സ്കൂള്‍ ജീവിതം.. അതോര്‍ക്കുമ്പോള്‍ തന്നെ എന്ത് രസമാണ്..എന്നും കുട്ടി ആയിരുന്നെങ്കില്‍ എന്ന്ആഗ്രഹിക്കാത്ത എത്ര പേരുണ്ടാകും!! കുസൃതി തരങ്ങളും, കളിയും ചിരിയും എല്ലാമുള്ള ആ സ്കൂള്‍ജീവിതം.. എത്ര നല്ല ഓര്‍മ്മകള്‍ ആണ് നമ്മള്കെല്ലാം ഉണ്ടാകുക ആ കാലത്തേ കുറിച്ച് ഓര്‍ക്കുമ്പോള്‍ ..എനിക്കും ഉണ്ട് അങ്ങിനെ കുറെ ഏറെ ഓര്‍മ്മകള്‍ .. നാലാം ക്ലാസ്സ് വരെ ഞാന്‍പഠിച്ചത് അടുത്ത് തന്നെ ഉള്ള ഒരു സ്കൂളില്‍ ആരുന്നു. എന്ത് കൊണ്ടോ എന്‍റെ പിതാമഹന് തോന്നിഎന്നെ ഞങളുടെ നാട്ടിലെ ഏറ്റവും നല്ല സ്കൂള്‍ ഇല്‍ അയച്ചു പഠിപ്പിച്ചാല്‍ ഞാന്‍ നന്നാകും എന്നു.. അതിന്റെ ഭാഗം ആയാണ് ഞാന്‍ ആ നാട്ടിലെ അച്ചടക്കത്തിന് ഏറ്റവും പേര് കേട്ട സ്കൂള്‍ ഇല്‍എത്തുന്നത്.. പിതാമഹന് എന്നെ അവിടെ ചേര്‍ത്ത് കഴിഞ്ഞപ്പോള്‍ അതിയായ സന്തോഷം.. നിന്റെ തല്ലു കൊള്ളിതരങ്ങള്‍ എല്ലാം ഇവര്‍ നിര്‍ത്തി തരുമെന്നും എന്നു വേണ്ട സ്കൂള്‍ തുറക്കുന്നേനുമുമ്പ് തന്നെ സ്കൂള്‍ ഇനെ പറ്റി ഒരു ഭീകര ഇമേജ് തന്നെ എന്‍റെ കുഞ്ഞു മനസ്സില്‍ ഉണ്ടാക്കി തന്നിരുന്നു . എന്‍റെ സ്വപ്നങ്ങളില്‍ പലപ്പോഴും പറഞ്ഞാല്‍ കേട്ടില്ലേല്‍ വെളിയില്‍ വെയിലത്ത് ഇറക്കിനിര്‍ത്തുന്ന സീനും കെട്ടി ഇട്ടു അടിക്കുന്ന സീനും എല്ലാം മാറി മാറി വരാന്‍ തുടങ്ങി. സ്കൂള്‍ തുറക്കല്ലേഎന്നു ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു. അങ്ങിനെ ആ ഭീകര ദിവസം വന്നു ചേര്‍ന്നു. പുതിയ യുനിഫോരം ഇട്ടു ഈ ലോകത്തിലെ ഏറ്റവും നല്ല കുട്ടി ഞാന്‍ ആണ് എന്നുള്ള മുഖഭാവം വരുത്തി ഞാന്‍ ആ സ്കൂളിലേക്ക് വലതു കാല്‍ എടുത്തു വച്ച് പ്രവേശിച്ചു. ക്ളാസ്സില്‍ എത്തി. അവിടെ എന്നെ പോലെ പുതുതായി ചേര്‍ന്ന വേറെയും കുറെ കുട്ടികള്‍ ഉണ്ടായിരുന്നു. ഞാന്‍ ആരോടും ഒന്നും മിണ്ടാതെ നല്ല കുട്ടിയുടെ ഭാവം മാഞ്ഞു പോകാതിരിക്കാന്‍ നന്നായി പരിശ്രമിച്ചു കൊണ്ട് ബെഞ്ചിന്റെ ഒരറ്റത്ത് സ്ഥാനം പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും എനിക്ക് ഒരു കാര്യം മനസ്സില്‍ ആയി. എന്നെ കാട്ടിലും തല്ലുകൊള്ളികള്‍ ആയ കുട്ടികള്‍ ആണ് അവിടെ ഉള്ളത് എന്നു. അതോടെ സ്വര്‍ഗം കിട്ടിയ സന്തോഷം ആയി എനിക്ക്. അതൊരു തുടക്കം ആയിരുന്നു. അവിടെ കാണിച്ചു കൂട്ടിയിട്ടുള്ള കുസൃതി തരങ്ങള്‍ക്ക് കണക്കും കയ്യും ഇല്ലായിരുന്നു. എനിക്ക് പടിപ്പിസ്റ്റു കളായ ബോറന്‍ കുട്ടികളോട് കൂട്ട് കൂടാനും പഠിക്കാനും മടി ആയിരുന്നു. എന്നാലും പരീക്ഷകളില്‍ അത്യാവശ്യം നല്ല മാര്‍ക്ക് നേടാന്‍ കഴിഞ്ഞിരുന്നു. പരീക്ഷ അടുത്താല്‍ പിന്നെ പഠിക്കാന്‍ തുടങ്ങും . അത് വരെ കളിച്ചു നടക്കും.വീട്ടില്‍ വന്ന്നാല്‍ അടുത്ത ദിവസത്തേക്കുള്ള എമ്പോസിഷന്‍ എഴുത്തായിരുന്നു പ്രധാന പരിപാടി . പിതാമഹന് കുറെ കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി എന്നെ നന്നാക്കാന്‍ ഇനി ദൈവംതമ്പുരാന്‍ വിചാരിച്ചാലും നടക്കില്ല.
എന്‍റെ പല കുസൃതിതരങ്ങള്‍കും വേണ്ടി കൂട്ട് നിന്ന "പാര്ട്ട്നെര്‍ ഇന്‍ ക്രൈം" ആയിരുന്നു ശീതള്‍ .. പത്തില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ തല്ലുകൊള്ളിതരങ്ങള്‍ക്ക് കണക്കും കയ്യും ഇല്ലെന്നായി.. അങ്ങിനെ ഒരു ദിവസം.. മലയാളം പീരീഡ് പൊടിപൊടിക്കുന്നു.. ഒന്നും മനസിലാക്കുന്നില്ല.. കുറെആയപ്പോള്‍ ബോര്‍ അടിക്കാന്‍ തുടങ്ങി. ബാക്ക് ബെഞ്ച് ഇല്‍ ഇരിക്കുന്ന എന്നെ ടീചരിനു അത്രനന്നായി കാണാന്‍ കഴിയില്ല. അത് പരമാവധി പ്രയോജന പെടുത്താന്‍ എനിക്ക് പലപ്പോഴുംകഴിഞ്ഞിട്ടുണ്ട്. ഞാന്‍ നോട്ട് ബൂക്കില്‍ നിന്നും കുറെ കടലാസ് കീറി എടുത്തു. അത് വച്ചു ബോട്ടുംപൂക്കല്ലും ഒരു വാഴ ചെടിയും ഉണ്ടാക്കി. വാഴ ചെടി ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ നല്ല ഭംഗി തോന്നി. അത്രയും ഭംഗി ഉള്ള വാഴ ചെടി കളയാന്‍ തോന്നിയില്ല. തൊട്ടു മുന്നില്‍ ഇരിക്കുന്ന കുട്ടിയുടെ മുടിയില്‍അതെങ്ങനെ കൊരുത്തു വയ്ക്കാം എന്നായി അടുത്ത ശ്രമം. ടീച്ചര്‍ കാണാതെ തല കുറച്ചു കുമ്പിട്ടിരുന്നുഞാന്‍ അത് ഭംഗി ആയി ആ കുട്ടിയുടെ മുടിയില്‍ വച്ചു.. തലയില്‍ വാഴ ചെടിയും ആയി വീട്ടിലെക്കുപോകുന്ന കുട്ടിയെ എല്ലാരും കളി ആക്കുന്ന രംഗം മനസ്സില്‍ കൂടെ ഓടി മറഞ്ഞു. ബോര്‍ അടിഏകദേശം മാറിയ സന്തോഷത്തില്‍ ഞാന്‍ എന്‍റെ ബുക്ക് എടുത്തു തുറന്നു വച്ചു ഒന്നുടെ വാഴചെടിയിലേക്ക് നോക്കി. അതാ ഞാന്‍ കഷ്ടപെട്ടുണ്ടാക്കിയ വാഴ ചെടി മുടിയില്‍ നിന്ന് ഊര്‍ന്നു താഴേക്കുവീഴുന്നു . ഞാന്‍ അത് വീണ്ടും എടുത്തു മുടിയില്‍ തിരുകാന്‍ തുടങ്ങി.. അപ്പോഴാണ് ആ കുട്ടിയുടെസൈഡില്‍ ഇരിക്കുന്ന ശീതള്‍ അത് കാണുന്നത്. പ്രിയ സുഹൃത്തിന്റെ സഹായിക്കാന്‍ അവള്‍അതെടുത്തു ആ കുട്ടിയുടെ മുടിയില്‍ നല്ലപോലെ തിരുകി വക്കാന്‍ തുടങ്ങി. അപ്പോഴാണ്ക്ലാസ്സിലെ എല്ലാരേയും പേടിപിച്ചു കൊണ്ട് ടീച്ചറിന്റെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ശബ്ദംകേള്കുന്നത്.." എന്താ അവിടെ ചെയുന്നെ.. എഴുന്നേറ്റു നില്‍ക്കു" ...ഇതാ ഞാന്‍ പിടിക്കപെട്ടിരിക്കുന്നു.. ഞാന്‍ ഇപ്പോള്‍ ക്ലാസിനു വെളിയിലാകും.. അല്ലേല്‍ അടി കിട്ടും.. രണ്ടില്‍ ഏതേലും ഉറപ്പു..ഞാന്‍എഴുന്നേല്‍ക്കാന്‍ തുടങ്ങി.. എല്ലാ കുട്ടികളും എന്നെ തന്നെ നോക്കുന്നു.. ടീച്ചര്‍ ഒന്നുടെ അലറി.. "ശീതള്‍ എഴുനെല്‍ക്കാന്‍ " !!.. ശീതള്‍ പെട്ടെന് എഴുന്നേറ്റു.. ടീച്ചര്‍ അവളുടെ കയ്യില്‍ ഇരിക്കുന്ന വാഴചെടി യിലേക്കും അവളെയും മാറി മാറി നോക്കി. അവള്‍ക്കു കുറെ വഴക്ക് കിട്ടി.. അവള്‍ ഒന്നും മിണ്ടിഇല്ല. എല്ലാം കേട്ട് കൊണ്ട് നിന്നു. വല്ലാത്ത കുറ്റബോധം തോന്നി അപ്പോള്‍ . അതോടെ വാഴചെടി മുടിയില്‍ തിരുകുന്നതു അവസാനിപ്പിച്ചു കടലാസ്സ് കൊണ്ടുണ്ടാക്കിയ പൂക്കള്‍ മാത്രം മുടിയില്‍തിരുകി. ഇന്നു ശീതളിന് അവളെ പോലെ തന്നെ.. അല്ല.. അതിനെക്കാട്ടിലും കുസൃതി ആയ ഒരുകുഞ്ഞു മോള്‍ ഉണ്ട്. മോളുടെ കുസൃതി തരങ്ങളും മറ്റും കേട്ട് ഞാന്‍ പറഞ്ഞിട്ടുണ്ട് "നിന്റെ അല്ലെവിത്ത് ..അങ്ങിനെ ചെയ്തില്ലെലെ അദ്ഭുതം ഉള്ളു!!" എന്നു. .
No comments:
Post a Comment