Friday, June 17, 2011

സ്കൂള്‍ ജീവിതത്തില്‍ നിന്നൊരേട് ..

സ്കൂള്‍ ജീവിതം.. അതോര്‍ക്കുമ്പോള്‍ തന്നെ എന്ത് രസമാണ്..എന്നും കുട്ടി ആയിരുന്നെങ്കില്‍ എന്ന്ആഗ്രഹിക്കാത്ത എത്ര പേരുണ്ടാകും!! കുസൃതി തരങ്ങളും, കളിയും ചിരിയും എല്ലാമുള്ള ആ സ്കൂള്‍ജീവിതം.. എത്ര നല്ല ഓര്‍മ്മകള്‍ ആണ് നമ്മള്കെല്ലാം ഉണ്ടാകുക ആ കാലത്തേ കുറിച്ച് ഓര്‍ക്കുമ്പോള്‍ ..എനിക്കും ഉണ്ട് അങ്ങിനെ കുറെ ഏറെ ഓര്‍മ്മകള്‍ .. നാലാം ക്ലാസ്സ്‌ വരെ ഞാന്‍പഠിച്ചത് അടുത്ത് തന്നെ ഉള്ള ഒരു സ്കൂളില്‍ ആരുന്നു. എന്ത് കൊണ്ടോ എന്‍റെ പിതാമഹന് തോന്നിഎന്നെ ഞങളുടെ നാട്ടിലെ ഏറ്റവും നല്ല സ്കൂള്‍ ഇല്‍ അയച്ചു പഠിപ്പിച്ചാല്‍ ഞാന്‍ നന്നാകും എന്നു.. അതിന്റെ ഭാഗം ആയാണ് ഞാന്‍ ആ നാട്ടിലെ അച്ചടക്കത്തിന് ഏറ്റവും പേര് കേട്ട സ്കൂള്‍ ഇല്‍എത്തുന്നത്‌.. പിതാമഹന് എന്നെ അവിടെ ചേര്‍ത്ത് കഴിഞ്ഞപ്പോള്‍ അതിയായ സന്തോഷം.. നിന്റെ തല്ലു കൊള്ളിതരങ്ങള്‍ എല്ലാം ഇവര്‍ നിര്‍ത്തി തരുമെന്നും എന്നു വേണ്ട സ്കൂള്‍ തുറക്കുന്നേനുമുമ്പ് തന്നെ സ്കൂള്‍ ഇനെ പറ്റി ഒരു ഭീകര ഇമേജ് തന്നെ എന്‍റെ കുഞ്ഞു മനസ്സില്‍ ഉണ്ടാക്കി തന്നിരുന്നു . എന്‍റെ സ്വപ്നങ്ങളില്‍ പലപ്പോഴും പറഞ്ഞാല്‍ കേട്ടില്ലേല്‍ വെളിയില്‍ വെയിലത്ത്‌ ഇറക്കിനിര്‍ത്തുന്ന സീനും കെട്ടി ഇട്ടു അടിക്കുന്ന സീനും എല്ലാം മാറി മാറി വരാന്‍ തുടങ്ങി. സ്കൂള്‍ തുറക്കല്ലേഎന്നു ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു. അങ്ങിനെ ആ ഭീകര ദിവസം വന്നു ചേര്‍ന്നു. പുതിയ യുനിഫോരം ഇട്ടു ഈ ലോകത്തിലെ ഏറ്റവും നല്ല കുട്ടി ഞാന്‍ ആണ് എന്നുള്ള മുഖഭാവം വരുത്തി ഞാന്‍ ആ സ്കൂളിലേക്ക് വലതു കാല്‍ എടുത്തു വച്ച് പ്രവേശിച്ചു. ക്ളാസ്സില്‍ എത്തി. അവിടെ എന്നെ പോലെ പുതുതായി ചേര്‍ന്ന വേറെയും കുറെ കുട്ടികള്‍ ഉണ്ടായിരുന്നു. ഞാന്‍ ആരോടും ഒന്നും മിണ്ടാതെ നല്ല കുട്ടിയുടെ ഭാവം മാഞ്ഞു പോകാതിരിക്കാന്‍ നന്നായി പരിശ്രമിച്ചു കൊണ്ട് ബെഞ്ചിന്റെ ഒരറ്റത്ത് സ്ഥാനം പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും എനിക്ക് ഒരു കാര്യം മനസ്സില്‍ ആയി. എന്നെ കാട്ടിലും തല്ലുകൊള്ളികള്‍ ആയ കുട്ടികള്‍ ആണ് അവിടെ ഉള്ളത് എന്നു. അതോടെ സ്വര്‍ഗം കിട്ടിയ സന്തോഷം ആയി എനിക്ക്. അതൊരു തുടക്കം ആയിരുന്നു. അവിടെ കാണിച്ചു കൂട്ടിയിട്ടുള്ള കുസൃതി തരങ്ങള്‍ക്ക് കണക്കും കയ്യും ഇല്ലായിരുന്നു. എനിക്ക് പടിപ്പിസ്റ്റു കളായ ബോറന്‍ കുട്ടികളോട് കൂട്ട് കൂടാനും പഠിക്കാനും മടി ആയിരുന്നു. എന്നാലും പരീക്ഷകളില്‍ അത്യാവശ്യം നല്ല മാര്‍ക്ക്‌ നേടാന്‍ കഴിഞ്ഞിരുന്നു. പരീക്ഷ അടുത്താല്‍ പിന്നെ പഠിക്കാന്‍ തുടങ്ങും . അത് വരെ കളിച്ചു നടക്കും.വീട്ടില്‍ വന്ന്നാല്‍ അടുത്ത ദിവസത്തേക്കുള്ള എമ്പോസിഷന്‍ എഴുത്തായിരുന്നു പ്രധാന പരിപാടി . പിതാമഹന് കുറെ കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി എന്നെ നന്നാക്കാന്‍ ഇനി ദൈവംതമ്പുരാന്‍ വിചാരിച്ചാലും നടക്കില്ല.
എന്‍റെ പല കുസൃതിതരങ്ങള്‍കും
വേണ്ടി കൂട്ട് നിന്ന "പാര്ട്ട്നെര്‍ ഇന്‍ ക്രൈം" ആയിരുന്നു ശീതള്‍ .. പത്തില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ തല്ലുകൊള്ളിതരങ്ങള്‍ക്ക് കണക്കും കയ്യും ഇല്ലെന്നായി.. അങ്ങിനെ ഒരു ദിവസം.. മലയാളം പീരീഡ്‌ പൊടിപൊടിക്കുന്നു.. ഒന്നും മനസിലാക്കുന്നില്ല.. കുറെആയപ്പോള്‍ ബോര്‍ അടിക്കാന്‍ തുടങ്ങി. ബാക്ക് ബെഞ്ച്‌ ഇല്‍ ഇരിക്കുന്ന എന്നെ ടീചരിനു അത്രനന്നായി കാണാന്‍ കഴിയില്ല. അത് പരമാവധി പ്രയോജന പെടുത്താന്‍ എനിക്ക് പലപ്പോഴുംകഴിഞ്ഞിട്ടുണ്ട്. ഞാന്‍ നോട്ട് ബൂക്കില്‍ ‍ നിന്നും കുറെ കടലാസ് കീറി എടുത്തു. അത് വച്ചു ബോട്ടുംപൂക്കല്ലും ഒരു വാഴ ചെടിയും ഉണ്ടാക്കി. വാഴ ചെടി ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ നല്ല ഭംഗി തോന്നി. അത്രയും ഭംഗി ഉള്ള വാഴ ചെടി കളയാന്‍ തോന്നിയില്ല. തൊട്ടു മുന്നില്‍ ഇരിക്കുന്ന കുട്ടിയുടെ മുടിയില്‍അതെങ്ങനെ കൊരുത്തു വയ്ക്കാം എന്നായി അടുത്ത ശ്രമം. ടീച്ചര്‍ കാണാതെ തല കുറച്ചു കുമ്പിട്ടിരുന്നുഞാന്‍ അത് ഭംഗി ആയി ആ കുട്ടിയുടെ മുടിയില്‍ വച്ചു.. തലയില്‍ വാഴ ചെടിയും ആയി വീട്ടിലെക്കുപോകുന്ന കുട്ടിയെ എല്ലാരും കളി ആക്കുന്ന രംഗം മനസ്സില്‍ കൂടെ ഓടി മറഞ്ഞു. ബോര്‍ അടിഏകദേശം മാറിയ സന്തോഷത്തില്‍ ഞാന്‍ എന്‍റെ ബുക്ക്‌ എടുത്തു തുറന്നു വച്ചു ഒന്നുടെ വാഴചെടിയിലേക്ക് നോക്കി. അതാ ഞാന്‍ കഷ്ടപെട്ടുണ്ടാക്കിയ വാഴ ചെടി മുടിയില്‍ നിന്ന് ഊര്‍ന്നു താഴേക്കുവീഴുന്നു . ഞാന്‍ അത് വീണ്ടും എടുത്തു മുടിയില്‍ തിരുകാന്‍ തുടങ്ങി.. അപ്പോഴാണ്‌ ആ കുട്ടിയുടെസൈഡില്‍ ഇരിക്കുന്ന ശീതള്‍ അത് കാണുന്നത്. പ്രിയ സുഹൃത്തിന്റെ സഹായിക്കാന്‍ അവള്‍അതെടുത്തു ആ കുട്ടിയുടെ മുടിയില്‍ നല്ലപോലെ തിരുകി വക്കാന്‍ തുടങ്ങി. അപ്പോഴാണ്ക്ലാസ്സിലെ എല്ലാരേയും പേടിപിച്ചു കൊണ്ട് ടീച്ചറിന്റെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ശബ്ദംകേള്കുന്നത്.." എന്താ അവിടെ ചെയുന്നെ.. എഴുന്നേറ്റു നില്‍ക്കു" ...ഇതാ ഞാന്‍ പിടിക്കപെട്ടിരിക്കുന്നു.. ഞാന്‍ ഇപ്പോള്‍ ക്ലാസിനു വെളിയിലാകും.. അല്ലേല്‍ അടി കിട്ടും.. രണ്ടില്‍ ഏതേലും ഉറപ്പു..ഞാന്‍എഴുന്നേല്‍ക്കാന്‍ തുടങ്ങി.. എല്ലാ കുട്ടികളും എന്നെ തന്നെ നോക്കുന്നു.. ടീച്ചര്‍ ഒന്നുടെ അലറി.. "ശീതള്‍ എഴുനെല്‍ക്കാന്‍ " !!.. ശീതള്‍ പെട്ടെന് എഴുന്നേറ്റു.. ടീച്ചര്‍ അവളുടെ കയ്യില്‍ ഇരിക്കുന്ന വാഴചെടി യിലേക്കും അവളെയും മാറി മാറി നോക്കി. അവള്‍ക്കു കുറെ വഴക്ക് കിട്ടി.. അവള്‍ ഒന്നും മിണ്ടിഇല്ല. എല്ലാം കേട്ട് കൊണ്ട് നിന്നു. വല്ലാത്ത കുറ്റബോധം തോന്നി അപ്പോള്‍ . അതോടെ വാഴചെടി മുടിയില്‍ തിരുകുന്നതു അവസാനിപ്പിച്ചു കടലാസ്സ്‌ കൊണ്ടുണ്ടാക്കിയ പൂക്കള്‍ മാത്രം മുടിയില്‍തിരുകി. ഇന്നു ശീതളിന് അവളെ പോലെ തന്നെ.. അല്ല.. അതിനെക്കാട്ടിലും കുസൃതി ആയ ഒരുകുഞ്ഞു മോള്‍ ഉണ്ട്. മോളുടെ കുസൃതി തരങ്ങളും മറ്റും കേട്ട് ഞാന്‍ പറഞ്ഞിട്ടുണ്ട് "നിന്റെ അല്ലെവിത്ത് ..അങ്ങിനെ ചെയ്തില്ലെലെ അദ്ഭുതം ഉള്ളു!!" എന്നു. .

Saturday, May 28, 2011

LIC ഏജെന്റെ - ഒരു തുടര്‍കഥ

കുട്ടിക്കാലത്തെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണുന്നത് ഒരു നല്ല ഇടവേളക്കു ശേഷം ആയിരുന്നു. അതുകൊണ്ടുതന്നെ കത്തി അടിക്കാന്‍ കുറെ വിഷയങ്ങള്‍ ഉണ്ടായിരുന്നുതാനും.. അവളുടെ മോളൂട്ടീ യുടെ കുസൃതികളും.. ഭര്‍ത്താവിന്റെ ബിസിനെസ്സും എന്ന് തുടങ്ങി പുതുതായെടുത്ത സാരിയുടെ കളര്‍ ഇന്‍റെ കാര്യം വരെ ചര്‍ച്ച ചെയ്തു.. ചര്‍ച്ചകള്‍ കാടു കയറി തുടങ്ങി.. അവളുടെ ഭര്‍ത്താവ് എന്റെ കത്തി അടി കുറെ സഹിച്ചിരുന്നു.. പിന്നെ അത് ഇപ്പോഴെങ്ങും തീരില്ല എന്ന് മനസ്സിലായപ്പോള്‍ "ഇപ്പോള്‍ വരാമേ" എന്ന് പറഞ്ഞു ആശാന്‍ മുങ്ങി..
വിഷയങ്ങള്‍ തീരുന്നോ എന്ന് സംശയം ആയി..അപ്പോഴാണ് ആയിടെ വീട്ടില്‍ വന്ന ഏതോ ഒരു വകേലെ മാമന്‍ LIC ഇല്‍ ചേരാന്‍ നിര്‍ബന്ധിച്ച കാര്യം ഓര്‍മ വന്നെ.. നാട്ടില്‍ ഇപ്പോള്‍ ഒരു വീട്ടില്‍ ഒരു LIC ഏജെന്റ്റ്‌ എന്ന അവസ്തയിലെക്കെത്തി ചേര്‍ന്നേക്കുന്നതിനാല്‍ ഈ വിഷയം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.. പുതിയ ഒരു ചര്‍ച്ച വിഷയം കിട്ടിയ ആവേശത്തില്‍ വകേലെ മാമന്‍ LIC ഇല്‍ ചേരാന്‍ വേണ്ടി നിര്‍ബന്ധിച്ചതും വളരെ വിദഗ്ദ്ധമായി ഞാന്‍ ഒഴിഞ്ഞു മാറിയതും ( അക്കൗണ്ട്‌ ഇല്‍ ‍ പൈസ കൂടെ വേണേ!!) എല്ലാം കുറച്ചു എരിവും മസാലയും പുളിയും എന്ന് വേണ്ട ഉപ്പും കല്ലുപ്പും വരെ ചേര്‍ത്ത് പറഞ്ഞു കൊണ്ടിരുന്നു.. വകേലെ LIC മാമനെ ഒരു കാര്‍ക്കൊടകനായും എന്നെ ഒരു ജീനിയസ് ആയും വരുത്തി തീര്‍ക്കാനുള്ള എന്റെ ശ്രമം പുരോഗമിച്ചു കൊണ്ടേ ഇരുന്നു..അവള്‍ എല്ലാം ശ്രദ്ധിച്ചു കേള്‍ക്കുവാന് .. മിണ്ടുന്നേ ഇല്ല.. അതിനര്‍ത്ഥം അവളും സമ്മതിക്കുന്നു ഈ LIC ഏജെന്റ്റ്‌ ഉം മാരുടെ ശല്യം അതിക്രമിച്ചു കഴിഞ്ഞേക്കുന്നു എന്ന്.. LIC ഏജെന്റ്റ്‌ ആണെന്നരിഞ്ഞാല്‍ ഒരിക്കലും പിടികൊടുക്കരുത് അപ്പോഴേ മുങ്ങിക്കോണം എന്നും.. അവരു നമ്മളെ വലയില്‍ വീഴ്ത്താനും "കൂറ" പോളിസി എടുപ്പിക്കാനും പല കള്ളങ്ങളും പറയും എന്നും..എന്നുവേണ്ട അവരെ എത്ര വൃതികെട്ടവരായി ചിത്രീകരിക്കാമോ അതും അതിനപ്പുറവും ഉള്ള വക ഞാന്‍ ഇതിനകം പറഞ്ഞു കഴിഞ്ഞിരുന്നു .. ഹാവൂ!! എന്തൊരു ആശ്വാസം!! ഈ ഗോസ്സിപ്പിംഗ് എന്ന് പറഞ്ഞാല്‍ ഇത്ര അധികം മനസമാധാനം തരുന്ന ഒന്നാണോ.. കോപ്പ്.. എന്തും ആകട്ടെ !! .. എന്റെ പ്രിയതോഴി ഇപ്പോഴും മൌനത്തിലാണ്...ആലോചിക്കുവായിരിക്കും ഞാന്‍ പറഞ്ഞത് എത്ര സത്യം എന്ന്..എനിക്ക് വയ്യ.. ഈ എന്നെ കൊണ്ട് തോറ്റു..ഒന്ന് ചിരിച്ചു അവളെ ആത്മസംത്രിപ്തിയോടെ ഞാന്‍ നോക്കി..
അവള്‍ പറയാന്‍ മുരടനക്കി.. ഇവളെ കൊണ്ട് തോറ്റു..ഇതിനിത്രയും ഒക്കെ ആലോചിക്കണോ..കുറെ നേരം ആയല്ലോ ഇവള്‍ ഈ കുന്തം വിഴുങ്ങിയ പോലുള്ള ഇരിപ്പ് തുടങ്ങിയിട്ട്.. അവള്‍ പറഞ്ഞു.." ഡീ..ഞാനും എന്റെ ഹസ്ബന്റും LIC ഏജെന്റ്സാനു..,ഓഹ്ഹോ അങ്ങിനെയോ.. കൊള്ളാല്ലോ.."വെയിറ്റ്!! അല്ല എന്താ പറഞ്ഞെ??!!" അവള് പിന്നേം പറഞ്ഞു "ഞാനും കെട്ടിയോനും ഒരു വര്‍ഷമായി LIC ഏജെന്റ്റ്‌ ആയിട്ടു"..തൊണ്ടയില്‍ എന്തോ തടഞ്ഞ പോലെ..വെള്ളം എവിടെ.. അതോ ചായ ആയിരുന്നോ കുടിക്കാന്‍ തന്നത്..ഈ ബിസ്ക്കറ്റ് ഒക്കെ ഏതു ബ്രാണ്ടാ..അല്ല ഈ ഞാന്‍ ഇപ്പോള്‍ ഇവിടെ എന്ത് ചെയ്യുവാ??..എനിക്ക് പോകണ്ടേ?..അല്ല ഞാന്‍ ശരിക്കും എന്താ ചെയ്യുന്നേ? അമ്മോ..എല്ലാം കീല്മേല്‍ ആയതു പോലെ..അവിടെ ഇരുന്ന ഒരു ഗ്ലാസ്‌ വെള്ളം എടുത്തു പടപടാന്ന് വായില്‍ കമഴ്ത്തി.. പകുതി ഡ്രസ്സിലും ആക്കി..വളിച്ച ചിരി കാണാത്തവര്‍ക്ക് ആ സമയത്ത് എന്റെ ഒരു ഫോട്ടോ ക്യാമറയില്‍ എടുത്തിരുന്ണേല്‍ കാണിച്ചുതരാരുന്നു .. വാച്ചില്‍ ടൈം നോക്കി.. പോകാന്‍ ടൈം ആയോ? .. ഒരു 5 മിനിറ്റ് കഴിഞ്ഞു ഞാന്‍ പറഞ്ഞു "ഈ LIC എന്നൊക്കെ പറഞ്ഞാല്‍ സംഗതി നല്ലതാണ്.. കുറെ പേര് രക്ഷപെടുന്നുണ്ട് ഇതു കാരണം" ..അവള്‍ തലയാട്ടി..അതിനര്‍ത്ഥം "ഉവ്വെന്നോ" .. അതോ മറ്റേ " ഉവ്വ് ഉവ്വേ.. " എന്നോ ?? ഇനി എന്താ പറയണ്ടേ..ഞാന്‍ വീണ്ടും ഒരു വിഫല ശ്രമം കൂടെ നടത്തി നോക്കി.. " അതെ ഈ LIC ക്ക് കുറച്ചു നല്ല പോളിസി ഒക്കെ ഉണ്ട്" .. വാക്കുകള്‍ക്ക് ഇത്ര ക്ഷാമമോ ദൈവമേ!! ഞാന്‍ നിര്‍ത്തി..എന്നിട്ട് പെട്ടെന്നു വാച് നോക്കി " അയ്യോ..ഇത്ര ലേറ്റ് ആയോ.. ഇപ്പോള്‍ തന്നെ വീട്ടില്‍ ചെന്നില്ല്ലേല്‍ മമ്മി വഴക്ക് പറയും" എന്ന് പറഞ്ഞു തല്‍ക്കാലം അവിടെ നിന്ന് തടി തപ്പി..
വീട്ടില്‍ എത്തിയപ്പോള്‍ വേറെ ഒരു കൂട്ടുകാരിയുടെ ഫോണ്‍ വന്നു.. ഞാന്‍ അവളോട്‌ മറ്റേ കൂട്ടുകാരിയുടെ വീട്ടില്‍ പോയ കാര്യം പറഞ്ഞു.."മറ്റേ" കാര്യം ഒഴിച്ച്..ഏതു മറ്റേ കാര്യം എന്ന് ചോദിച്ചു ഒരു മാതിരി ആക്കല്ലേ..എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ പറഞ്ഞു നിനക്കറിയാമോ അവളും ഹസ്സും LIC ഏജെന്റ്സു ആണ്.." അതെയോ?? ഡാ.. എന്റെ ഹസ്സും ഏജെന്റ്റ്‌ ആണ്".. മതി!!..ഇനി എനിക്കൊന്നും കേള്‍ക്കണ്ട!!.. ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു...

Thursday, May 26, 2011

ബൌളിംഗ് ഒരു മഹാ സംഭവം - By ennude brother

ബൌളിംഗ്, ഇന്നുവരെ സിനിമയില്‍ ഹീറോ മത്തങ്ങക്ക് കറുത്ത പെയിന്റ് അടിച്ച പോലത്തെ ഒരു ബോള്‍ ഈസിയായി വലിച്ചെറിഞ്ഞു അങ്ങേ അറ്റത്ത് നിരത്തി വച്ചേക്കുന്ന കുറെ വെളുത്ത കുപ്പികള്‍ മറിച്ചിടുന്നത് മാത്രമേ കണ്ടിട്ടുള്ളു. ഈ ഒരു ഫീല്‍ഡില്‍ എന്റെ ആകെക്കുടിയുള്ള എക്സ്പീരിയന്‍സ് എന്ന് പറഞ്ഞാല്‍ കുട്ടിക്കാലത്ത് മാവേലെരിഞ്ഞത് മാത്രമാണ് (ഒരു മാങ്ങപോലും ഇന്നുവരെ ഏറുകൊണ്ട് വീണിട്ടില്ല എന്ന ഖദന കഥ ചേര്‍ത്ത് വായിക്കാന്‍ അപേക്ഷിക്കുന്നു). ഒരു ബൌളിംഗ് കോമ്പടിഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം കിട്ടിയപ്പോള്‍ വല്ലാത്തൊരു ആക്രാന്തം (സംഗതി ഫ്രീ ആണെന്നുള്ളതാണ് ഇതിനുപിന്നിലെ ചേതോവികാരം ). എന്നാലും ഉള്ളിലൊരു പേടി - എന്റെ ഭഗവാനെ.. ഇന്നുവരെ ഒരു ബൌളിംഗ് ബോള്‍ കൈകൊണ്ടു തൊട്ടിട്ടുപൊലുമില്ല എന്ന് മാത്രമല്ല ഈ സംഭവം നേരില്‍ കണ്ടിട്ട് പോലുംമില്ല.. രണ്ടും കല്‍പ്പിച്ചു രണ്ടു കയ്യും ഉയര്‍ത്തി ഉറക്കെ പ്രഖ്യാപിച്ചു "ഞാനുമുണ്ടൊരു കൈ നോക്കാന്‍" (രണ്ടു കയ്യും ഉയര്‍ത്തിയാല്‍ ഡബിള്‍ ചാന്‍സ് കിട്ടുമോ എന്നുള്ള കൊനഷ്ടു ചോദ്യം ചോദിക്കരുത്..ഒരു ആവേശത്തില്‍ ഒരു കയ്യും കൂടെ പൊങ്ങി പോയി അത്രേയുള്ളൂ!!)
അങ്ങനെ ആ സുദിനം വന്നെത്തി.. മുന്‍കൂട്ടി തീരുമാനിച്ചുരപ്പിച്ചത് പോലെ ഞങ്ങള്‍ നാലുപേരും (ചില സാങ്കേതിക കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ പറ്റില്ല..വേണേല്‍ വട്ടപേര് പറഞ്ഞു തരാം..അത് പറഞ്ഞാലേ അവരെ അറിയാന്‍ ഒക്കുകയുള്ള് ) ബൌളിംഗ് സെന്ററില്‍ എത്തി.. അവിടുത്തെ തിരക്കു കണ്ടെന്റെ കണ്ണ് തള്ളിപോയി. കൌണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്തു ഞങ്ങള്‍ ബൌളിംഗ് ഏരിയയിലേക്ക് എത്തി - പതിയെ ചുറ്റു പറ്റത്തുള്ളവര്‍ എങ്ങനെയാണു ചെയ്യുന്നതെന്ന് നോക്കി; പിന്നെ അവിടെ ഇരുന്ന മത്തങ്ങാ ബോളിലെക്കും നോക്കി.. ഞാന്‍ അതെടുത്തെറിഞ്ഞാല്‍ എന്തെങ്കിലും വീഴുമോ ആവോ!! വീഴുന്നതും പോകട്ടെ അവര് ഉണ്ടാക്കി വച്ചേക്കുന്ന വഴിയില്‍ കൂടി തന്നെ പോകുമോ..അതോ അടുത്തു തന്നെ കളിച്ചുകൊണ്ടിരിക്കുന്ന തലയില്‍ ചുമ്മന്ന കള്ളി മുണ്ടുടുത്തെക്കുന്ന അറബിയുടെ വഴിയില്‍ ചെന്ന് വീഴുമോ? എന്റെ അത്മഗതങ്ങള്‍ക്ക് വിരാമമിട്ടു മനസ്സിലെ വെപ്രാളം വെളിയില്‍ കാണിക്കാതിരിക്കാന്‍ മാക്സിമം ശ്രമിച്ചു മൂന്നു വിരലുകള്‍ കൊണ്ട് ബോള്‍ ഉയര്‍ത്താന്‍ നോക്കി, അമ്മോ!! എന്നാ മുടിഞ്ഞ വെയിറ്റ് ! വിരല്‍ ഒടിഞ്ഞു പോകും പോലെ തോന്നി.. ബോള്‍ താഴെ ഇട്ടു, എന്നിട്ട് സഹപ്രവര്‍ത്തകര്‍ക്ക് ബൌള്‍ ചെയ്യാന്‍ വേണ്ടി അവസരം കൊടുക്കുന്നു എന്ന ഭാവേന മാറി നിന്നു.. (അവന്മാര് ചെയ്യുന്നത് കണ്ടു പഠിക്കണ്ടേ?) ആരും കാണാതെ വിരല്‍ ഒടിഞ്ഞില്ല എന്ന് ഉറപ്പും വരുത്തി .. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്‍ട്രോള്‍ വിട്ടു. ഇവന്മാര് മാറി മാറി കളിച്ചു തിമര്‍ക്കുക ആണ് ..ശവങ്ങള്‍ !! "നീ കളിക്കുന്നില്ലേ" എന്ന് ഒരു ഫോര്മാലിടിക്ക് പോലും ചോദിക്കുന്നുമില്ല.. ഇതു അനുവദിച്ചു കൊടുത്തുകൂടാ..(കളിക്കണ്ട വിധം ഏകദേശം ഇതിനകം മനസ്സില്‍ ആയി കഴിയുകയും ചെയ്തു) ..ഇനി ഇങ്ങനെ നിന്നാല്‍ എനിക്ക് ചാന്‍സ് കിട്ടില്ല.. അവരെ തള്ളി മാറ്റി കയ്യില്‍ കിട്ടിയ ബോള്‍ വലിച്ചെടുത്തു ഒരേറു - എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് (എന്നെയും) നിരത്തിവെച്ച എല്ലാ കുപ്പികളും (Pins ) കടപുഴകിവീഴുന്ന മനോഹരമായ കാഴ്ച കണ്ടെന്റെ കണ്ണ് പിന്നെയുംതള്ളി - കണ്ടു നിന്നവരുടെയും!! ഞാനൊരു മഹാ സംഭവമാണെന്ന് മറ്റുള്ളവര്‍ മനസിലാക്കിയല്ലോ എന്നുള്ള ഭാവത്തില്‍ എല്ലാരേം നോക്കി.. പിന്നെ ഇതൊക്കെ എനിക്ക് പുല്ലാണ് വെറും പുല്ലു എന്നുള്ള മട്ടില്‍ അടുത്ത ബോള്‍ കയ്യില്‍ എടുത്തു , അപ്പോള്‍ മനസ്സിലാരോ പറഞ്ഞു " പൊട്ടക്കണ്ണന്റെ മാവേലേര്"

Sunday, May 15, 2011

ആശിസ്സ് വധിക്കു പപ്പാ..

പെണ്ണിന് മര്യാദക്ക് എഴുതാനും അറിയില്ലേ എന്നാകും ആദ്യം തലകെട്ട് കണ്ടപ്പോള്‍നിങ്ങളുടെ മനസ്സില്‍ വന്നതെന്ന് എനിക്കറിയാം..."ഹേ അങ്ങിനെ ഒന്നും അല്ല" എന്ന് പറഞ്ഞുതിരുത്തണ്ട കാര്യോം ഇല്ല..ഇതൊക്കെ എനിക്ക് പുത്തരി അല്ലാട്ടോ..ഇതില്‍ കൂടുതല്‍ എത്രയോകേട്ടിരിക്കുന്നു :-).. നിനക്ക് ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിക്കൂടെ എന്ന് ചോദിച്ചു നിരുത്സാഹപെടുത്തുന്ന എല്ലാവരുടേം തലയില്‍ ഇടിത്തീ വീഴണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.. ഇതാ വീണ്ടുംഞാന്‍ ..
ഇനി ആശിഷ് വധത്തിന്റെ പിന്നില്‍ ഉള്ള കാര്യം പറയാം. മിക്ക ആഴ്ചകളിലും ഒമാനില്‍ നിന്നുംബ്രതറിന്റെ കാള്‍ വരുമ്പോള്‍ ടുട്ടുമോന്റെ കുസൃതികളെ കുറിച്ച് പറയാറുണ്ട്. പിന്നെ ടുട്ടുമോന്റെ വകപാട്ടുകളും കഥകളും ഒക്കെ ആയി സമയം പോകുന്നത് അറിയുകയേ ഇല്ല. ടി.വി യില്‍ കാണുന്ന പലതും അനുകരിച്ചു കാണിക്കാറുണ്ട് 3 വയസ്സാകാന്‍ പോകുന്ന കുസൃതി കുടുക്ക. അങ്ങിനെ ഇരിക്കെ ആണ് ഒരു ദിവസം ഓഫീസ് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ വന്നു കേറിയ ബ്രതറിന്റെ കാലേല്‍ ടുട്ടു വന്ന്നുനീണ്ടു നിവര്‍ന്നു കമഴ്ന്നടിച്ചു വീഴുന്നത് . എന്താ കുട്ടിക്ക് പറ്റിയത് എന്നറിയില്ല. ഇനി ഓടിവന്നപ്പോള്‍ വീണതാകുമോ? പിടിച്ചു എഴുന്നേല്പിക്കാന്‍ തുടങ്ങുനതിനു മുമ്പ് തന്നെ അവന്‍ പറഞ്ഞു "ആശിസ്സ് വധിക്കു പപ്പാ..ടുട്ടുനെ ആശിസ്സ് വധിക്കു ".. പപ്പാ ആകെ അന്തം വിട്ടു കുന്തം വിഴുങ്ങിയപോലെ നിന്നു കുറച്ചു നേരം. അപ്പോഴേക്കും സഹധര്‍മിണി അതായതു ടുട്ടുമോന്റെ അമ്മ രംഗപ്രവേശം ചെയ്തു . ധര്മിണി പറഞ്ഞു ഇനി ടുട്ടുന്റെ തലയില്‍ കയ്യ് വച്ചു അനുഗ്രഹിക്കാതെ അവന്‍എഴുനെല്കില്ല എന്ന് . അങ്ങിനെ ടുട്ടുന്റെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചതിന് ശേഷം ആണ് അവന്‍ എഴുന്നേറ്റത് . മോനെ കുറിച്ച് ഓര്‍ത്തു അഭിമാനിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ അവിടെനിന്നും എഴുന്നേറ്റു ടുട്ടു ഓടി അടുത്ത് കിടന്ന ഡൈനിങ്ങ്‌ ടേബിള്‍ ഇല്‍ വലിഞ്ഞു കേറി. എന്തിനെന്നറിയാവോ? ടുട്ടുനെ പേടിച്ചു മാറ്റി വച്ചേക്കുന്ന ഫിഷ്‌ ടാങ്കിലെ മീനെ പിടിക്കാന്‍ .. എന്നിട്ട് അത് പപ്പാക്ക് ഫ്രൈ ചെയ്തു കൊടുക്കാന്‍ ... കഥ ഇവിടെ തീരുന്നില്ല.. ഇനിയും ഇങ്ങനത്തെ പല ടുട്ടുമോന്‍ കഥകളും ഉണ്ട് എന്റെ കയ്യില്‍ ..അതൊക്കെ എഴുതി എല്ലാരേം കൊണ്ട് നിര്‍ബന്ധിപ്പിച്ചുവായിപ്പിക്കുന്ന കാര്യം ഞാന്‍ ഏറ്റു..
"

Tuesday, April 26, 2011

Soul hunting – വിശ്വസിച്ചാലും ഇല്ലെങ്കിലും!!

"ഇത് എന്നെ പോലെ മനോധൈര്യം ഉള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള ഒരു സംഗതി ആണ്.. ആത്മാവിനെ പിടിച്ചു മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തും.. വയലന്റ് ആകാന്‍ ശ്രമിക്കുന്ന ആത്മാവിനെ ഞാന്‍ കണ്ട്രോള്‍ ചെയ്തു പിടിച്ചിരുത്തും. നമ്മള്‍ പറയുന്നതെല്ലാം ആത്മാവ് കേള്‍ക്കും. ചിലപ്പോള്‍ ഒരു ആത്മാവ് ആകില്ല ഒരു കൂട്ടം ഉണ്ടാകും. ജീവന്‍ വച്ചുള്ള ഒരു കളി ആണിത്". ആത്മാവിനെ വിളിക്കുനത്‌ പഠിച്ചു കഴിഞ്ഞപ്പോള്‍ ഇതൊക്കെ ആണ് ഞാന്‍ എല്ലാരേം പറഞ്ഞു വിശ്വസിപ്പിക്കാനും പേടിപ്പിക്കാനും ശ്രമിച്ചത് . ഏശുന്നില്ല എന്ന് കണ്ടപ്പോള്‍ പിന്നേം കുറച്ചു മസാല കൂട്ടി അടിച്ചു പറഞ്ഞു നോക്കി. "നമ്മള്‍ക്ക് ഫീല്‍ ചെയാന്‍ ഒക്കും. ലോട്ടറി അടിക്കാന്‍ സഹായിക്കും". എവിടെ!! ആരേലും വിശ്വസിച്ചിട്ടു വേണ്ടേ!! ആത്മാവിനെ വിളിക്കുന്ന പണി ഞാന്‍ ഇതിനകം ചിലര്‍ക്ക് പറഞ്ഞു കൊടുത്തിരുന്നു അതും വേറെ ആരോടും പറയരുത് എന്ന് പ്രത്യേകം പറഞ്ഞിട്ട് . അത്കൊണ്ട് തന്നെ അവര്‍ മിനിമം 10 പേരോടെങ്കിലും ഇത് പറഞ്ഞു കാണും ഇതിനകം എന്ന് വിശ്വസിക്കുന്നു. അതില്‍ കൂടുതല്‍ ആയില്ലെങ്കിലെ ഉള്ളു!!  
എന്നെ ഇതു പഠിപിച്ചത് ദീര്‍ഘകാലം ആയി ഓജോ ബോര്‍ഡിലും ക്രിസ്ടലിലും ഒക്കെ ആത്മാവിനെ വിളിച്ചു വരുത്തി പല കാര്യങ്ങളും ചെയ്യിപ്പിക്കുന്ന ഒരു ചേട്ടന്‍ ആണ്. നിസ്വാര്‍്ഥനായ ഒരാള്‍ . ഇതിനെ ഒരിക്കലും പണം ഉണ്ടാക്കാന്‍ ഉള്ള ഒരു വഴി ആയി കണ്ടിരുന്നില്ല അദ്ദേഹം. എന്ത് കൊണ്ടോ പലതും വിശ്വസിക്കണോ വിശ്വസിക്കണ്ടയോ എന്ന് തീര്‍ച്ച പെടുത്താന്‍ കഴിയുന്നില്ലായിരുന്നു ചേട്ടനോട് സംസാരിച്ചതിന് ശേഷം. ഹേ.. ഇതൊകെ വെറുതെ അല്ലെ..എന്ന് വിചാരിച്ചു പിന്തള്ളാന്‍ ശ്രമിക്കുമ്പോഴും മനസ്സിന്റെ ഉള്ളില്‍ അതിനെ അംഗീകരിക്കാതെ ഇരിക്കാന്‍ കഴിയുന്നില്ലായിരുന്നു. എന്തായാലും ഇതു ഒരാള്‍്ക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യം ആയതു കൊണ്ടും, എനിക്ക് മനക്കട്ടി ലേശം കൂടുതല്‍ ആണെന്ന് ചേട്ടന്‍ തെറ്റി ധരിച്ചതിനാലും വിദ്യ എനിക്ക് പഠിപ്പിച്ചു തന്നു. ചേട്ടനോട് ഇതിനെ കുറിച്ച് പല ചോദ്യങ്ങളും ചോദിച്ചു മാക്സിമം ഞാന്‍ ബുദ്ധിമുട്ടിച്ചു. ഇങ്ങനത്തെ വേറെയും വിദ്യകള്‍ പഠിപ്പിച്ചു തരാന്‍ ഞാന്‍ പറഞ്ഞു. വേറെ ഒരു ദിവസം ബാക്കി പഠിപ്പികാം എന്നൊകെ പറഞ്ഞിട്ടുണ്ടോ ഞാന്‍ കേള്‍ക്കുന്നുആത്മാവിനെ ഹാന്‍ഡില്‍ ചെയുന്ന ചേട്ടന് അവസാനം എന്റെ കയ്യില്‍ നിന്ന് രക്ഷപെടാന്‍ ഒക്കുന്നില്ല എന്നായപ്പോള്‍ അവിടേക്ക് ചേട്ടനെ കൂട്ടികൊണ്ട് വന്ന എന്റെ റിലേറ്റീവിനെ " നിന്നെ ഞാന്‍ പിന്നെ എടുത്തോളാമെടാ" എന്ന ഭാവത്തിലും തിരിഞ്ഞു എന്നെ നോക്കി ദയനീയ ഭാവത്തിലും ആയി പറഞ്ഞു "ഇപ്പോള്‍ പോയില്ലേല്‍ എന്റെ ബസ്‌ മിസ്സ്‌ ആകും. എനിക്ക് അത്യാവശ്യമായി ഒരിടത്ത് എത്തേണ്ടതാണ്. ഞാന്‍ ലേറ്റ് ആകുന്നു". ഒരു ഗദ്ഗദം തൊണ്ടയില്‍ കുടുങ്ങിയില്ലേ ചേട്ടന്റെ? അതോ എനിക്ക് തോന്നിയതാകുമോ? അവസാനം ചേട്ടനെ ഇവിടെ കൊണ്ട് വന്ന എന്റെ റിലേറ്റീവ് തന്നെ അദ്ധേഹത്തെ രക്ഷപെടുത്തി. പോകുമ്പോള്‍ ചേട്ടനോട് തിരുവനന്തപുരത്ത് വരുമ്പോള്‍ പിന്നെയും കാണാം എന്ന് പറഞ്ഞിട്ട് തിരിച്ചു ഒരു മറുപടി പോലും തന്നില്ല. അതെന്താണാവോ???
പിന്നെ  ആത്മാവിനെ വിളിക്കല്‍. അത് കാര്യം വെറും സിമ്പിള്‍!! ഒരു പേപ്പര്‍ എടുത്തു വച്ച് പെന്‍ അതില്‍ പിടിച്ചു ആത്മാവിനെ വിളിക്കും. "good spirits please come" എന്ന് പല പ്രാവശ്യം. വന്നാല്‍ ആള്‍ ആരാണെന്നു മലയാളത്തില്‍ എഴുതി കാണിക്കാന്‍ ആവശ്യപ്പെടും. automatic writing ല്‍ നമ്മളോട് സംസാരിക്കാന്‍ ആവശ്യപ്പെടണം. അപ്പോള്‍ പെന്‍ ചലിച്ചു തുടങ്ങും. ആരോ നമ്മുടെ കയ്യില്‍ ഇരിക്കുന്ന പെന്‍ ഇന്റെ കണ്ട്രോള്‍ എടുക്കുന്നതായും പെന്‍ തനിയെ ചലിക്കുന്നതായും നമ്മള്‍ക്ക് ഫീല്‍ ചെയും. അപ്പോഴേക്കും ബോധം പോകാതെ സൂക്ഷികണം. പിന്നെ ഉള്ള ധൈര്യം എല്ലാം സംഭരിച്ചു ആരാണ് വന്നേക്കുന്നെ എന്ന് ചോദിക്കണം. ആദ്യം ചിലപ്പോള്‍ ചില വരകള്‍ ആയിരിക്കും അല്ലേല്‍ എന്തേലും മനസിലാകാത്ത കാര്യങ്ങളോ വെറും അക്ഷരങ്ങളോ ഒക്കെ ആകാം വരുന്നത്. പിന്നെയും ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കുക. ഉത്തരം കിട്ടും അപ്പോഴേക്കും. പിന്നെ നാടെവിടെന്നും എങ്ങനെ ആണ് മരിച്ചതെന്നും ഒക്കെ ചോദിക്കണം. അതിനുള്ള മറുപടി നമ്മള്‍ക്ക് കിട്ടും. ഇതൊക്കെ പരീക്ഷിച്ചു മറുപടി കിട്ടി ഇല്ല എന്ന് പറഞ്ഞു എന്നോട് ആരും ചോദിയ്ക്കാന്‍ വരരുത്. കാരണം ഞാന്‍ നിങ്ങളോട് പറഞ്ഞില്ലല്ലോ ഇതൊക്കെ വായിച്ചു ട്രൈ ചെയ്യാന്‍!! പിന്നെ അവരെ ഒക്കെ പറഞ്ഞു വിടാനായി "good spirits plz go back" എന്ന് പറയുക കുറെ പ്രാവശ്യം. എന്നിട്ട് പെന്‍ പേപ്പറില്‍ പിടിച്ചു നോക്കുക. പിന്നേം പെന്‍ ചലിക്കുന്നുന്ടെങ്കില്‍ ആത്മാവ് പോയിട്ടില്ല എന്നര്‍ത്ഥം. ഇതാണ് ചുരുക്കത്തില്‍ പറഞ്ഞാല്‍ സംഭവം.
അങ്ങിനെ ഒരു ദിവസം ഞാനും എന്റെ കസിനും ചേര്‍ന്ന് പ്ളാന്‍ ഇട്ടു. ഇന്ന് രാത്രി നമ്മള്‍ ആത്മാവിനെ വിളിക്കാന്‍ പോകുന്നു. എന്റെ ചേട്ടന്റെ മോനും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. രാത്രി മൂന്നു പേരും എന്റെ റൂമില്‍ ഒത്തു കൂടി . പേപ്പര്‍ എടുത്തു പിടിച്ചു ആത്മാവിനെ വിളിക്കാന്‍ തുടങ്ങി. "good spirits plz come". പല പ്രാവശ്യം വിളിച്ചു. ചേട്ടന്റെ മോന്‍ ഉണ്ണി കണ്ണടച്ച് ഇരുന്നു വിളിച്ചു. കസിന്റെ കയ്യില്‍ ആയിരുന്നു പെന്‍. ദേ.. പെന്‍ ചലിക്കാന്‍ തുടങ്ങി. മനസ്സില്‍ പേടി ഉടലെടുത്തു.  എങ്കിലും അവര് രണ്ടും കൂടെ ഉണ്ടായിരുന്നതിനാല്‍ അത് വെളിയില്‍ കാണിച്ചില്ല. പേരും പല കാര്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും പറഞ്ഞു തന്നു. അവര് നമ്മളോടു സഹായങ്ങള്‍ ചോദിക്കും അത് ഒരിക്കലും സമ്മതിക്കരുത് എന്ന് എന്നെ ഇത് പഠിപിച്ച ചേട്ടന്‍ എനിക്ക് പറഞ്ഞു തന്നിരുന്നു. അത് കൊണ്ടും ധൈര്യം എല്ലാം ഏകദേശം തീര്‍ന്നത് കൊണ്ടും കസിന്‍ പറഞ്ഞു "നമ്മള്‍ക്ക് നിര്‍ത്താം" . അത് കേള്‍ക്കേണ്ട താമസം നിനക്ക് പേടി ആണേല്‍ നിര്‍ത്തിക്കോളാന്‍ ഇതു കേള്‍ക്കാന്‍ കുറെ നേരം ആയി ആഗ്രഹിച്ചിരുന്ന ഞാന്‍ പറഞ്ഞു. അങ്ങിനെ ആത്മാവിനെ പറഞ്ഞു വിട്ടു. പിന്നേം ചെക്ക്‌ ചെയ്തപ്പോള്‍ പെന്‍ ഒടുക്കത്തെ ഓട്ടത്തോടെ ഓട്ടം പേപ്പര്‍ മുഴുവനും . അവരുടെ രണ്ടു പേരുടെയും നെഞ്ചിടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു . എന്റെ ഇടിക്കുന്ന്തു അവര്‍ കേട്ടില്ല എന്ന് കരുതുന്നു. പിന്നെ പേപ്പര്‍ എടുത്തു ഞങ്ങള്‍ കത്തിച്ചു കളഞ്ഞു. ഇനി അതില്‍ കൂടെ എങ്ങാനും പിന്നേം വന്നാലോ !!
അങ്ങിനെ എല്ലാരും കിടക്കാന്‍ വേണ്ടി പോയി. 3 പേരും എന്തോ വലിയ കാര്യം ചെയ്തത് പോലെ ആയിരുന്നു. ഞങ്ങള്‍ പുലികള്‍ ആണെന്ന് സ്വയം വിശ്വസിപ്പിച്ചു. ഒരു രസത്തിനു ഉണ്ണി കിടക്കുന്ന റൂമില്‍ പോയി അവന്‍റെ കട്ടിലിന്‍റെ പുറകില്‍ ഇരുന്നു കഴുത്തില്‍ കൂടി കൈയിട്ടു പിടിച്ചു പേടിപ്പിച്ചു. അവന്‍ അലറി കരഞ്ഞു കൊണ്ട് എഴുന്നേറ്റു. അത് കേട്ട് എന്റെ ഉള്ള ശ്വാസം കൂടെ നിന്നില്ല എന്നെ ഉള്ളു. ദേഹത്ത് തൊട്ടു നോക്കിയപ്പോള്‍ കിടന്നു വിറക്കുവായിരുന്നു അവന്‍ . പപ്പയുടേയും മമ്മിയുടേയും കയ്യില്‍ നിന്ന് കുറച്ചു ഡോസ് അതിനു കിട്ടി കഴിഞ്ഞപ്പോള്‍ എനിക്ക് സമാധാനം ആയി. ഉണ്ണി വെളുക്കുവോളം പേടിച്ചു വിറച്ചു പപ്പയുടെ കൂടെ കേറി കിടന്നു. പിച്ചും പേയും പറയുന്നുണ്ടായിരുന്നു ഉറക്കത്തില്‍ അവന്‍ . രാവിലെ പപ്പാ വിളിച്ചപോള്‍ അവന്‍ പറഞ്ഞു "ദേ കുട്ടി ഇപ്പോള്‍ ഇറങ്ങി അങ്ങോട്ട്‌ പോയതെ ഉള്ളു. ഇവിടെ ഉണ്ടായിരുന്നു ഇതു വരെയും". പപ്പാ പറഞ്ഞു "ശരി ആണ്. ഞാനും കണ്ടു. ഒന്നുടെ വേണേല്‍ കിടന്നുറങ്ങിക്കോ".
പിന്നെ എന്‍റെ കാര്യം!!.. എന്‍റെ റൂമില്‍ പോകാതെ ഞാന്‍ ടി.വി കണ്ടും ഒക്കെ മനപൂര്‍വം കിടക്കാന്‍ ലേറ്റ് ആക്കി കൊണ്ടിരുന്നു. റൂമിലേക്ക്‌ പോകാന്‍ ഉള്ള ചങ്കുറപ്പ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം!!  അതാരോടും പറയാന്‍ ഒക്കത്തില്ലല്ലോ.. അങ്ങിനെ എന്തായാലും നേരിടാം എന്ന് മനസ്സില്‍ വിചാരിച്ചു ദൈവത്തെ മനസ്സില്‍ പ്രാര്‍ത്ഥിച്ചു റൂമിലേക്ക്‌ പോയി. ലൈറ്റ് ഓഫ്‌ ചെയ്യാന്‍ തോന്നി ഇല്ല. കിടന്നിട്ടാണേല് ഉറക്കം ലവലേശം പോലും വരുന്നുമില്ല. അവിടെ ആരൊക്കെയൊ ഉള്ള പോലെ തോന്നി. മൊബൈല്‍ എടുത്തു കസിനെ വിളിച്ചു. പേടി ആയിട്ടു ഉറങ്ങാന്‍ ഒക്കുന്നില്ല അത് കൊണ്ടാണ് വിളിച്ചത് എന്ന് പറയാന്‍ ഒക്കില്ലല്ലോ അത് കാരണം അവനോടെ ചോദിച്ചതു "നിനക്ക് പേടി ഒന്നും ഇല്ലല്ലോ ..അല്ലെ??" എന്നാണ് . "ഉറക്കം ഒക്കെ വരുന്നുണ്ടല്ലോ..പേടിക്കാതെ കിടന്നോട്ടോ.. ഉണ്ണി ദേ പേടിച്ചു വിറച്ചു കിടക്കുവാണ് .. ഞാന്‍ അവനെ ചെറുതായി ഒന്ന് പേടിപ്പിച്ചു" എന്നൊക്കെ കുറെ വീരവാദം പറഞ്ഞു. അവന്‍ പറഞ്ഞു പേടി ഒട്ടും ഇല്ല. എന്തിനാ പേടിക്കുന്നെ എന്ന്... അത് വിശ്വസിക്കാന്‍ എന്നെ കിട്ടില്ല!  അത്രയും പേടിതൊണ്ടന്‍ ആയ അവന്‍ അങ്ങിനെ പറയുമ്പോള്‍ എങ്ങിനെ വിശ്വസിക്കാന്‍ ആണ്??!! എങ്കില്‍ ശരി ഗുഡ് നൈറ്റ്‌ എന്ന് പറഞ്ഞു. ഫോണ്‍ വച്ച് കഴിഞ്ഞപ്പൊള്‍  ഒന്നൂടെ വിളിച്ചു പേടി ഒട്ടും തന്നെ ഇല്ലല്ലോ എന്ന് reconfirm ചെയ്താലോ എന്ന് തോന്നി. അങ്ങിനെ എങ്കിലും ആരോടെങ്കിലും സംസാരിച്ചു പേടി മാറ്റാല്ലോ. പിന്നെ ഓര്‍ത്തു നോക്കിയപ്പോള്‍ അത് ശരി ആവില്ല എന്ന് മനസിലായി. കാരണം എന്‍റെ ഒരു ഇമേജ് ഉണ്ട് ഭയങ്കര ധൈര്യശാലിയുടെത് .എനിക്ക് പേടി ഉണ്ടായിട്ടാണ് ഞാന്‍ വിളിക്കുന്നത് എന്ന് അവനു തോന്നിയാല്‍ ആ ഇമേജ് വളരെ ദാരുണമായി  പൊട്ടി പോകും  . പിന്നെ അവന്‍ അതിനു ഫുള്‍ പബ്ലിസിറ്റി കൊടുക്കും. അത് കൊണ്ട് അങ്ങിനെ പിന്നേം വിളിക്കണ്ട എന്ന് വച്ചു. ഇനി എന്ത് ചെയ്യും?? പണ്ടാരം ഉറക്കവും വരുന്നില്ല  . കണ്ണടച്ച് നോക്കിയപ്പോള്‍ എന്തോ അനക്കം കേട്ടതായി എനിക്ക് തോന്നി. ചാടി പുരണ്ടു എഴുന്നേറ്റു. ഒരു രാത്രിയിലെ ഉറക്കം പോയാലും ഒന്നും സംഭവിക്കനില്ലല്ലോ. അങ്ങിനെ ലൈറ്റും ഓണ്‍ ചെയ്തു ഞാന്‍ ഇരുന്നും കിടന്നും പേടിച്ചു നേരം വെളുപ്പിച്ചു. രാവിലെ ആയപ്പോഴേക്കും കണ്ണിന്റെ പോള ഒക്കെ വീര്‍ത്തു ചൈനകാരുടെ കണ്ണ് പോലെ ആയിരിക്കുന്നു.
ഇതായിരുന്നു എന്‍റെ ആദ്യത്തെ സംഭവ ബഹുലമായ സോള്‍ ഹണ്ടിംഗ്. അന്ന് സോള്‍ പറഞ്ഞ സ്ഥലം ഒക്കെ ഞാന്‍ ഒന്ന് ഗൂഗിള്‍ ഇല്‍ സെര്‍ച്ച്‌ ചെയ്തു നോക്കി. ശരി ആയിരുന്നു അതൊക്കെ. പിന്നീട് പലപ്പോഴും ഒറ്റക്കിരുന്നു ഞാന്‍ വിളിച്ചിട്ടുണ്ട് ആത്മാവിനെ. പേടി ഒന്നും പിന്നീട് തോന്നിയിട്ടില്ല.. നിങ്ങളാണേ സത്യം!! വിശ്വസിക്കാമെങ്കില്‍ വിശ്വസിച്ചാല്‍ മതി. വിശ്വസിച്ചാലും ഇല്ലെങ്കിലും!!