ടോപ്സിയുടെ കണ്ണുകള്‍ നിറഞ്ഞു ധാര ധാരയായി ഒഴുകാന്‍ തുടങ്ങി, എത്ര നിയന്ത്രിച്ചിട്ടും അവള്‍ക്കുതന്റെ ദുഖം തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞില്ല. ഇനി എന്ത് എന്നവള്‍ ആലോചിച്ചു, സ്നേഹിച്ചവരുംസ്വന്തം എന്ന് കരുതിയവരും എല്ലാം ഇതിനു കൂട്ടുനിന്നു എന്നോര്‍ക്കുമ്പോള്‍ അവള്‍ക്കു തന്റെനെഞ്ച് പിടയുന്നപോലെ തോന്നി.
അയാള്‍; ആ ഡോക്ടര്‍ ഓരോകാരണം ഉണ്ടാക്കി വീട്ടിലേക്കു വരുമ്പോഴെല്ലാം ആ കഴുകന്‍ കണ്ണുകള്‍തന്നെ ച്ചുഴ്നുനോക്കുന്നത് കണ്ടില്ലെന്നു നടിച്ചു. പക്ഷെ ഇന്ന് രാവിലെ എല്ലാം കരുതികൂട്ടി അയാള്‍എത്തി, വാതിലിനു പുറകില്‍ ഒളിച്ചു നിന്ന എന്നെ മ്രിഗിയമായി വലിച്ചു വെളിയിലിറക്കി, ശബ്ദമുണ്ടാക്കിഅലറിക്കരഞ്ഞ എന്റെ മുഖം തുണികൊണ്ട് മൂടികെട്ടി. കൈകാലുകള്‍ അനക്കാനാവാതെ എന്റെവീട്ടുകാര്‍ തന്നെ ആ കാപലികനെ സഹായിക്കാന്‍ മുറുക്കി പിടിച്ചപ്പോള്‍ എന്റെ വേദനയുംനിസ്സഹായതയും ആരും കണ്ടില്ല. എന്നിട്ട് അയാള്‍ എല്ലാം കഴിഞ്ഞു ഹാളിലിരുന്നു ഒരു ചൂട്ചായയും കഴിച്ചു പൈസയും മേടിച്ചു പൊയ്.
എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ ഞാന്‍ വരാന്തയില്‍ തളര്‍ന്നു കിടന്നപ്പോള്‍ ആരോ പറഞ്ഞു
ടോപ്സിക്ക് രാബിസിന്റെ വാക്സിന്‍ കൊടുത്തു, ഇനി അവളെ കൂട്ടില്‍ കൊണ്ട് പൂട്ടിയിടാന്‍
ക്ഷമിക്കണം സുഹൃത്തേ- ടോപ്സി എന്റെ വീട്ടിലെ പട്ടികുട്ടിയാണ്.
No comments:
Post a Comment