ഞുതിരുത്തണ്ട കാര്യോം ഇല്ല..ഇതൊക്കെ എനിക്ക് പുത്തരി അല്ലാട്ടോ..ഇതില്‍ കൂടുതല്‍ എത്രയോകേട്ടിരിക്കുന്നു :-).. നിനക്ക് ഈ ബ്ലോഗ് എഴുത്ത് നിര്‍ത്തിക്കൂടെ എന്ന് ചോദിച്ചു നിരുത്സാഹപെടുത്തുന്ന എല്ലാവരുടേം തലയില്‍ ഇടിത്തീ വീഴണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.. ഇതാ വീണ്ടുംഞാന്‍ ..
ഇനി ആശിഷ് വധത്തിന്റെ പിന്നില്‍ ഉള്ള കാര്യം പറയാം. മിക്ക ആഴ്ചകളിലും ഒമാനില്‍ നിന്നുംബ്രതറിന്റെ കാള്‍ വരുമ്പോള്‍ ടുട്ടുമോന്റെ കുസൃതികളെ കുറിച്ച് പറയാറുണ്ട്. പിന്നെ ടുട്ടുമോന്റെ വകപാട്ടുകളും കഥകളും ഒക്കെ ആയി സമയം പോകുന്നത് അറിയുകയേ ഇല്ല. ടി.വി യില്‍ കാണുന്ന പലതും അനുകരിച്ചു കാണിക്കാറുണ്ട് 3 വയസ്സാകാന്‍ പോകുന്ന ആ കുസൃതി കുടുക്ക. അങ്ങിനെ ഇരിക്കെ ആണ് ഒരു ദിവസം ഓഫീസ് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ വന്നു കേറിയ ബ്രതറിന്റെ കാലേല്‍ ടുട്ടു വന്ന്നുനീണ്ടു നിവര്‍ന്നു കമഴ്ന്നടിച്ചു വീഴുന്നത് . എന്താ കുട്ടിക്ക് പറ്റിയത് എന്നറിയില്ല. ഇനി ഓടിവന്നപ്പോള്‍ വീണതാകുമോ? പിടിച്ചു എഴുന്നേല്പിക്കാന്‍ തുടങ്ങുനതിനു മുമ്പ് തന്നെ അവന്‍ പറഞ്ഞു "ആശിസ്സ് വധിക്കു പപ്പാ..ടുട്ടുനെ ആശിസ്സ് വധിക്കു ".. പപ്പാ ആകെ അന്തം വിട്ടു കുന്തം വിഴുങ്ങിയപോലെ നിന്നു കുറച്ചു നേരം. അപ്പോഴേക്കും സഹധര്‍മിണി അതായതു ടുട്ടുമോന്റെ അമ്മ രംഗപ്രവേശം ചെയ്തു . ധര്മിണി പറഞ്ഞു ഇനി ടുട്ടുന്റെ തലയില്‍ കയ്യ് വച്ചു അനുഗ്രഹിക്കാതെ അവന്‍എഴുനെല്കില്ല എന്ന് . അങ്ങിനെ ടുട്ടുന്റെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചതിന് ശേഷം ആണ് അവന്‍ എഴുന്നേറ്റത് . മോനെ കുറിച്ച് ഓര്‍ത്തു അഭിമാനിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ അവിടെനിന്നും എഴുന്നേറ്റു ടുട്ടു ഓടി അടുത്ത് കിടന്ന ഡൈനിങ്ങ് ടേബിള്‍ ഇല്‍ വലിഞ്ഞു കേറി. എന്തിനെന്നറിയാവോ? ടുട്ടുനെ പേടിച്ചു മാറ്റി വച്ചേക്കുന്ന ഫിഷ് ടാങ്കിലെ മീനെ പിടിക്കാന്‍ .. എന്നിട്ട് അത് പപ്പാക്ക് ഫ്രൈ ചെയ്തു കൊടുക്കാന്‍ ... ഈ കഥ ഇവിടെ തീരുന്നില്ല.. ഇനിയും ഇങ്ങനത്തെ പല ടുട്ടുമോന്‍ കഥകളും ഉണ്ട് എന്റെ കയ്യില്‍ ..അതൊക്കെ എഴുതി എല്ലാരേം കൊണ്ട് നിര്‍ബന്ധിപ്പിച്ചുവായിപ്പിക്കുന്ന കാര്യം ഞാന്‍ ഏറ്റു.. "
No comments:
Post a Comment