Wednesday, July 27, 2016

ഗയിറ്റി ഹെരിറ്റേജ് കൾചെറൽ കോംപ്ലക്സ്‌ ഇൻ ഷിംല ..















ഷിംല യുടെ ഈ തിയേറ്ററിനെപറ്റി പറയുന്നതിന് മുമ്പ് അതിന്റെ പ്രൌഡഗംഭീരമായ പഴയ കാലത്തേ കുറിച്ച് പറയേണ്ടിയിരിക്കുന്നു. പണ്ട് പണ്ട് ബ്രിട്ടീഷ്‌ ഭരണം നടക്കുന്ന സമയം. സമ്മർ കാപിറ്റൽ ആയി ഷിംലയേ പ്രഖ്യാപിച്ച കാലം. അന്ന് അമേച്വർ നാടകങ്ങൾ എന്ന കൺസെപ്റ്റ് തന്നെ ഉണ്ടായി തുടങ്ങുന്നതേ ഉള്ളു . 1838 കളിൽ ചെറിയ ചെറിയ നാടകങ്ങൾ അവിടെ ചെയ്തു തുടങ്ങി. 1887 മെയ്‌ ഇൽ ആണ് 5 നിലയുള്ള ടൌൺ ഹാൾ ഹെന്റി ഇർവിൻ എന്ന ആർക്കിടെക്റ്റ് ഇന്റെ രൂപകല്പനയിൽ ഉടലെടുക്കുന്നത്. തനി വിക്ടോറിയൻ ഗോതിക് ശൈലിയിൽ പണിത ഈ മനോഹര സൌധത്തിൽ അന്ന് പോലീസ് ഓഫീസും , ബാറും, ബാൾറൂമും, ഗാല്ലറികളും മറ്റനവധി റൂമുകളും ഉണ്ടായിരുന്നു. രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞാണ് കെട്ടിടത്തിനു ഉറപ്പു പോര എന്ന് തോന്നിയിട്ട് തിയേറ്റർ മാത്രം നിലനിർത്തി ബാക്കിയെല്ലാം പൊളിച്ചു മാറ്റിയത്. 
2004-2009 കാലഘട്ടത്തിൽ വേദ് സൈഗാൻ എന്ന ആർക്കിടെക്റ്റ് ഇന്റെ മേൽനോട്ടത്തിൽ ആണ് പഴമയുടെ പ്രൌഡി അതേപോലെ തന്നെ നിലനിർത്തി കൊണ്ട് ഈ കെട്ടിടം പുതുക്കി പണിഞ്ഞത്.
2 നിലകളിലായിട്ട് 320 ആൾക്കാർക്ക് ഇരിക്കാൻ പറ്റുന്ന രീതിയിൽ ആണ് ഇരിപ്പിടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് . ഈ തിയേറ്റർ ഏഷ്യയിലെ തന്നെ എണ്ണപെട്ട ഏറ്റവും പുരാതനമായ തിയേറ്ററുകളിലൊന്നാണ്. ലണ്ടനിലെ പ്രശസ്തമായ റോയൽ ആൽബർട്ട് ഹാളിന്റെ ഒരു കുഞ്ഞു പതിപ്പായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പഴയ കാലത്തെ കേൾവി കേട്ട പല കലാകാരന്മാരും ഇവിടെ അമേച്വർ നാടകങ്ങൾ നടത്തിയിട്ടുണ്ട്. കെ എൽ സെഹ്ഗാൽ, പ്രിത്വി രാജ് കപൂർ, അനുപം ഖേർ തുടങ്ങിയവർ ആ പട്ടികയിൽ ഉൾപ്പെടുന്ന ചുരുക്കം ചിലർ ആണ്.
ഇന്നിവിടെ ആർട്ട്‌ ഗാല്ലറിയും എക്സിബിഷൻ സെന്റർ ഉം ആംഫി തിയേറ്ററും ഓൾഡ്‌ തിയേറ്ററും ഉണ്ട്. ഇന്നും പല പല നാടകങ്ങൾക്കും ഡാൻസ് പ്രോഗ്രമ്മുകൾക്കും എക്സിബിഷനും സംഗീത സദസ്സുകൾക്കും ഇത് വേദി ആകുന്നുണ്ട്. ഇവിടെ കല അവതരിപ്പിക്കപെടുന്നത് ഒരു ഭാഗ്യമായി അവർ കണക്കാക്കുന്നു.
ഞങ്ങൾ പോയത് ഒരു ഡിസെംബർ മാസത്തിൽ ആണ്. ആന്നു അവിടെ കുറച്ചു കുട്ടികൾ ഡാൻസ് പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഡ്രാമയുടെ റിഹേർസലും സ്റ്റേജ് ഇൽ നടക്കുന്നുണ്ടായിരുന്നു. മുകളിലത്തെ നിലയിൽ പഴയകാലത്ത് അവതരിപ്പിച്ചിട്ടുള്ള സ്റ്റേജ്ഷോകളുടെ ഫോട്ടോഗ്രാഫ്സ് കാണാം. കൂടാതെ പഴയ കെട്ടിടവും പിന്നീട് പുതുക്കി പണിയുന്നത്തിന്റെ ഘട്ടം ഘട്ടം ആയുള്ള ചിത്രങ്ങളും ഗാന്ധിജി ഷിംലയിൽ എത്തിയപ്പോൾ എടുത്ത ചിത്രങ്ങളും കാണാൻ കഴിയും.
NB :- # നിങ്ങൾ ഷിംലയിലെ മാൽ റോഡിൽ ദി റിഡ്ജ് എന്ന സ്ഥലത്ത് എത്തിയാൽ ഗയിറ്റി ഹെരിറ്റേജ് കൾചെറൽ കോംപ്ലക്സ്‌ കാണാവുന്നതാണ്.
# പ്രവേശന ഫീസ്‌ 10 രൂപ.
# കലാരൂപങ്ങൾ അവതരിപ്പിക്കാൻ ആയി താല്പര്യം ഉള്ളവർക്ക് മുൻകൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണ്.
# 9am - 5pm ആണ് സന്ദർശന സമയം.
# ഇതിൽ രണ്ടു ചിത്രങ്ങൾ ഗൂഗിൾ ഇൽ നിന്നും എടുത്തിട്ടുള്ളതാണ്.

No comments:

Post a Comment