അവള്‍ തുടുത്തു ആപ്പിള്‍ പോലെ ഒരു പെണ്‍കുട്ടി – കിരണ്‍. ഒരു പഞ്ചാബി പെണ്‍കുട്ടി യുടെ എല്ലാതന്റേടവും സൗന്ദര്യവും ഒത്തിണങ്ങിയ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി. ഡല്‍ഹി എനിക്ക്സമ്മാനിച്ച ഒരു നല്ല സൌഹ്രുദം ആരുന്നു അത്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഒരു കോട്ടവുംതട്ടാതെ അതെ പോലെ തന്നെ ആ സൌഹൃദത്തെ കാത്ത് സൂക്ഷികാന്‍ ഒത്തു എന്നുള്ള ഒരുസന്തോഷവും എന്റെ മനസ്സില്‍ ഉണ്ട്. വിരലില്‍ എണ്ണാവുന്ന പ്രിയപ്പെട്ട കൂട്ടുകാരില്‍ ഒരാള്‍. ഞങ്ങള്‍ 3 പേരാരുന്നു കൂട്ട്. ഞാനും കിരണും ധന്യയും. സ്കൂളിലെ ക്ലാസ്സ് കഴിഞ്ഞു അടുത്തുള്ള ധന്യയുടെ വീട്ടില്‍ഒത്തു കൂടിയിരുന്നു ഞങ്ങള്‍ . ധന്യയുടെ അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണവും കഴിച്ചു അവിടുത്തെഫേമസ് മാര്‍ക്കറ്റ് ആയ സരോജിനി നഗറില്‍ കറങ്ങാന്‍ പോകുവാരുന്നു 3 പേരും. ചിലപ്പോള്‍കൂട്ടിനായി ധന്യയുടെ അനിയത്തിയെയും കൂട്ടും. പോക്കറ്റ് മണി അഡ്ജസ്റ്റ് ചെയ്തുള്ള ചെറിയ ചെറിയഷോപ്പിങ്ങുകളും ബര്‍ഗൈനിംഗ്ഉം ഒക്കെ ആയി സമയം പോകുന്ന്ത് അറിയുകയേ ഇല്ല. എത്രവെയിലോ തണുപ്പോ ആണേലും അതൊന്നും പ്രശ്നമേ അല്ലാരുന്നു. അവിടെയുള്ള കടകളില്‍ നിന്ന്കഴിച്ചിരുന്ന ഛൌമീനും ഗോല്‍ഗപ്പയും ഐസ് ക്രീമും പാവ് ഭാജിയുടെയും ദഹി ഭല്ലയുടെയും ഒക്കെടേസ്റ്റ് ഇന്നും നാവില്‍ തന്നെ ഉണ്ട്. ജങ്ക് ഫുഡ് കഴിക്കാന്‍ വേണ്ടി തന്നെ മാര്‍ക്കറ്റില്‍ പോകുന്നദിവസങ്ങളും കുറവല്ലാരുനു. സണ്‍ഡേ കളിലും എന്തേലും ഒക്കെ പ്രോഗ്രാം ഉണ്ടാക്കി ഞങ്ങള്‍ ഒത്തുകൂടാന്‍ ശ്രമിച്ചിരുന്നു.
കിരണ്‍ ഞങ്ങളുടെ സ്കൂള്‍ ഇലെകും സുന്ദരി ആരുന്നു. നീണ്ടു കൊലുണനെ കുറച്ചു ചെമ്പന്‍ നിറം ഉള്ളമുടിക് ഒരു പ്രത്യേക ഐശ്വര്യം ആരുന്നു. അവളുടെ സ്വര്‍ണ വര്‍ണത്തിനു ആ മുടി നന്നായിഇണങ്ങിയിരുന്നു. ഞങ്ങള്‍ പിള്ളേരുടെ ഇടയില്‍ മൊബൈല്‍ ഫോണ്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയസമയം. ആരേലും ഒക്കെ മൊബൈല്‍ കൊണ്ട് വന്നാല്‍ അതൊക്കെ വലിയ കാര്യം ആരുന്നുഞങ്ങള്‍ക്ക്. സ്കൂളിലെ ഏറ്റവും പുതിയ മോഡല്‍ കിരണിന്റെ കയ്യിലാകും കാണുക. നോക്കിയ ഫോണ്‍ഏതു മോഡല്‍ വന്നാലും എത്ര വിലപിടിപുള്ളതാനെലും അത് കിരണ്‍ മേടിച്ചിരുനു. കിരണിന്‍റെഏതൊരു ആഗ്രഹങ്ങള്‍കും parents എതിര് പറഞ്ഞിരുന്നില്ല. സ്കൂളിലെ ഒരു സ്റ്റാര്‍ എന്നൊകെവേണേല്‍ പറയാം. അതാരുന്നു കിരണ്‍.
പ്രൊഫഷണല്‍ കോഴ്സ് ഇനായി ഞങ്ങള്‍ 3 പേരും പല ഇടത്തായി ജോയിന്‍ ചെയ്തു. പിന്നെകാണുന്നത് Sundays ഇലും പിന്നീടു അത് monthil ഒരു പ്രാവശ്യവും പിന്നീടു വര്‍ഷത്തില്‍ 3-4 ടൈംസ്‌ഉം ആയി ചുരുങ്ങി. എന്നാലും ഫോണ്‍ വിളികളില്‍ കൂടെയും SMS ഉകളില്‍ കൂടെയും ഞങ്ങള്‍ ആബന്ധം നിലനിര്‍ത്തി കൊണ്ട് പോന്നു. കോഴ്സ് കഴിഞ്ഞു 3 പേരും ജോബ് ജോയിന്‍ ചെയ്തു .
ധന്യയുടെ വിവാഹം നേരത്തെ തന്നെ നടന്നു . ഞങ്ങള്‍ ധന്യയെയും ഭാര്ത്താവിനീം അമിതാഭ് ബച്ചന്‍ജയ ബച്ചന്‍ എന്ന് ആണ് വിളിച്ചിരുന്നത്.അങ്ങനെ ദിവസങ്ങള്‍ മുന്നോട്ടു പൊയ്ക്കൊന്ന്ഡിരിക്കെധന്യയുടെ കാള്‍ വന്നു. കിരണ്‍ കല്യാണം കഴിച്ചു അതും പരെന്റ്സ് ഇന് എതിരായി. ഞങ്ങള്ക്കാര്കുംസങ്കല്‍പ്പിക്കാന്‍ പോലും ഒക്കാത്ത ഒരു ബന്ധം ആരുന്നു അത്. കിരണിനെ വിളിച്ചപ്പോള്‍ അവള്‍നടന്നതെല്ലാം പറഞ്ഞു . അവള്‍ സന്തോഷവതി ആയിരുന്നു.പിന്നെയും കുറെ നാളുകള്‍. ഓഫീസുംവര്‍ക്കുമായി മാസങ്ങള്‍ പലതും കടന്നു പോയി. കിരണിനു ഒരു കുഞ്ഞു വാവ കൂടി ഉണ്ടായ വിവരംഞങ്ങളെ അറിയിച്ചിരുന്നു. കിരണിന്റെ വീട്ടുകാര്‍ അപ്പോഴേക്കും അവരെ സ്വീകരിച്ചിരുന്നു. ഇടയ്ക്ക്ധന്യ കിരണിനെ കാണാറുണ്ടായിരുന്നു. ഞാന്‍ ജോബ് ചെയ്യുന്ന സ്ഥലം കുറെ ദൂരെ ആയിരുന്നത്കൊണ്ടും വര്‍ക്ക് ഷെഡ്യൂള്‍ ഹെക്ടിക് ആയതു കൊണ്ടും എനിക്ക് പലപ്പോഴും അവരെ കാണാന്‍ഒത്തില്ല. ഫോണില്‍ മാത്രമായി പിന്നീടുള്ള കോണ്ടാക്ട്സ്. അങ്ങനെ ഇരിക്കെ വീണ്ടും ധന്യയുടെകാള്‍ വന്നു. കിരണ്‍ hospitalised ആണെന്നും അവളുടെ സ്ഥിതി വളരെ മോശം ആണെന്നും പറഞ്ഞു. Rheumatoid Arthritis 3 & എന്നാണ് ഡോക്ടര്‍സ് പറയുന്നത്. എന്റെ ഓര്‍മയില്‍ ഉള്ള Arthritis ബാധിച്ചഒരു ആന്റിയുടെ രൂപം മനസ്സില്‍ കൂടെ ഓടി മറഞ്ഞു. കയ്യും കാലും കോടി നടക്കാന്‍ തന്നെഒക്കില്ലാരുന്നു. അങ്ങനെ എങ്ങാനും ആയിക്കാന്നുമോ ദൈവമേ കിരണിനു എന്നോര്‍ത്ത് ആധിആകാന്‍ തുടങ്ങി. കിരണിനെ കാണാന്‍ വേണ്ടി അവളുടെ വീട്ടില്‍ എത്തി ഞാന്‍. കിരണ്‍ അവളുടെഅമ്മയുടെ കൂടെ ആയിരുന്നു. കുറെ കാലത്തിനു ശേഷം ഉള്ള മീറ്റിംഗ് ആരുന്നു അത്. കണ്ടപ്പോഴേആന്‍റി പരാതികളുടെ ഒരു ഭാണ്ടക്കെട്ട് തന്നെ അഴിച്ചു വച്ചു. അതിനെല്ലാം സമാധാനം പറയുമ്പോഴുംമനസ്സില്‍ കിരണിനെ കാണാന്‍ വേണ്ടി ഉള്ള വെമ്പല്‍ ആയിരുന്നു. അകത്തേക്ക് കേറിയപ്പോള്‍തന്നെ ഒരു ഒന്നര വയസ്സുകാരന്‍ കുറുമ്പന്‍ ഓടി വന്നു. കിരണിന്റെ മോന്‍. അവളെ പോലെ തന്നെ ഒരുകുഞ്ഞ്. കളിയില്‍ ബിസി ആയിരുന്നു. കിരണിന്റെ റൂമിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ആന്‍റിപറന്ജു ദേ കിരണ്‍ എവിടെ തന്നെ ആണ് കിടക്കുനെ. ഞാന്‍ ചുറ്റും നോക്കി. ബെഡില്‍ ആരോകിടക്കുന്നു. കിരണിന്‍റെ മുത്തശ്ശി ആകും. പിന്നെയും എന്‍റെ കണ്ണുകള്‍ കിരണിനെ തിരയാന്‍ തുടങ്ങി. ആന്‍റി പിന്നെയും പറഞ്ഞു ദേ കിരണ്‍ നോക്ക് ആരാണ് വന്നെക്കുന്നെ എന്ന് . എന്തോ ഒരു ഞരക്കംപോലെ കേട്ടു. ആ ബെഡില്‍ കിടന്ന രൂപത്തെ ഒന്നുഡെ നോക്കി ഞാന്‍. കിരണ്‍ ആണ് അതെന്നുവിശ്വസിക്കാന്‍ ഒക്കുനില്ലാരുനു . ഒരു ഷോക്ക് അടിച്ചപോലെ ആയി ഞാന്‍. എന്‍റെ കണ്ണുകള്‍നിറയാന്‍ തുടങ്ങി . വിശ്വസിക്കാന്‍ ഒക്കാത്ത രൂപത്തില്‍ ആയിരികുന്നു ഞങ്ങളുടെ സുന്ദരികുട്ടി . കറുത്ത്സൌന്ദര്യം എല്ലാം പോയി എല്ലും തൊലിയും ആയിട്ടൊരു രൂപം ആയിരുന്നു അത്. മൂക്കില്‍് കൂടെഒരു ട്യൂബ് ഇട്ടിരുന്നു . കയ്യും കാലും തേമ്പി ശോഷിച്ചു എന്താ പറയണ്ടേ എന്ന് അറിയാതെ കുറെ നേരംഅങ്ങിനെ നിന്ന് പോയി . കിരണ്‍ ചെറുതായി സൌണ്ട് ഉണ്ടാക്കി . “Kaisi ho?” എന്ന് ചോദിച്ചു . അത്കിരണിന്‍റെ സൌണ്ട് അല്ലായിരുന്നു . ഏതോ 70-80 വയസ്സായ ഒരാളുടെ സൌണ്ട് പോലെആയിരുന്നു അത് . അവളുടെ അടുതിരുന്നു ആ കയ്യില്‍ പിടിഛപ്പൊള്‍് ആകെ വല്ലാത്ത വീര്പ്പുമുട്ടല്ആയിരുന്നു എനിക്ക് . എന്ത് പറയണം എന്നോ ഒന്നും അറിയാത്ത അവസ്ഥ. ആന്‍റി പുറകില്‍ വന്നുനിന്ന് പറഞ്ഞു തുടങ്ങി എങ്ങനെ ആണ് ഇതു സംഭവിച്ചത് എന്ന് . ഡെലിവറി കഴിഞ്ഞു തുടങ്ങിയതാണ്ഈ രോഗം . വെയിറ്റ് കുറയുകയും വീക്നെസ്സും തുടര്ച്ചേ ഉള്ള പനിയും ഒക്കെ അനുഭവ പെട്ടിടുംഅതൊന്നും കാര്യം ആക്കിയിരുനില്ല കിരണ്‍ . അങ്ങനെ കുറെ months ആ രോഗത്തെ ശ്രദ്ധിക്കാതെകടന്നു പോയി . രോഗം കൂടി കൊണ്ടേ ഇരുന്നു . എല്ലാം കണ്ടു പിടിച്ചു എന്തേലും ചെയുന്നെനു മുമ്പ്തന്നെ പാരല്യ്സ് ആയി പോയിരുന്നു . അവിടെ ഉള്ള ഒരു ഫേമസ് ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ചെയ്യ്തു ട്രീട്മെന്റ്റ് എടുത്തു . വീട്ടില്‍ ബെഡില്‍ നിന്ന് അനങ്ങാന്‍ വയ്യാതെ കിടക്കുവായിരുന്നുകിരണ്‍ . ഡോക്ടര്‍ പറഞ്ഞത് physio തെറാപ്പിയിലൂദെയും മരുന്നിലൂടെയും ഒക്കെ ആയി പതുക്കെഎല്ലാം ശരി ആക്കാം എന്നായിരുന്നു . കുറെ നേരം കിരണിന്‍റെ കൂടെ അവിടെ ഇരുന്നു . കിരണ്‍ഇംപ്രൂവ് ചെയ്തു പെട്ടെന്ന് തന്നെ . പര സഹായം ഇല്ലാതെ നടക്കാം എന്നായി . ട്യൂബ് വഴിയുള്ളലിക്കുഡ് ഫീഡിംഗ് മാറ്റി . അവള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക്‍് തിരിച്ചു പോയി , ഇടക്കെല്ലാം ഫോണ്‍വിളിച്ചു അന്വേഷിച്ചു കൊണ്ടേ ഇരുന്നു . തണുപ്പ് വരുമ്പോള്‍ ആണ് അവള്‍ ഏറ്റവും കൂടുതല്‍കഷ്ടപ്പെട്ടിരുന്നത്. പെയിന്‍് സാഹിക്കാന്‍ പറ്റാതെ ആകും . ബെഡ് ridden ആകും ആ ടൈമില്‍. ആരേലും സഹായിക്കണം എഴുന്നെല്കാണോ നടക്കാനോ ഒക്കെ. കുറച്ചു ദിവസങ്ങള്‍ക് മുന്‍പ്വിളിച്ചപ്പോഴും അവള്‍ക് വയ്യാതെ കിടക്കുവായിരുന്നു. എപ്പോള്‍ വിളിച്ചാലും പറയുന്ന കാര്യംഞങ്ങളുടെ പണ്ടത്തെ ആ ലൈഫ് ഇനെ കുറിച്ച് മാത്രം ആണ്. മോന്‍റെ കൂടെ കളിക്കാനോ അവന്‍റെകൂടെ സമയം ചിലവഴികാന്‍ ഒക്കതതിലും ഒക്കെ നല്ല സങ്കടം ഉണ്ട് അവള്‍ക്ക്. അവന്‍ ഒന്നുംപറയുന്നില്ലെങ്കിലും മറ്റുള്ള കുട്ടികളെ പോലെ തന്നെ അമ്മ കൂടെ കളിക്കണം എന്നും പാര്‍കില്‍കറങ്ങാന്‍ കൊണ്ടു പോകണം എന്നും ഒക്കെ ആഗ്രഹങ്ങള്‍ ഉണ്ടാവില്ലേ എന്ന് അവള്‍ ചോദിക്കുന്നു. ഉണ്ടാകാം ചിലപ്പോള്‍. വളര്‍ന്നു വരുമ്പോള്‍ അവനതു മനസിലാകുകയും ചെയ്യും എന്ത് കൊണ്ടാണ്അമ്മ കളിയ്ക്കാന്‍ കൂടാഞ്ഞേ എന്ന്. വേദന കുടിയ ഒരു ദിവസം എന്നോട് പറഞ്ഞു ദയാവധം എന്ന്കേട്ടിടുണ്ട് അതല്ലേ ഇങ്ങനെ ജീവികുന്നതിനെക്കാട്ടിലും നല്ലത് എന്ന്. അത് കേള്‍ക്കുമ്പോള്‍അവളെ വഴക്ക് പറയുകയും ധൈര്യം കൊടുക്കുകയും ഒക്കെ ചെയുമെങ്കിലും ഫോണ്‍ വച്ചു കഴിയുമ്പോള്‍മനസ്സില്‍ ഒരു നീറ്റല്‍ ആയിരിക്കും. ഞങ്ങളുടെ കിരണ്‍ പഴയപോലെ സുന്ദരി കുട്ടി ആയി പഴയചുരുച്ചുരുക്കോടെ മുന്നില്‍ വരും എന്ന് എനിക്കിപ്പോഴും വിശ്വാസം ഉണ്ട്. പഴയ സൌണ്ട് ഏകദേശംകിരണിനു തിരിച്ചു കിട്ടിയിരിക്കുന്നു. ജീവിത കാലം മുഴുവനും മരുന്ന് കഴിക്കണം. പക്ഷെ ആ രോഗത്തെപൂര്‍ണമായി ഭേദമാക്കാന്‍ ഒരു മരുന്നിനും ആകില്ല. ഏതു നിമിഷവും അവളെ തളര്‍ത്തി കളയാന്‍കരുത്തുള്ള ആ ക്രൂര രോഗത്തോട് മല്ലടിച്ച് കിരണ്‍ ജീവിക്കുന്നു. പതിമൂന്നു വര്‍ഷങ്ങള്‍ പിന്നിടുന്ന ആസൌഹൃദം അവരില്‍ നിന്നും 3000 km ദൂരെ ആയിരുന്നിട്ടും ഓരോ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴുംകൂടുതല്‍ ശക്തമായി തന്നെ മുന്നോട്ട് പോകുന്നു. ഫോണ്‍ വിളിക്കുമ്പോള്‍ അവള്‍ പറയും ഈ സാമീപ്യംഅത് ഫോണില്‍ കൂടി ആയിരുന്നാല്‍ പോലും എത്ര ആശ്വാസം ആണ് അവള്‍ക് നല്‍കുന്നത് എന്ന്. കിരണ്‍ ഞങ്ങള്കെന്നും ഞങ്ങളുടെ സുന്ദരി കുട്ടി ആണ്. ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി.
No comments:
Post a Comment