Tuesday, April 26, 2011

Soul hunting – വിശ്വസിച്ചാലും ഇല്ലെങ്കിലും!!

"ഇത് എന്നെ പോലെ മനോധൈര്യം ഉള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള ഒരു സംഗതി ആണ്.. ആത്മാവിനെ പിടിച്ചു മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തും.. വയലന്റ് ആകാന്‍ ശ്രമിക്കുന്ന ആത്മാവിനെ ഞാന്‍ കണ്ട്രോള്‍ ചെയ്തു പിടിച്ചിരുത്തും. നമ്മള്‍ പറയുന്നതെല്ലാം ആത്മാവ് കേള്‍ക്കും. ചിലപ്പോള്‍ ഒരു ആത്മാവ് ആകില്ല ഒരു കൂട്ടം ഉണ്ടാകും. ജീവന്‍ വച്ചുള്ള ഒരു കളി ആണിത്". ആത്മാവിനെ വിളിക്കുനത്‌ പഠിച്ചു കഴിഞ്ഞപ്പോള്‍ ഇതൊക്കെ ആണ് ഞാന്‍ എല്ലാരേം പറഞ്ഞു വിശ്വസിപ്പിക്കാനും പേടിപ്പിക്കാനും ശ്രമിച്ചത് . ഏശുന്നില്ല എന്ന് കണ്ടപ്പോള്‍ പിന്നേം കുറച്ചു മസാല കൂട്ടി അടിച്ചു പറഞ്ഞു നോക്കി. "നമ്മള്‍ക്ക് ഫീല്‍ ചെയാന്‍ ഒക്കും. ലോട്ടറി അടിക്കാന്‍ സഹായിക്കും". എവിടെ!! ആരേലും വിശ്വസിച്ചിട്ടു വേണ്ടേ!! ആത്മാവിനെ വിളിക്കുന്ന പണി ഞാന്‍ ഇതിനകം ചിലര്‍ക്ക് പറഞ്ഞു കൊടുത്തിരുന്നു അതും വേറെ ആരോടും പറയരുത് എന്ന് പ്രത്യേകം പറഞ്ഞിട്ട് . അത്കൊണ്ട് തന്നെ അവര്‍ മിനിമം 10 പേരോടെങ്കിലും ഇത് പറഞ്ഞു കാണും ഇതിനകം എന്ന് വിശ്വസിക്കുന്നു. അതില്‍ കൂടുതല്‍ ആയില്ലെങ്കിലെ ഉള്ളു!!  
എന്നെ ഇതു പഠിപിച്ചത് ദീര്‍ഘകാലം ആയി ഓജോ ബോര്‍ഡിലും ക്രിസ്ടലിലും ഒക്കെ ആത്മാവിനെ വിളിച്ചു വരുത്തി പല കാര്യങ്ങളും ചെയ്യിപ്പിക്കുന്ന ഒരു ചേട്ടന്‍ ആണ്. നിസ്വാര്‍്ഥനായ ഒരാള്‍ . ഇതിനെ ഒരിക്കലും പണം ഉണ്ടാക്കാന്‍ ഉള്ള ഒരു വഴി ആയി കണ്ടിരുന്നില്ല അദ്ദേഹം. എന്ത് കൊണ്ടോ പലതും വിശ്വസിക്കണോ വിശ്വസിക്കണ്ടയോ എന്ന് തീര്‍ച്ച പെടുത്താന്‍ കഴിയുന്നില്ലായിരുന്നു ചേട്ടനോട് സംസാരിച്ചതിന് ശേഷം. ഹേ.. ഇതൊകെ വെറുതെ അല്ലെ..എന്ന് വിചാരിച്ചു പിന്തള്ളാന്‍ ശ്രമിക്കുമ്പോഴും മനസ്സിന്റെ ഉള്ളില്‍ അതിനെ അംഗീകരിക്കാതെ ഇരിക്കാന്‍ കഴിയുന്നില്ലായിരുന്നു. എന്തായാലും ഇതു ഒരാള്‍്ക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യം ആയതു കൊണ്ടും, എനിക്ക് മനക്കട്ടി ലേശം കൂടുതല്‍ ആണെന്ന് ചേട്ടന്‍ തെറ്റി ധരിച്ചതിനാലും വിദ്യ എനിക്ക് പഠിപ്പിച്ചു തന്നു. ചേട്ടനോട് ഇതിനെ കുറിച്ച് പല ചോദ്യങ്ങളും ചോദിച്ചു മാക്സിമം ഞാന്‍ ബുദ്ധിമുട്ടിച്ചു. ഇങ്ങനത്തെ വേറെയും വിദ്യകള്‍ പഠിപ്പിച്ചു തരാന്‍ ഞാന്‍ പറഞ്ഞു. വേറെ ഒരു ദിവസം ബാക്കി പഠിപ്പികാം എന്നൊകെ പറഞ്ഞിട്ടുണ്ടോ ഞാന്‍ കേള്‍ക്കുന്നുആത്മാവിനെ ഹാന്‍ഡില്‍ ചെയുന്ന ചേട്ടന് അവസാനം എന്റെ കയ്യില്‍ നിന്ന് രക്ഷപെടാന്‍ ഒക്കുന്നില്ല എന്നായപ്പോള്‍ അവിടേക്ക് ചേട്ടനെ കൂട്ടികൊണ്ട് വന്ന എന്റെ റിലേറ്റീവിനെ " നിന്നെ ഞാന്‍ പിന്നെ എടുത്തോളാമെടാ" എന്ന ഭാവത്തിലും തിരിഞ്ഞു എന്നെ നോക്കി ദയനീയ ഭാവത്തിലും ആയി പറഞ്ഞു "ഇപ്പോള്‍ പോയില്ലേല്‍ എന്റെ ബസ്‌ മിസ്സ്‌ ആകും. എനിക്ക് അത്യാവശ്യമായി ഒരിടത്ത് എത്തേണ്ടതാണ്. ഞാന്‍ ലേറ്റ് ആകുന്നു". ഒരു ഗദ്ഗദം തൊണ്ടയില്‍ കുടുങ്ങിയില്ലേ ചേട്ടന്റെ? അതോ എനിക്ക് തോന്നിയതാകുമോ? അവസാനം ചേട്ടനെ ഇവിടെ കൊണ്ട് വന്ന എന്റെ റിലേറ്റീവ് തന്നെ അദ്ധേഹത്തെ രക്ഷപെടുത്തി. പോകുമ്പോള്‍ ചേട്ടനോട് തിരുവനന്തപുരത്ത് വരുമ്പോള്‍ പിന്നെയും കാണാം എന്ന് പറഞ്ഞിട്ട് തിരിച്ചു ഒരു മറുപടി പോലും തന്നില്ല. അതെന്താണാവോ???
പിന്നെ  ആത്മാവിനെ വിളിക്കല്‍. അത് കാര്യം വെറും സിമ്പിള്‍!! ഒരു പേപ്പര്‍ എടുത്തു വച്ച് പെന്‍ അതില്‍ പിടിച്ചു ആത്മാവിനെ വിളിക്കും. "good spirits please come" എന്ന് പല പ്രാവശ്യം. വന്നാല്‍ ആള്‍ ആരാണെന്നു മലയാളത്തില്‍ എഴുതി കാണിക്കാന്‍ ആവശ്യപ്പെടും. automatic writing ല്‍ നമ്മളോട് സംസാരിക്കാന്‍ ആവശ്യപ്പെടണം. അപ്പോള്‍ പെന്‍ ചലിച്ചു തുടങ്ങും. ആരോ നമ്മുടെ കയ്യില്‍ ഇരിക്കുന്ന പെന്‍ ഇന്റെ കണ്ട്രോള്‍ എടുക്കുന്നതായും പെന്‍ തനിയെ ചലിക്കുന്നതായും നമ്മള്‍ക്ക് ഫീല്‍ ചെയും. അപ്പോഴേക്കും ബോധം പോകാതെ സൂക്ഷികണം. പിന്നെ ഉള്ള ധൈര്യം എല്ലാം സംഭരിച്ചു ആരാണ് വന്നേക്കുന്നെ എന്ന് ചോദിക്കണം. ആദ്യം ചിലപ്പോള്‍ ചില വരകള്‍ ആയിരിക്കും അല്ലേല്‍ എന്തേലും മനസിലാകാത്ത കാര്യങ്ങളോ വെറും അക്ഷരങ്ങളോ ഒക്കെ ആകാം വരുന്നത്. പിന്നെയും ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കുക. ഉത്തരം കിട്ടും അപ്പോഴേക്കും. പിന്നെ നാടെവിടെന്നും എങ്ങനെ ആണ് മരിച്ചതെന്നും ഒക്കെ ചോദിക്കണം. അതിനുള്ള മറുപടി നമ്മള്‍ക്ക് കിട്ടും. ഇതൊക്കെ പരീക്ഷിച്ചു മറുപടി കിട്ടി ഇല്ല എന്ന് പറഞ്ഞു എന്നോട് ആരും ചോദിയ്ക്കാന്‍ വരരുത്. കാരണം ഞാന്‍ നിങ്ങളോട് പറഞ്ഞില്ലല്ലോ ഇതൊക്കെ വായിച്ചു ട്രൈ ചെയ്യാന്‍!! പിന്നെ അവരെ ഒക്കെ പറഞ്ഞു വിടാനായി "good spirits plz go back" എന്ന് പറയുക കുറെ പ്രാവശ്യം. എന്നിട്ട് പെന്‍ പേപ്പറില്‍ പിടിച്ചു നോക്കുക. പിന്നേം പെന്‍ ചലിക്കുന്നുന്ടെങ്കില്‍ ആത്മാവ് പോയിട്ടില്ല എന്നര്‍ത്ഥം. ഇതാണ് ചുരുക്കത്തില്‍ പറഞ്ഞാല്‍ സംഭവം.
അങ്ങിനെ ഒരു ദിവസം ഞാനും എന്റെ കസിനും ചേര്‍ന്ന് പ്ളാന്‍ ഇട്ടു. ഇന്ന് രാത്രി നമ്മള്‍ ആത്മാവിനെ വിളിക്കാന്‍ പോകുന്നു. എന്റെ ചേട്ടന്റെ മോനും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. രാത്രി മൂന്നു പേരും എന്റെ റൂമില്‍ ഒത്തു കൂടി . പേപ്പര്‍ എടുത്തു പിടിച്ചു ആത്മാവിനെ വിളിക്കാന്‍ തുടങ്ങി. "good spirits plz come". പല പ്രാവശ്യം വിളിച്ചു. ചേട്ടന്റെ മോന്‍ ഉണ്ണി കണ്ണടച്ച് ഇരുന്നു വിളിച്ചു. കസിന്റെ കയ്യില്‍ ആയിരുന്നു പെന്‍. ദേ.. പെന്‍ ചലിക്കാന്‍ തുടങ്ങി. മനസ്സില്‍ പേടി ഉടലെടുത്തു.  എങ്കിലും അവര് രണ്ടും കൂടെ ഉണ്ടായിരുന്നതിനാല്‍ അത് വെളിയില്‍ കാണിച്ചില്ല. പേരും പല കാര്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും പറഞ്ഞു തന്നു. അവര് നമ്മളോടു സഹായങ്ങള്‍ ചോദിക്കും അത് ഒരിക്കലും സമ്മതിക്കരുത് എന്ന് എന്നെ ഇത് പഠിപിച്ച ചേട്ടന്‍ എനിക്ക് പറഞ്ഞു തന്നിരുന്നു. അത് കൊണ്ടും ധൈര്യം എല്ലാം ഏകദേശം തീര്‍ന്നത് കൊണ്ടും കസിന്‍ പറഞ്ഞു "നമ്മള്‍ക്ക് നിര്‍ത്താം" . അത് കേള്‍ക്കേണ്ട താമസം നിനക്ക് പേടി ആണേല്‍ നിര്‍ത്തിക്കോളാന്‍ ഇതു കേള്‍ക്കാന്‍ കുറെ നേരം ആയി ആഗ്രഹിച്ചിരുന്ന ഞാന്‍ പറഞ്ഞു. അങ്ങിനെ ആത്മാവിനെ പറഞ്ഞു വിട്ടു. പിന്നേം ചെക്ക്‌ ചെയ്തപ്പോള്‍ പെന്‍ ഒടുക്കത്തെ ഓട്ടത്തോടെ ഓട്ടം പേപ്പര്‍ മുഴുവനും . അവരുടെ രണ്ടു പേരുടെയും നെഞ്ചിടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു . എന്റെ ഇടിക്കുന്ന്തു അവര്‍ കേട്ടില്ല എന്ന് കരുതുന്നു. പിന്നെ പേപ്പര്‍ എടുത്തു ഞങ്ങള്‍ കത്തിച്ചു കളഞ്ഞു. ഇനി അതില്‍ കൂടെ എങ്ങാനും പിന്നേം വന്നാലോ !!
അങ്ങിനെ എല്ലാരും കിടക്കാന്‍ വേണ്ടി പോയി. 3 പേരും എന്തോ വലിയ കാര്യം ചെയ്തത് പോലെ ആയിരുന്നു. ഞങ്ങള്‍ പുലികള്‍ ആണെന്ന് സ്വയം വിശ്വസിപ്പിച്ചു. ഒരു രസത്തിനു ഉണ്ണി കിടക്കുന്ന റൂമില്‍ പോയി അവന്‍റെ കട്ടിലിന്‍റെ പുറകില്‍ ഇരുന്നു കഴുത്തില്‍ കൂടി കൈയിട്ടു പിടിച്ചു പേടിപ്പിച്ചു. അവന്‍ അലറി കരഞ്ഞു കൊണ്ട് എഴുന്നേറ്റു. അത് കേട്ട് എന്റെ ഉള്ള ശ്വാസം കൂടെ നിന്നില്ല എന്നെ ഉള്ളു. ദേഹത്ത് തൊട്ടു നോക്കിയപ്പോള്‍ കിടന്നു വിറക്കുവായിരുന്നു അവന്‍ . പപ്പയുടേയും മമ്മിയുടേയും കയ്യില്‍ നിന്ന് കുറച്ചു ഡോസ് അതിനു കിട്ടി കഴിഞ്ഞപ്പോള്‍ എനിക്ക് സമാധാനം ആയി. ഉണ്ണി വെളുക്കുവോളം പേടിച്ചു വിറച്ചു പപ്പയുടെ കൂടെ കേറി കിടന്നു. പിച്ചും പേയും പറയുന്നുണ്ടായിരുന്നു ഉറക്കത്തില്‍ അവന്‍ . രാവിലെ പപ്പാ വിളിച്ചപോള്‍ അവന്‍ പറഞ്ഞു "ദേ കുട്ടി ഇപ്പോള്‍ ഇറങ്ങി അങ്ങോട്ട്‌ പോയതെ ഉള്ളു. ഇവിടെ ഉണ്ടായിരുന്നു ഇതു വരെയും". പപ്പാ പറഞ്ഞു "ശരി ആണ്. ഞാനും കണ്ടു. ഒന്നുടെ വേണേല്‍ കിടന്നുറങ്ങിക്കോ".
പിന്നെ എന്‍റെ കാര്യം!!.. എന്‍റെ റൂമില്‍ പോകാതെ ഞാന്‍ ടി.വി കണ്ടും ഒക്കെ മനപൂര്‍വം കിടക്കാന്‍ ലേറ്റ് ആക്കി കൊണ്ടിരുന്നു. റൂമിലേക്ക്‌ പോകാന്‍ ഉള്ള ചങ്കുറപ്പ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം!!  അതാരോടും പറയാന്‍ ഒക്കത്തില്ലല്ലോ.. അങ്ങിനെ എന്തായാലും നേരിടാം എന്ന് മനസ്സില്‍ വിചാരിച്ചു ദൈവത്തെ മനസ്സില്‍ പ്രാര്‍ത്ഥിച്ചു റൂമിലേക്ക്‌ പോയി. ലൈറ്റ് ഓഫ്‌ ചെയ്യാന്‍ തോന്നി ഇല്ല. കിടന്നിട്ടാണേല് ഉറക്കം ലവലേശം പോലും വരുന്നുമില്ല. അവിടെ ആരൊക്കെയൊ ഉള്ള പോലെ തോന്നി. മൊബൈല്‍ എടുത്തു കസിനെ വിളിച്ചു. പേടി ആയിട്ടു ഉറങ്ങാന്‍ ഒക്കുന്നില്ല അത് കൊണ്ടാണ് വിളിച്ചത് എന്ന് പറയാന്‍ ഒക്കില്ലല്ലോ അത് കാരണം അവനോടെ ചോദിച്ചതു "നിനക്ക് പേടി ഒന്നും ഇല്ലല്ലോ ..അല്ലെ??" എന്നാണ് . "ഉറക്കം ഒക്കെ വരുന്നുണ്ടല്ലോ..പേടിക്കാതെ കിടന്നോട്ടോ.. ഉണ്ണി ദേ പേടിച്ചു വിറച്ചു കിടക്കുവാണ് .. ഞാന്‍ അവനെ ചെറുതായി ഒന്ന് പേടിപ്പിച്ചു" എന്നൊക്കെ കുറെ വീരവാദം പറഞ്ഞു. അവന്‍ പറഞ്ഞു പേടി ഒട്ടും ഇല്ല. എന്തിനാ പേടിക്കുന്നെ എന്ന്... അത് വിശ്വസിക്കാന്‍ എന്നെ കിട്ടില്ല!  അത്രയും പേടിതൊണ്ടന്‍ ആയ അവന്‍ അങ്ങിനെ പറയുമ്പോള്‍ എങ്ങിനെ വിശ്വസിക്കാന്‍ ആണ്??!! എങ്കില്‍ ശരി ഗുഡ് നൈറ്റ്‌ എന്ന് പറഞ്ഞു. ഫോണ്‍ വച്ച് കഴിഞ്ഞപ്പൊള്‍  ഒന്നൂടെ വിളിച്ചു പേടി ഒട്ടും തന്നെ ഇല്ലല്ലോ എന്ന് reconfirm ചെയ്താലോ എന്ന് തോന്നി. അങ്ങിനെ എങ്കിലും ആരോടെങ്കിലും സംസാരിച്ചു പേടി മാറ്റാല്ലോ. പിന്നെ ഓര്‍ത്തു നോക്കിയപ്പോള്‍ അത് ശരി ആവില്ല എന്ന് മനസിലായി. കാരണം എന്‍റെ ഒരു ഇമേജ് ഉണ്ട് ഭയങ്കര ധൈര്യശാലിയുടെത് .എനിക്ക് പേടി ഉണ്ടായിട്ടാണ് ഞാന്‍ വിളിക്കുന്നത് എന്ന് അവനു തോന്നിയാല്‍ ആ ഇമേജ് വളരെ ദാരുണമായി  പൊട്ടി പോകും  . പിന്നെ അവന്‍ അതിനു ഫുള്‍ പബ്ലിസിറ്റി കൊടുക്കും. അത് കൊണ്ട് അങ്ങിനെ പിന്നേം വിളിക്കണ്ട എന്ന് വച്ചു. ഇനി എന്ത് ചെയ്യും?? പണ്ടാരം ഉറക്കവും വരുന്നില്ല  . കണ്ണടച്ച് നോക്കിയപ്പോള്‍ എന്തോ അനക്കം കേട്ടതായി എനിക്ക് തോന്നി. ചാടി പുരണ്ടു എഴുന്നേറ്റു. ഒരു രാത്രിയിലെ ഉറക്കം പോയാലും ഒന്നും സംഭവിക്കനില്ലല്ലോ. അങ്ങിനെ ലൈറ്റും ഓണ്‍ ചെയ്തു ഞാന്‍ ഇരുന്നും കിടന്നും പേടിച്ചു നേരം വെളുപ്പിച്ചു. രാവിലെ ആയപ്പോഴേക്കും കണ്ണിന്റെ പോള ഒക്കെ വീര്‍ത്തു ചൈനകാരുടെ കണ്ണ് പോലെ ആയിരിക്കുന്നു.
ഇതായിരുന്നു എന്‍റെ ആദ്യത്തെ സംഭവ ബഹുലമായ സോള്‍ ഹണ്ടിംഗ്. അന്ന് സോള്‍ പറഞ്ഞ സ്ഥലം ഒക്കെ ഞാന്‍ ഒന്ന് ഗൂഗിള്‍ ഇല്‍ സെര്‍ച്ച്‌ ചെയ്തു നോക്കി. ശരി ആയിരുന്നു അതൊക്കെ. പിന്നീട് പലപ്പോഴും ഒറ്റക്കിരുന്നു ഞാന്‍ വിളിച്ചിട്ടുണ്ട് ആത്മാവിനെ. പേടി ഒന്നും പിന്നീട് തോന്നിയിട്ടില്ല.. നിങ്ങളാണേ സത്യം!! വിശ്വസിക്കാമെങ്കില്‍ വിശ്വസിച്ചാല്‍ മതി. വിശ്വസിച്ചാലും ഇല്ലെങ്കിലും!!

Sunday, April 17, 2011

കിരണ്‍ - എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി,

അവള്‍ തുടുത്തു ആപ്പിള്‍ പോലെ ഒരു പെണ്‍കുട്ടികിരണ്‍. ഒരു പഞ്ചാബി പെണ്‍കുട്ടി യുടെ എല്ലാതന്റേടവും സൗന്ദര്യവും ഒത്തിണങ്ങിയ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി. ഡല്‍ഹി എനിക്ക്സമ്മാനിച്ച ഒരു നല്ല സൌഹ്രുദം ആരുന്നു അത്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഒരു കോട്ടവുംതട്ടാതെ അതെ പോലെ തന്നെ സൌഹൃദത്തെ കാത്ത് സൂക്ഷികാന്‍ ഒത്തു എന്നുള്ള ഒരുസന്തോഷവും എന്റെ മനസ്സില്‍ ഉണ്ട്. വിരലില്‍ എണ്ണാവുന്ന പ്രിയപ്പെട്ട കൂട്ടുകാരില്‍ ഒരാള്‍. ഞങ്ങള്‍ 3 പേരാരുന്നു കൂട്ട്. ഞാനും കിരണും ധന്യയും. സ്കൂളിലെ ക്ലാസ്സ്‌ കഴിഞ്ഞു അടുത്തുള്ള ധന്യയുടെ വീട്ടില്‍ഒത്തു കൂടിയിരുന്നു ഞങ്ങള്‍ . ധന്യയുടെ അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണവും കഴിച്ചു അവിടുത്തെഫേമസ് മാര്‍ക്കറ്റ്‌ ആയ സരോജിനി നഗറില്‍ കറങ്ങാന്‍ പോകുവാരുന്നു 3 പേരും. ചിലപ്പോള്‍കൂട്ടിനായി ധന്യയുടെ അനിയത്തിയെയും കൂട്ടും. പോക്കറ്റ്‌ മണി അഡ്ജസ്റ്റ് ചെയ്തുള്ള ചെറിയ ചെറിയഷോപ്പിങ്ങുകളും ബര്‍ഗൈനിംഗ്ഉം ഒക്കെ ആയി സമയം പോകുന്ന്ത് അറിയുകയേ ഇല്ല. എത്രവെയിലോ തണുപ്പോ ആണേലും അതൊന്നും പ്രശ്നമേ അല്ലാരുന്നു. അവിടെയുള്ള കടകളില്‍ നിന്ന്കഴിച്ചിരുന്ന ഛൌമീനും ഗോല്‍ഗപ്പയും ഐസ് ക്രീമും പാവ് ഭാജിയുടെയും ദഹി ഭല്ലയുടെയും ഒക്കെടേസ്റ്റ് ഇന്നും നാവില്‍ തന്നെ ഉണ്ട്. ജങ്ക് ഫുഡ്‌ കഴിക്കാന്‍ വേണ്ടി തന്നെ മാര്‍ക്കറ്റില്‍ പോകുന്നദിവസങ്ങളും കുറവല്ലാരുനു. സണ്‍‌ഡേ കളിലും എന്തേലും ഒക്കെ പ്രോഗ്രാം ഉണ്ടാക്കി ഞങ്ങള്‍ ഒത്തുകൂടാന്‍ ശ്രമിച്ചിരുന്നു.
കിരണ്‍ ഞങ്ങളുടെ സ്കൂള്‍ ഇലെകും സുന്ദരി ആരുന്നു. നീണ്ടു കൊലുണനെ കുറച്ചു ചെമ്പന്‍ നിറം ഉള്ളമുടിക് ഒരു പ്രത്യേക ഐശ്വര്യം ആരുന്നു. അവളുടെ സ്വര്‍ണ വര്‍ണത്തിനു മുടി നന്നായിഇണങ്ങിയിരുന്നു. ഞങ്ങള്‍ പിള്ളേരുടെ ഇടയില്‍ മൊബൈല്‍ ഫോണ്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയസമയം. ആരേലും ഒക്കെ മൊബൈല്‍ കൊണ്ട് വന്നാല്‍ അതൊക്കെ വലിയ കാര്യം ആരുന്നുഞങ്ങള്‍ക്ക്. സ്കൂളിലെ ഏറ്റവും പുതിയ മോഡല്‍ കിരണിന്റെ കയ്യിലാകും കാണുക. നോക്കിയ ഫോണ്‍ഏതു മോഡല്‍ വന്നാലും എത്ര വിലപിടിപുള്ളതാനെലും അത് കിരണ്‍ മേടിച്ചിരുനു. കിരണിന്‍റെഏതൊരു ആഗ്രഹങ്ങള്‍കും parents എതിര് പറഞ്ഞിരുന്നില്ല. സ്കൂളിലെ ഒരു സ്റ്റാര്‍ എന്നൊകെവേണേല്‍ പറയാം. അതാരുന്നു കിരണ്‍.
പ്രൊഫഷണല്‍ കോഴ്സ് ഇനായി ഞങ്ങള്‍ 3 പേരും പല ഇടത്തായി ജോയിന്‍ ചെയ്തു. പിന്നെകാണുന്നത്‌ Sundays ഇലും പിന്നീടു അത് monthil ഒരു പ്രാവശ്യവും പിന്നീടു വര്‍ഷത്തില്‍ 3-4 ടൈംസ്‌ഉം ആയി ചുരുങ്ങി. എന്നാലും ഫോണ്‍ വിളികളില്‍ കൂടെയും SMS ഉകളില്‍ കൂടെയും ഞങ്ങള്‍ ബന്ധം നിലനിര്‍ത്തി കൊണ്ട് പോന്നു. കോഴ്സ് കഴിഞ്ഞു 3 പേരും ജോബ്‌ ജോയിന്‍ ചെയ്തു .
ധന്യയുടെ വിവാഹം നേരത്തെ തന്നെ നടന്നു . ഞങ്ങള്‍ ധന്യയെയും ഭാര്ത്താവിനീം അമിതാഭ് ബച്ചന്‍ജയ ബച്ചന്‍ എന്ന് ആണ് വിളിച്ചിരുന്നത്‌.അങ്ങനെ ദിവസങ്ങള്‍ മുന്നോട്ടു പൊയ്ക്കൊന്ന്ഡിരിക്കെധന്യയുടെ കാള്‍ വന്നു. കിരണ്‍ കല്യാണം കഴിച്ചു അതും പരെന്റ്സ്‌ ഇന് എതിരായി. ഞങ്ങള്ക്കാര്കുംസങ്കല്‍പ്പിക്കാന്‍ പോലും ഒക്കാത്ത ഒരു ബന്ധം ആരുന്നു അത്. കിരണിനെ വിളിച്ചപ്പോള്‍ അവള്‍നടന്നതെല്ലാം പറഞ്ഞു . അവള്‍ സന്തോഷവതി ആയിരുന്നു.പിന്നെയും കുറെ നാളുകള്‍. ഓഫീസുംവര്‍ക്കുമായി മാസങ്ങള്‍ പലതും കടന്നു പോയി. കിരണിനു ഒരു കുഞ്ഞു വാവ കൂടി ഉണ്ടായ വിവരംഞങ്ങളെ അറിയിച്ചിരുന്നു. കിരണിന്റെ വീട്ടുകാര്‍ അപ്പോഴേക്കും അവരെ സ്വീകരിച്ചിരുന്നു. ഇടയ്ക്ക്ധന്യ കിരണിനെ കാണാറുണ്ടായിരുന്നു. ഞാന്‍ ജോബ്‌ ചെയ്യുന്ന സ്ഥലം കുറെ ദൂരെ ആയിരുന്നത്കൊണ്ടും വര്‍ക്ക്‌ ഷെഡ്യൂള്‍ ഹെക്ടിക് ആയതു കൊണ്ടും എനിക്ക് പലപ്പോഴും അവരെ കാണാന്‍ഒത്തില്ല. ഫോണില്‍ മാത്രമായി പിന്നീടുള്ള കോണ്ടാക്ട്സ്. അങ്ങനെ ഇരിക്കെ വീണ്ടും ധന്യയുടെകാള്‍ വന്നു. കിരണ്‍ hospitalised ആണെന്നും അവളുടെ സ്ഥിതി വളരെ മോശം ആണെന്നും പറഞ്ഞു. Rheumatoid Arthritis
3 & എന്നാണ് ഡോക്ടര്‍സ് പറയുന്നത്. എന്റെ ഓര്‍മയില്‍ ഉള്ള Arthritis ബാധിച്ചഒരു ആന്റിയുടെ രൂപം മനസ്സില്‍ കൂടെ ഓടി മറഞ്ഞു. കയ്യും കാലും കോടി നടക്കാന്‍ തന്നെഒക്കില്ലാരുന്നു. അങ്ങനെ എങ്ങാനും ആയിക്കാന്നുമോ ദൈവമേ കിരണിനു എന്നോര്‍ത്ത് ആധിആകാന്‍ തുടങ്ങി. കിരണിനെ കാണാന്‍ വേണ്ടി അവളുടെ വീട്ടില്‍ എത്തി ഞാന്‍. കിരണ്‍ അവളുടെഅമ്മയുടെ കൂടെ ആയിരുന്നു. കുറെ കാലത്തിനു ശേഷം ഉള്ള മീറ്റിംഗ് ആരുന്നു അത്. കണ്ടപ്പോഴേആന്‍റി പരാതികളുടെ ഒരു ഭാണ്ടക്കെട്ട് തന്നെ അഴിച്ചു വച്ചു. അതിനെല്ലാം സമാധാനം പറയുമ്പോഴുംമനസ്സില്‍ കിരണിനെ കാണാന്‍ വേണ്ടി ഉള്ള വെമ്പല്‍ ആയിരുന്നു. അകത്തേക്ക് കേറിയപ്പോള്‍തന്നെ ഒരു ഒന്നര വയസ്സുകാരന്‍ കുറുമ്പന്‍ ഓടി വന്നു. കിരണിന്റെ മോന്‍. അവളെ പോലെ തന്നെ ഒരുകുഞ്ഞ്. കളിയില്‍ ബിസി ആയിരുന്നു. കിരണിന്റെ റൂമിലേക്ക്‌ പോകാന്‍ തുടങ്ങിയപ്പോള്‍ ആന്‍റിപറന്ജു ദേ കിരണ്‍ എവിടെ തന്നെ ആണ് കിടക്കുനെ. ഞാന്‍ ചുറ്റും നോക്കി. ബെഡില്‍ ആരോകിടക്കുന്നു. കിരണിന്‍റെ മുത്തശ്ശി ആകും. പിന്നെയും എന്‍റെ കണ്ണുകള്‍ കിരണിനെ തിരയാന്‍ തുടങ്ങി. ആന്‍റി പിന്നെയും പറഞ്ഞു ദേ കിരണ്‍ നോക്ക് ആരാണ് വന്നെക്കുന്നെ എന്ന് . എന്തോ ഒരു ഞരക്കംപോലെ കേട്ടു. ബെഡില്‍ കിടന്ന രൂപത്തെ ഒന്നുഡെ നോക്കി ഞാന്‍. കിരണ്‍ ആണ് അതെന്നുവിശ്വസിക്കാന്‍ ഒക്കുനില്ലാരുനു . ഒരു ഷോക്ക്‌ അടിച്ചപോലെ ആയി ഞാന്‍. എന്‍റെ കണ്ണുകള്‍നിറയാന്‍ തുടങ്ങി . വിശ്വസിക്കാന്‍ ഒക്കാത്ത രൂപത്തില്‍ ആയിരികുന്നു ഞങ്ങളുടെ സുന്ദരികുട്ടി . കറുത്ത്സൌന്ദര്യം എല്ലാം പോയി എല്ലും തൊലിയും ആയിട്ടൊരു രൂപം ആയിരുന്നു അത്. മൂക്കില്‍് കൂടെഒരു ട്യൂബ് ഇട്ടിരുന്നു . കയ്യും കാലും തേമ്പി ശോഷിച്ചു എന്താ പറയണ്ടേ എന്ന് അറിയാതെ കുറെ നേരംഅങ്ങിനെ നിന്ന് പോയി . കിരണ്‍ ചെറുതായി സൌണ്ട് ഉണ്ടാക്കി . “Kaisi ho?” എന്ന് ചോദിച്ചു . അത്കിരണിന്‍റെ സൌണ്ട് അല്ലായിരുന്നു . ഏതോ 70-80 വയസ്സായ ഒരാളുടെ സൌണ്ട് പോലെആയിരുന്നു അത് . അവളുടെ അടുതിരുന്നു കയ്യില്‍ പിടിഛപ്പൊള്‍് ആകെ വല്ലാത്ത വീര്പ്പുമുട്ടല്ആയിരുന്നു എനിക്ക് . എന്ത് പറയണം എന്നോ ഒന്നും അറിയാത്ത അവസ്ഥ. ആന്‍റി പുറകില്‍ വന്നുനിന്ന് പറഞ്ഞു തുടങ്ങി എങ്ങനെ ആണ് ഇതു സംഭവിച്ചത് എന്ന് . ഡെലിവറി കഴിഞ്ഞു തുടങ്ങിയതാണ് രോഗം . വെയിറ്റ് കുറയുകയും വീക്നെസ്സും തുടര്ച്ചേ ഉള്ള പനിയും ഒക്കെ അനുഭവ പെട്ടിടുംഅതൊന്നും കാര്യം ആക്കിയിരുനില്ല കിരണ്‍ . അങ്ങനെ കുറെ months രോഗത്തെ ശ്രദ്ധിക്കാതെകടന്നു പോയി . രോഗം കൂടി കൊണ്ടേ ഇരുന്നു . എല്ലാം കണ്ടു പിടിച്ചു എന്തേലും ചെയുന്നെനു മുമ്പ്തന്നെ പാരല്യ്സ് ആയി പോയിരുന്നു . അവിടെ ഉള്ള ഒരു ഫേമസ് ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ചെയ്യ്തു ട്രീട്മെന്റ്റ് എടുത്തു . വീട്ടില്‍ ബെഡില്‍ നിന്ന് അനങ്ങാന്‍ വയ്യാതെ കിടക്കുവായിരുന്നുകിരണ്‍ . ഡോക്ടര്‍ പറഞ്ഞത് physio തെറാപ്പിയിലൂദെയും മരുന്നിലൂടെയും ഒക്കെ ആയി പതുക്കെഎല്ലാം ശരി ആക്കാം എന്നായിരുന്നു . കുറെ നേരം കിരണിന്‍റെ കൂടെ അവിടെ ഇരുന്നു . കിരണ്‍ഇംപ്രൂവ് ചെയ്തു പെട്ടെന്ന് തന്നെ . പര സഹായം ഇല്ലാതെ നടക്കാം എന്നായി . ട്യൂബ് വഴിയുള്ളലിക്കുഡ് ഫീഡിംഗ് മാറ്റി . അവള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക്‍് തിരിച്ചു പോയി , ഇടക്കെല്ലാം ഫോണ്‍വിളിച്ചു അന്വേഷിച്ചു കൊണ്ടേ ഇരുന്നു . തണുപ്പ് വരുമ്പോള്‍ ആണ് അവള്‍ ഏറ്റവും കൂടുതല്‍കഷ്ടപ്പെട്ടിരുന്നത്. പെയിന്‍് സാഹിക്കാന്‍ പറ്റാതെ ആകും . ബെഡ് ridden ആകും ടൈമില്‍. ആരേലും സഹായിക്കണം എഴുന്നെല്കാണോ നടക്കാനോ ഒക്കെ. കുറച്ചു ദിവസങ്ങള്‍ക് മുന്‍പ്വിളിച്ചപ്പോഴും അവള്‍ക് വയ്യാതെ കിടക്കുവായിരുന്നു. എപ്പോള്‍ വിളിച്ചാലും പറയുന്ന കാര്യംഞങ്ങളുടെ പണ്ടത്തെ ലൈഫ് ഇനെ കുറിച്ച് മാത്രം ആണ്. മോന്‍റെ കൂടെ കളിക്കാനോ അവന്‍റെകൂടെ സമയം ചിലവഴികാന്‍ ഒക്കതതിലും ഒക്കെ നല്ല സങ്കടം ഉണ്ട് അവള്‍ക്ക്. അവന്‍ ഒന്നുംപറയുന്നില്ലെങ്കിലും മറ്റുള്ള കുട്ടികളെ പോലെ തന്നെ അമ്മ കൂടെ കളിക്കണം എന്നും പാര്‍കില്‍കറങ്ങാന്‍ കൊണ്ടു പോകണം എന്നും ഒക്കെ ആഗ്രഹങ്ങള്‍ ഉണ്ടാവില്ലേ എന്ന് അവള്‍ ചോദിക്കുന്നു. ഉണ്ടാകാം ചിലപ്പോള്‍. വളര്‍ന്നു വരുമ്പോള്‍ അവനതു മനസിലാകുകയും ചെയ്യും എന്ത് കൊണ്ടാണ്അമ്മ കളിയ്ക്കാന്‍ കൂടാഞ്ഞേ എന്ന്. വേദന കുടിയ ഒരു ദിവസം എന്നോട് പറഞ്ഞു ദയാവധം എന്ന്കേട്ടിടുണ്ട് അതല്ലേ ഇങ്ങനെ ജീവികുന്നതിനെക്കാട്ടിലും നല്ലത് എന്ന്. അത് കേള്‍ക്കുമ്പോള്‍അവളെ വഴക്ക് പറയുകയും ധൈര്യം കൊടുക്കുകയും ഒക്കെ ചെയുമെങ്കിലും ഫോണ്‍ വച്ചു കഴിയുമ്പോള്‍മനസ്സില്‍ ഒരു നീറ്റല്‍ ആയിരിക്കും. ഞങ്ങളുടെ കിരണ്‍ പഴയപോലെ സുന്ദരി കുട്ടി ആയി പഴയചുരുച്ചുരുക്കോടെ മുന്നില്‍ വരും എന്ന് എനിക്കിപ്പോഴും വിശ്വാസം ഉണ്ട്. പഴയ സൌണ്ട് ഏകദേശംകിരണിനു തിരിച്ചു കിട്ടിയിരിക്കുന്നു. ജീവിത കാലം മുഴുവനും മരുന്ന് കഴിക്കണം. പക്ഷെ രോഗത്തെപൂര്‍ണമായി ഭേദമാക്കാന്‍ ഒരു മരുന്നിനും ആകില്ല. ഏതു നിമിഷവും അവളെ തളര്‍ത്തി കളയാന്‍കരുത്തുള്ള ക്രൂര രോഗത്തോട്‌ മല്ലടിച്ച് കിരണ്‍ ജീവിക്കുന്നു. പതിമൂന്നു വര്‍ഷങ്ങള്‍ പിന്നിടുന്ന സൌഹൃദം അവരില്‍ നിന്നും 3000 km ദൂരെ ആയിരുന്നിട്ടും ഓരോ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴുംകൂടുതല്‍ ശക്തമായി തന്നെ മുന്നോട്ട് പോകുന്നു. ഫോണ്‍ വിളിക്കുമ്പോള്‍ അവള്‍ പറയും സാമീപ്യംഅത് ഫോണില്‍ കൂടി ആയിരുന്നാല്‍ പോലും എത്ര ആശ്വാസം ആണ് അവള്‍ക് നല്‍കുന്നത് എന്ന്. കിരണ്‍ ഞങ്ങള്കെന്നും ഞങ്ങളുടെ സുന്ദരി കുട്ടി ആണ്. ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി.