ഏതോ ഒരു ഹൊറർ
സിനിമയിലെ പ്രേതക്കോട്ടയെ ഓർമിപ്പിക്കും പോലെ ആയിരുന്നു ഇടിഞ്ഞു
പൊളിഞ്ഞു കിടക്കുന്ന ആ ചർച്
കാണാൻ. 1860 ഇൽ ഫ്രഞ്ച്
മിഷനറി ആയിരുന്ന ജീൻ Antoine ഡുബായ്സ്
ആണ് ഈ റോസറി
ചർച് നിർമ്മിച്ചത്. പള്ളിയുടെ
അടുത്തായി ആൾ താമസം
ഇല്ല. കാരണം ഈ കാണുന്ന
പള്ളി ഗോരൂർ ഡാം ഇന്റെ
അടുത്താണ്. പണ്ട് ഇതിനു ചുറ്റും
ഒരു കുഞ്ഞു ഗ്രാമം
ഉണ്ടായിരുന്നു. ഹേമാവതി നദിയിൽ ഉണ്ടാകുമായിരുന്നു
സ്ഥിരം വെള്ളപൊക്കം കാരണം ആണ് ഈ
ഒരു ഡാം അവിടെ
പണിയുന്നത്. 1960 ഇൽ
ഡാം പണിയാൻ തുടങ്ങിയപ്പോൾ
അവിടെ ഉണ്ടായിരുന്ന ആൾക്കാരെ ഒക്കെ അവിടെ
നിന്ന് മാറ്റി താമസിപ്പിച്ചു. ഇന്നും
ഡാം ഇൽ വെള്ളം
നിറയുമ്പോൾ ഈ പള്ളിയുടെ
മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങി
പോയിരിക്കും. ആ സമയത്തു
പോകുന്നവർക്ക് കുട്ട തോണിയിൽ ഇതിന്റെ
അടുത്ത് പോകാം. വേനൽകാലം ആകുമ്പോൾ
വെള്ളം കുറയും ആയപ്പോൾ അവിടെ
കൃഷിയും തുടങ്ങും. ഈ പള്ളിയുടെ ചുറ്റും
നിലക്കടല കൃഷി ചെയ്യുന്നുണ്ട്. ഞങ്ങൾ
പോയത് ജൂലൈ മൂന്നാമത്തെ ആഴ്ചയിൽ
ആയിരുന്നു. അവിടെ അപ്പോൾ നിലക്കടല
വിളവെടുപ്പ് നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്കും കിട്ടി അവരുടെ
വക സ്നേഹസമ്മാനമായി കുറച്ചു
നിലക്കടല. ഹസ്സൻ ഇൽ നിന്ന്ഈ പള്ളിയിലേക്ക്
പോകുന്ന വഴി ആണ്
മനോഹരം. രണ്ടു സൈഡ് യിലും
പാടങ്ങളും കുന്നുകളും വിവിധ ഇനം
കൃഷികളും കുഞ്ഞരുവികളും ഒക്കെ ആയി സ്വപ്നതുല്യമായ
ഒരു കുഞ്ഞു ഗ്രാമം.
ഇപ്പോഴും പരമ്പരാഗതമായ രീതിയിൽ കൃഷി ചെയ്യുന്നവർ
ആണ് നല്ല ഒരു
കൂട്ടം ആൾക്കാരും. കലപ്പയും കാളയും
ഒക്കെ ആയി നിലം
ഉഴുന്ന കർഷകരെ ധാരാളം ആയി
ഞങ്ങൾ പോകുന്ന വഴിയിൽ കണ്ടു.
പല സ്ഥലങ്ങളിലും വണ്ടി
നിർത്തി നിർത്തി ഫോട്ടോ എടുത്തു
കൊണ്ടാണ് പോയത്. ആടുകളെയും പശുക്കളെയും
മേയ്ക്കാൻ കൂട്ടത്തോട് കൊണ്ട് പോകുന്ന കാഴ്ചകൾ
കാണാൻ എന്ത് ഭംഗി ആണ്.
ഞങ്ങൾ ഗൂഗിൾ മാപ് ഇൽ
നോക്കി ആണ് പോയതെങ്കിലും
അതിൽ കാണിക്കാത്ത ഇടവഴികൾ
പലതും അവിടുത്തെ ഗ്രാമീണരോട് ചോദിച്ചു
മനസ്സിലാക്കിയത് കാരണം കുറെ ഏറെ
കിലോമീറ്ററുകൾ ലാഭിക്കാനായി. അവിടെക്കായി പബ്ലിക് ട്രാൻസ്പോർട്
ഉണ്ടോ എന്ന് അറിയില്ല. കുറച്ചു
ഓഫ് റോഡ് കയറി
പോകേണ്ടി വരും പള്ളിയുടെ അടുത്ത്
വരെ എത്താൻ. കാറിൽ
പോകുന്നതോ അല്ലേൽ ബൈക്ക് ഇൽ
പോകുന്നതോ ആകും നല്ലതു എന്ന്
തോന്നുന്നു. നല്ല തണുത്ത കാറ്റും
അടുത്തുള്ള ഹേമാവതി നദിയും ചുറ്റിനുമുള്ള
പച്ചപ്പും ഒക്കെ ആയി വളരെ
നല്ല ഒരു ഫീലിംഗ്
ആണ് ഇവിടെ നിങ്ങൾക്കു
കിട്ടുക.
ഹസ്സൻ ഇൽ നിന്നും
ഇവിടേക്ക് ഏകദേശം 22km ഉണ്ട്. അടുത്തെങ്ങും താമസിക്കാൻ
ഹോട്ടലുകളും ഭക്ഷണശാലകളും കിട്ടില്ല. ഞങ്ങൾ ഹസ്സൻ
ഇൽ എത്തി അവിടെ
താമസിച്ചിട്ടു രാവിലെ ആണ് ഇവിടേക്ക്
പോയത്. ഹസ്സൻ ഇൽ ഏതു
ബജറ്റ് ഇൽ ഉള്ള
ഹോട്ടലും കിട്ടും. ഞങ്ങൾ ദി
സൗത്തേൺ സ്റ്റാർ എന്ന ഹോട്ടൽ
ഇൽ ആണ് തങ്ങിയത്.
ചില ഫോട്ടോകൾ എന്റെ ബ്രോ യുടെ പേജിൽ നിന്നും പൊക്കിയതാണ്. കടപ്പാട് :- https://www.facebook.com/Premjeet-Prahlad-Photography-8594…/
No comments:
Post a Comment