Wednesday, July 27, 2016

ഒരു മണാലി യാത്രയുടെ ഓർമ്മകൾ ..

ആദ്യം തന്നെ ഞാൻ പറഞ്ഞോട്ടെ എനിക്ക് കലാപരമായി എഴുതാൻ അറിയില്ല. അത് കൊണ്ട് വായിക്കുന്നവർക്ക് ഈ ശൈലി ഇഷ്ടപെടണം എന്നില്ല. എന്നാലാകും വിധം എഴുതാൻ നോക്കിയിട്ടുണ്ട്. 
ഇവിടെ ഞാൻ എഴുതുന്നത്‌ മണാലി യെ കുറിച്ചാണ് ..മണാലി..ഹിമാചൽ പ്രദേശിലെ ഒരു സുന്ദരമായ സ്ഥലം.. നിങ്ങൾ എല്ലാരും മണാലിയുടെ വശ്യ ഭംഗിയെ കുറിച്ച് വളരെ അധികം ഇവിടെ തന്നെ ഉള്ള യാത്ര വിവരണങ്ങളിൽ നിന്നും വായിച്ചറിഞ്ഞിട്ടുണ്ടാകും..ഞാനും നിങ്ങളെ പോലെ തന്നെ പലപ്പോഴായി പലരുടെയും യാത്ര വിവരണങ്ങളിൽ മണാലിയെ കുറിച്ച് വായിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ എഴുതാൻ ഒരു മടി ആയിരുന്നു. ആവർത്തനവിരസത ആയി പോകുമോ എന്നുള്ള ചിന്തയിൽ ആയിരുന്നു ഇത്രയും ദിവസവും. പിന്നെ തോന്നി ഓരോ സ്ഥലങ്ങളും ഓരോരുത്തരുടെയും കണ്ണുകളിൽ കൂടി കാണുമ്പോൾ അല്ലേൽ അറിയുമ്പോൾ അവർക്ക് പറയാനുള്ള കഥകളും വേറിട്ടതായിരിക്കുമെന്നു.. നിങ്ങൾ ഏതു സ്ഥലം കാണാൻ പ്ലാൻ ഇട്ടാലും ആദ്യം ചെയ്യേണ്ടത് ആ സ്ഥലങ്ങളെ കുറിച്ചു കൂടുതല് ആയി വായിച്ചറിയുക എന്നതാണു. അവിടെക്കു പോകാന് ഉള്ള ട്ര്യാന്സ്പോര്ട് ഫെസിലിടീസ് , ഹോടെല് ബുകിംഗ് , കാണേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ്, അവിടെക്കുള്ള ഏകദേശ സമയം ഇതെല്ലാം collect ചെയ്യണം . ഞങ്ങൾ ഇതെല്ലാം നേരത്തെ തന്നെ ready ആക്കിയിരുന്നു. അതു കൊണ്ട് തന്നെ യാത്രകളില് വലിയ ബുധിമു ട്ടൊന്നും അനുഭവപ്പെട്ടില്ല. അതുമാത്രമല്ല ഒരു പരിധി വരെ കബളിപ്പിക്കപെടുന്നത് ഒഴിവാക്കുകയും ചെയ്യാം. മാത്രവുമല്ല സമയ നഷ്ടവും ഉണ്ടാകില്ല. നിങ്ങൾക്ക് ഇതിനെ കുറിച്ച് ഐഡിയ ഇല്ല എങ്കിൽ ടാക്സി ഡ്രൈവർ ആ സ്ഥലത്ത് ഒന്നും ഇല്ല വേറെ ഒരു സ്ഥലത്ത് ഞാൻ കൊണ്ട് പോകാം എന്ന് പറഞ്ഞു കൊണ്ടിരിക്കും. ഞങ്ങളുടെ ടാക്സി ഡൽഹിയിൽ നിന്ന് വിളിച്ചത് ആയതു കൊണ്ട് അവൻ എങ്ങിനെ എങ്കിലും അടുത്തുള്ള സ്ഥലങ്ങൾ കാണിച്ചു 3 ദിവസം അവിടെ തന്നെ തള്ളി നീക്കാൻ ആണ് ശ്രമിച്ചത്. അവിടെ ആണ് നമ്മൾ ചെയ്ത ട്രിപ്പ് planning ഉപകാരപ്പെടുന്നത്. ഈ ട്രിപ്പ് ഇൽ ഞങ്ങള്ക്ക് എന്തായാലും കാണാൻ പറ്റില്ല എന്ന് ഉറപ്പുള്ളത് രൊഹ്തങ്ങ് - ലെ ആണ്. കാരണം ഈ decemeber ടൈം ഇൽ അതെന്തായാലും അടഞ്ഞു കിടക്കുകയാണെന്ന് അറിയാം. പിന്നെ സ്പെഷ്യൽ permission മേടിച്ചാൽ പോകാൻ ഒക്കും, ഈ മഞ്ഞു കൂടികൊണ്ടിരിക്കുന്ന ടൈം ഇൽ കുഞ്ഞും കൂടെ ഉള്ളത് കാരണം ഞങ്ങൾ പെര്മിസ്സഷൻ എടുക്കാനും പോയില്ല. പെര്മിസ്സഷൻ വേണം എന്നുണ്ടെങ്കിൽ അത് നേരത്തെ തന്നെ എടുത്തിരിക്കണം. അവിടെ എന്തായാലും നല്ല മഞ്ഞു വീഴ്ച ഉള്ളത് കാരണം പെട്ട് പോകും എന്നുള്ളത് ഉറപ്പാണ്. അത് കൊണ്ട് ഒരു റിസ്ക് ഇന് ഞങ്ങൾ നിന്നതും ഇല്ല. ഈ travalogue ശരിക്കും ഫാമിലി ആയി പൊകുന്നവർക്കയിരിക്കും കൂടുതൽ ഉപകാരപെടുക( ആര്ക്കേലും ഉപകാരം അയാള് മതിയാരുന്നു.. !! )
ഞങ്ങൾ മണാലിയും കുല്ലുവും(kullu) 3 ദിവസത്തിനുള്ളിൽ ആണ് കണ്ടു തീർത്തത്. ഈ കഴിഞ്ഞ decemeber - ഇൽ ആയിരുന്നു ഞങ്ങൾ രണ്ടു ഫാമിലീസ് അവിടെ പോയത് . ശരിക്കും 11 ദിവസത്തെ നീണ്ട യാത്രയുടെ ഒരു ഭാഗം മാത്രമായിരുന്നു 3 ദിവസത്തെ മണാലി കുല്ലു ട്രിപ്പ്. മുഴുവൻ കാണാൻ പറ്റിയില്ല എങ്കിലും മനാലിയെ കുറിച്ച് നല്ലത് പോലെ അടുത്ത് അറിയാൻ ഈ 3 ദിവസങ്ങള് സഹായിച്ചു. ശരിക്കും ഒരു 1 വീക്ക് ഒക്കെ പ്ലാൻ ചെയ്തു പോകുവണേൽ എല്ലാ സ്ഥലങ്ങളും കാണാൻ ഒക്കും. 3 വയസുള്ള മകനും കൂടെ ഉണ്ടായിരുന്നത് കാരണം തണുപ്പിനുള്ള ഡ്രസ്സ് ഏറെക്കുറെയൊക്കെ നേരത്തെ തന്നെ മേടിച്ചു സ്റ്റോക്ക് ചെയ്തിരുന്നു. ബാകി കുറച്ചു നല്ല കട്ടി ഉള്ള ഒന്നുരണ്ടു jackets ഡൽഹിയിൽ നിന്നും മേടിച്ചു. തണുപ്പിനുള്ള ഡ്രസ്സ് ഡൽഹിയിൽ കരോൾ ബാഗിൽ നിന്നോ chandigarh ഇൽ നിന്നോ മേടിച്ചാൽ നല്ല ഡിസൈൻ ഇലും ലാഭത്തിലും മേടിക്കാൻ ഒക്കും. തണുപ്പിലേക്ക് യാത്ര പോകുമ്പോൾ ആവശ്യമായി വേണ്ടുന്നത് തെർമൽ ഇന്നെർസ്, നല്ല കട്ടി ഉള്ള വൂളെൻ സോക്ക്സ് , ഷൂസ് , ജീൻസ് , മഫ്ഫ്ലേർ, ചെവി കവർ ആകുന്ന രീതിയിൽ ഉള്ള വൂളെൻ കാപ് , GLOVES , കട്ടി ഉള്ള jackets , sweaters , സൺ ഗ്ലാസ് എന്നിവ ആണ്. sunscreen lotion ഉം എടുക്കാനും മറക്കണ്ട.
ഇനി കുറച്ചുകാര്യങ്ങൾ മണാലിയെ കുറിച്ച് പറയാം. മണാലി ജനസംഖ്യ കുറഞ്ഞ ഒരു സ്ഥലം ആണ്. ആകെ ഉള്ളത് 8100 ആൾക്കാർ ആണ് 2011 ഇലെ കണക്കു പ്രകാരം. കുല്ലു മണാലി എന്ന് ഒരുമിച്ചാണ് ഒരു മണാലി ട്രിപ്പ് ഇനെ കുറിച്ച് പറയുമ്പോൾ തന്നെ പറയുക. കുല്ലു എന്നത് ഹിമചലിലെ ഒരു district ആണ്. മണാലി കുല്ലുവിലെ ഒരു district counsel സിറ്റി ആണ്. manu - alaya എന്നാ പേരില് നിന്നാണ് മണാലി എന്ന പേരുണ്ടായത്. മണാലി വിസിറ്റ് ചെയ്യുന്നതിന് മുമ്പായി തന്നെ നിങ്ങൾ ഏതു കാലാവസ്ഥയിൽ ആണ് അവിടെ ചെല്ലാൻ ആഗ്രഹിക്കുന്നത് എന്ന് ആദ്യമേ decide ചെയ്യുക. ഞങ്ങൾ മഞ്ഞു കാണാനും ഫീൽ ചെയ്യാനും വേണ്ടി ആണ് decemeber end തിരഞ്ഞെടുത്തത്. ജനുവരി ഇൽ ഇതിലും നല്ല തണുപ്പും heavy snowfallum ഉണ്ടായിരിക്കും. പക്ഷെ ആ ടൈം കുറച്ചു ബുദ്ധിമുട്ടുകൾ കൂടുതൽ ആയിരിക്കും. മിക്കപ്പോഴും പല റോഡുകളും ക്ലോസ് ആകാനും പല സ്ഥലങ്ങളിൽ stuck ആയി പോകാനും ഉള്ള chances കൂടുതൽ ആണ്. മണാലി ഇൽ പോകാൻ ഡൽഹിയിൽ നിന്നും ഫ്ലൈറ്റ് ഉണ്ട്. അത് കുല്ലു വരെ ഉള്ളു. ചന്ദിഗർഹ് ഇൽ നിന്നും ഫ്ലൈറ്റ് ഉണ്ട്. പക്ഷെ റേറ്റ് കൂടുതൽ ആണെന്നാണ് കേട്ടത്. മാത്രവുമല്ല snowfall അല്ലേൽ ഫോഗ് ഉണ്ടെങ്കിൽ സർവീസ് നമ്മൾ വിചാരിച്ച ടൈം ഇൽ കിട്ടി എന്ന് ഇരിക്കില്ല. അവിടെ നിന്നും പിന്നെ ടാക്സി പിടിക്കുകയോ ലോക്കൽ ബസ് ഇനെ ആശ്രയിക്കുകയോ വേണം. പിന്നെ ബസ് സർവീസ് ഉണ്ട് അങ്ങോട്ടേക്ക്. യാത്രയിൽ vomite ചെയ്യുന്നവർ ആണെങ്കിൽ പണി പാളും. കുത്തനെ ഉള്ള കയറ്റവും വളവുകളും തിരിവുകളും ആണ് മുഴുവനും. vomiting , headache ഇതൊക്കെ കോമൺ ആയി ഉണ്ടാകാൻ chance ഉള്ളതാണ്. അതുകൊണ്ട് തന്നെ കുറച്ചു മരുന്നുകൾ കൈയ്യിൽ കരുതുന്നത് നന്നായിരിക്കും. ടാക്സി hire ചെയ്യുവാണേൽ expirienced ആയിട്ടുള്ള ആളിനെ തന്നെ കിട്ടുന്നത് നല്ലതായിരിക്കും. ഞങ്ങളുടെ ഡ്രൈവർ ഒരു ഹിമചലി ആയിരുന്നു. പോകുന്നവഴിയിൽ ധാബകൾ ഉണ്ട്. ആലൂ parantha , pickle , dahi ഇതായിരിക്കും എല്ലായിടത്തെയും സ്ഥിരം മെനു. നോര്ത്ത് ഇന്ത്യൻ ഫുഡ് മാത്രമേ കിട്ടുക ഉള്ളു. specially punjabi ഫുഡ്സ്. സൌത്ത് ഇന്ത്യൻ എന്ന് കണ്ടു ചാടി കയറി ഒന്നും ഓർഡർ ചെയ്യരുത്. ഓർഡർ ചെയ്താൽ ഗ്രീൻ പീസും ക്വാളിഫ്ലവർ ഇട്ട നല്ല മധുരമുള്ള സാമ്പാർ എന്ന് പേരിൽ ഒരുമാതിരി കറി കൊണ്ട് തരും. പണി കിട്ടിയതാണ് അത് കൊണ്ടാണ് പറയുന്നത്. നല്ല ധാബ കൾ കിട്ടിയില്ലേൽ ഫുഡ് infection ആകാൻ ഉള്ള എല്ലാ ചാന്സ് ഉം ഉണ്ട്. പിന്നെ ഒരു രസം Mandi എന്ന സ്ഥലം ഒക്കെ ആകുമ്പോൾ എല്ലായിടത്തും വേലിയിൽ കറിവേപ്പ് ചെടികൾ കാണാം. കറിവേപ്പ് കണ്ടതും നമ്മ ഫ്രണ്ട് ജിയ "ദേ നില്ക്കുന്നു കറിവേപ്പ് " എന്ന് പറഞ്ഞു ബഹളം തുടങ്ങി. വേറെ ഒന്നും അല്ല. അവര് ഗൾഫ് ഇൽ ആണ് ജോലി ചെയ്യുന്നത്. നാട്ടിൽ നിന്ന് പോകുമ്പോൾ പ്രധാനമായിട്ടും കൊണ്ട് പോകുന്ന ഒരു ഐറ്റം ആണ് കറിവേപ്പ് ഇലകൾ . അപ്പോൾ ആണ് ഇത് ചുമ്മാ വേലിയിൽ ആര്ക്കും വേണ്ടാതെ പടര്ന്നു കിടക്കുന്നത് കാണുന്നത്. നമ്മൾ മലയാളികള്ക്ക് കറിവേപ്പ് ഇല ഇടാത്ത കറി കൾ ഇല്ലല്ലോ . എന്തായാലും ഞങ്ങളുടെ മനസ്സമാധാനത്തിനായി കുറച്ചെടുത്തു കയ്യിൽ വച്ചു. barbeque ഉണ്ടാക്കാൻ ഉള്ള അവസരം കിട്ടുവാണേൽ ഉപയോഗിക്കാം എന്ന് കരുതി. പക്ഷെ 2 ദിവസം കഴിഞ്ഞു എടുത്തു കളയുക ആണ് ചെയ്തത്. Mandi കഴിഞ്ഞിട്ടാണ് ഞങ്ങൾ ഒരു ചെറിയ ഓപ്പൺ ധാബ യിൽ ഫുഡ് കഴിക്കാൻ കയറിയത്. ആകെ 4 ടേബിൾ ഉം അതിന്റെ കസേരകളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അതിന്റെ സൈഡ് ഇൽ ആയി കൃഷി തോട്ടങ്ങൾ ആയിരുന്നു. ഗ്രീൻ പീസും , കിഴങ്ങും ആയിരുന്നു മെയിൻ ആയിട്ടുള്ള കൃഷി. ഒരു ചെറിയ കനാൽ ഇൽ കൂടി നല്ല തെളിച്ചമുള്ള വെള്ളം ഒഴുകി പോകുന്നുണ്ടായിരുന്നു. കുടിക്കാൻ ആ വെള്ളം ഉപയോഗിക്കില്ല എന്ന് അടുത്തുള്ള വീട്ടിലെ സ്ത്രീ പറഞ്ഞു. കൃഷിക്കും പാത്രങ്ങൾ കഴുകാനും , തുണി നനക്കാനും ഒക്കെ ആണ് അതുപയോഗിക്കുന്നത്. ഒന്ന് വെള്ളത്തില തൊട്ടു നോക്കി. നല്ല വെയിലത്തും freezeril വച്ചെടുത്ത പോലെ തണുപ്പുള്ള വെള്ളം. പിന്നെ വേറെ ഒരു കാര്യം. ഈ ടൈം ഇൽ അവിടെ പോകുമ്പോൾ വെളിയിൽ നല്ല വെയില ആണല്ലോ അത് കൊണ്ട് sweater ഉം coat ഉം ഒന്നും എടുക്കാതെ പോകാം എന്ന് വിചാരിക്കരുതേ. നല്ല തണുപ്പ് തന്നെ ആയിരിക്കും വെളിയിൽ. 
ഫുഡ് ഉണ്ടാക്കാൻ തന്നെ ഏകദേശം ഒരു മണിക്കൂർ അവരെടുത്തു. ആ സമയം കൊണ്ട് ആണ് അടുത്തൊക്കെ ഉള്ള കൃഷി സ്ഥലങ്ങളും വീടുകളും ഒക്കെ കാണാൻ പറ്റിയത്. പിന്നെ രാവിലെ തൊട്ടു കാർ ഇൽ ഇരുന്നു ആകെ മുഷിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ഈ ബ്രേക്ക് ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ഞങ്ങൾ ബിൽ പേ ചെയ്തു ഇറങ്ങി. ഹോട്ടൽ ചെറിയതാനേലും ബിൽ ഇൽ ഒരു കുറവും അവർ വരുത്തിയിട്ടില്ല. കുറെ കഴിഞ്ഞപ്പോൾ മല നിരകൾ കണ്ടു തുടങ്ങി . മലകൾ വെട്ടി ഉണ്ടാക്കിയ റോഡിൽ കൂടെ ആണ് ഇനി മണാലി വരെയുള്ള യാത്ര . പക്ഷെ ഈ മല നിരകൾ എല്ലാം കരുത്തുള്ള പാറക്കെട്ടുകൾ കൊണ്ടുള്ളതല്ലയിരുന്നു. മണ്ണിന്റെ ഇടയിൽ ചരൽ കല്ലുകൾ തിരുകി വച്ചത് പോലെയുള്ള മലനിരകൾ ആയിരുന്നു ആദ്യമൊക്കെ കണ്ടത്. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന രീതിയിൽ ഉള്ളത്. ഈ കാര്യം പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് ഞങ്ങളുടെ ഡ്രൈവർ സഞ്ജയ് പറഞ്ഞത് ഇവിടെ മല ഇടിഞ്ഞു വീഴുന്നത് ഒരു നിത്യ സംഭവം ആണെന്നത്. Mandi kangra എന്നീ സ്ഥലങ്ങൾ ക്രോസ് ചെയ്താണ് കുല്ലു വിൽ എത്തിയത്. കുല്ലു ക്രോസ് ചെയ്താലേ മണാലി എത്തുകഉള്ളു . 2.8km നീളമുള്ള AUT എന്ന സ്ഥലത്തുള്ള tunnel ക്രോസ് ചെയ്താണ് നമ്മൾ മണാലിയിലെക്കു പോകുന്നത്. അതിൽ കുറച്ചു lights മാത്രമേ കൊടുത്തിട്ടുള്ളൂ. നല്ല lights ഒക്കെ കൊടുത്തു വക്കുക ആയിരുന്നെങ്കിൽ നല്ല ഭംഗി ആയിരുന്നേനെ. ഇടയ്ക്കു ഒരു കാർ നിർത്താൻ ഉള്ള പാർക്കിംഗ് സ്പേസ് ചില ഭാഗത്തായി ഉണ്ട്. കുറച്ചു മുന്നോട്ടു ചെന്നപ്പോൾ ഡിസംബർ ആദ്യത്തെ ആഴ്ച മല ഇടിഞ്ഞുറോഡിലേക്ക് വീണതിന്റെ കുറച്ചു കല്ലുകളും പൊടിയും ലോറി യിലേക്ക് നിറക്കുന്നത് കണ്ടു. അപ്പോഴാണ് ഡ്രൈവർ പറഞ്ഞ കാര്യം ഓർത്തത്. മല ഇടിച്ചിൽ ഇവിടെ ഒരു പുതുമ അല്ല. അതേപോലെ ഇങ്ങിനെ ഉള്ള റോഡുകളിൽ സൈഡ് ഇൽ കാർ പാർക്ക് ചെയ്തു നില്ക്കുന്നതും മറ്റും അപകടം ക്ഷണിച്ചു വരുത്തുകയെ ഉള്ളു. മിക്ക സ്ഥലങ്ങളിലും അതിനുള്ള ബോർഡ് വച്ചിട്ടുണ്ട് - റോക്ക് falling ഏരിയ എന്നുള്ള signage കാണാൻ പറ്റും. രാത്രി ആയതു കൊണ്ട് റോഡ് എല്ലാം വിജനം ആയിരുന്നു, ടൂറിസ്റ്റ് ടാക്സി കൾ ഇടയ്ക്കിടയ്ക്ക് കാണുന്നുണ്ടായിരുന്നു . 
മണാലി ഒരു ഫേമസ് honeymoon destination യാണ് അറിയപ്പെടുന്നത്. അത് കാരണം കൂടുതലും couples ഇനെ ആകും അവിടെ കാണാൻ കഴിയുക. മണാലിയിൽ ഹിന്ദി ആണ് സംസാരിക്കുന്നത്. മണാലി യിൽ ശരിക്കും മലകളും beas എന്ന നദിയും ആണ് എല്ലായിടത്തും കാണാൻ ഉള്ളത് കൂട്ടത്തിൽ മഞ്ഞും. ആപ്പിൾ സീസൺ അല്ലാത്തതിനാൽ ഞങ്ങള്ക്ക് ആപ്പിൾ തോട്ടങ്ങൾ കാണാൻ പറ്റിയില്ല. ഇലകൾ എല്ലാം കൊഴിഞ്ഞു പോയ മരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന്റെ ചില്ലകൾ എല്ലാം വെട്ടി ഒതുക്കുന്നുണ്ടായിരുന്നു. ആപ്പിൾ കൂടാതെ പെയർ ഉം, പ്ലം ഉം കൃഷി ചെയ്യുന്നുണ്ട്. പിന്നെ alpine മരങ്ങളും , deodar മരങ്ങളും. ചില വീടിന്റെ മുന്നിൽ ഓറഞ്ച് മരങ്ങൾ കാണാം. മണാലി കാണാൻ പറ്റിയ ടൈം മെയ് - ജൂൺ , സെപ്റ്റംബർ-ഒക്ടോബർ ആണെന്നാണ് കേട്ടത്. പക്ഷെ സ്നോ adventure സ്പോര്ട്സ് ചെയ്യാൻ ഈ ടൈം ഇൽ പോയാൽ നടക്കില്ല. അതിനു ഡിസംബർ - ഫെബ് ആണ് നല്ലത്. 11 ദിവസം നീണ്ട യാത്രയുടെ നാലാം ദിവസം രാത്രിയോടെ ആയിരുന്നു മണാലി എത്തിച്ചേരുന്നത്. കുല്ലുവിൽ നിന്ന് രാത്രി ഭക്ഷണം കഴിക്കാമെന്നാണ് കരുതിയതെങ്കിലും ഒറ്റ ഹോട്ടൽ പോലും തുറന്നു കണ്ടില്ല. പിന്നെ മണാലി എത്തിയതിനു ശേഷം ആണ് ഒരു restaurant കിട്ടുന്നത്. ഒരുമാതിരി തുള്ളൽ പനി വന്ന പോലെ നിന്നു വിറക്കുന്നുണ്ടായിരുന്നു hotelilekku കയറിയപ്പോൾ. ചൂടുള്ള വെള്ളമോ ചായയോ എന്തേലും ആദ്യം കിട്ടുമോ എന്നാണ് ആദ്യം നോക്കിയത്. സൂപ്പ് ഉണ്ടെന്നു പറഞ്ഞപ്പോൾ എങ്കിൽ പിന്നെ എത്രയും പെട്ടെന്ന് അത് കൊണ്ടുവരാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ചൂട് വെള്ളവും എത്തി. സംസാരിക്കാൻ കഴിയാത്ത വിധം ഞങ്ങൾ വിറക്കുന്നുണ്ടായിരുന്നു. റൊട്ടിയും ദാൽ കറിയും കഴിച്ചു. restaurant ഉടമ അയാളുടെ ഹോട്ടൽ ഇന്റെ ബാക്ക് സൈഡ്ഇൽ കാലിയായിട്ടുള്ള cottages ഉണ്ട് എന്നും ഇനി മുന്നോട്ടു പോയാൽ റൂം കിട്ടാൻ പ്രയാസം ആണെന്നും പറഞ്ഞു . അത് കഴിഞ്ഞിട്ട് അയാൾ പറഞ്ഞു രണ്ടു ദിവസം മുമ്പ് അവിടെ നല്ല മഞ്ഞു പെയ്തു അപ്പോൾ കോട്ടെജിൽ താമസിക്കുന്നവർക്ക് ചെക്ക് ഔട്ട് ചെയ്യാൻ പറ്റി ഇല്ല പോലും. 1500rs ഒരു ദിവസം മേടിച്ചു കൊണ്ടിരുന്നത് അയാൾ 5500rs ആക്കി എന്ന്. രാവിലെ നോക്കിയപ്പോൾ കറണ്ട് ഇല്ല വെള്ളവും ഇല്ല. അതെന്താ വെള്ളം ഇല്ലഞ്ഞത് എന്ന് ചോദിച്ചപ്പോൾ ടാങ്ക് ഇൽ വെള്ളം freeze ആയി പോയത് കാരണം ആണെന്ന്. ഞങ്ങൾ ഒരു മാസം മുമ്പ് തന്നെ മലയുടെ മേലിൽ ഒരു റിസോർട്ട് ഇൽ റൂം ബുക്ക് ചെയ്തിരുന്നു. അത് കേട്ടിട്ട് അയാൾ പറഞ്ഞു മല മുകളിൽ ആണ് റൂം എങ്കിൽ പിന്നെ മഞ്ഞു പെയ്താൽ താഴെ ഇറങ്ങാൻ ഒക്കില്ല പോലും. അവിടെ തന്നെ കഴിയേണ്ടി വരും എന്ന്. അയാൾ എങ്ങിനെ എങ്കിലും ഞങ്ങളെ പറഞ്ഞു പേടിപ്പിച്ചു അവിടെ റൂം എടുപ്പിക്കാൻ ഉള്ള പണി നോക്കുവായിരുന്നു. പക്ഷെ അയാൾ പറഞ്ഞതിലും കാര്യം ഉണ്ട്. നല്ല മഞ്ഞു പെയ്താൽ പണി കിട്ടും. പിന്നെ ഹോട്ടൽ ഇൽ തന്നെ ഇരിക്കേണ്ടി വരും. ഇത്ര ഒക്കെ പറഞ്ഞിട്ടും പോകാൻ നേരം അയാൾ കുറച്ചു കാർഡ് എടുത്തു തന്നിട്ട് friends ഇന് ആർക്കേലും വേണമെങ്കിൽ കൊടുക്കാൻ പറഞ്ഞു. അങ്ങിനെ ഞങ്ങൾ മാൽ റോഡിന്റെ അടുത്തെത്തി.അവിടെ നിന്ന് മലയുടെ മേളിലോട്ട് കാർ ഓടിച്ചു പോകണം. ഇടയ്ക്കു ഒരു ഹിമാചൽ registration ഉള്ള കാർ കുറെ ആയി ഞങ്ങൾക്ക് സൈഡ് തരാതെ പോകുന്നുണ്ടായിരുന്നു. അപ്പോഴാണ് ഡ്രൈവർ പറയുന്നത് കുല്ലു ഏരിയഇൽ ഉള്ളവരും മണാലി യിൽ ഉള്ളവരും തമ്മിൽ മിക്കപ്പോഴും വഴക്കുണ്ടാകാറുണ്ട് പോലും. കുല്ലു വിൽ ഉള്ള ആൾക്കാർ കൂടുതലും rude ആയിട്ടാണ് പെരുമാറുന്നത്. അവൻ ചുമ്മാതെ പറയുക ആണെന്ന് തോന്നി എങ്കിലും പിന്നീടുള്ള ഞങ്ങളുടെ യാത്രയിൽ അത് കണ്ടറിഞ്ഞതാണ്. ഏകദേശം 2 കിലോമീറ്റർ ഓടിച്ചു ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോട്ടൽ ഇൽ എത്താൻ . അടുത്ത് എത്തിയപ്പോൾ തന്നെ അവിടെ ഉള്ള മരങ്ങളുടെ ചുറ്റും ഒഴിഞ്ഞ സ്ഥലങ്ങളിലും വെള്ള പ്ലാസ്റ്റിക് ചാക്ക് വിരിച്ച പോലെ തോന്നുന്നുണ്ടായിരുന്നു . സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് അത് ഐസ് ആണെന്ന് മനസ്സിലായത്. ശരിക്കും മനസ്സില് ഒരു ലഡ്ഡു പൊട്ടിയ സന്തോഷം ആയിരുന്നു. പിന്നെ ഹോട്ടൽ ഇന്റെ സൈഡ് ഇൽ ഉണ്ടായിരുന്ന ഓപ്പൺ restaurant ഒരു സിനിമ സെറ്റ് പോലെ തോന്നി. താഴെ മുഴുവനും നല്ല കട്ടിയിൽ ഐസ് . അതിന്റെ ഇടയ്ക്കു ടേബിൾ ഉം ചെയർ ഉം. ഞങ്ങൾ എത്തുന്നത് രാത്രി 12-1 മണിയോടെ ആയിരുന്നു. രാവിലെ തുടങ്ങിയ യാത്ര ആണ്. ഇനി നല്ല പോലെ ഒന്ന് ഉറങ്ങണം,റൂം ഇൽ കയറി. നല്ല റൂംസ്. ക്ലീൻ ആണ് spacious ഉം . ഒരു ബാൽക്കണി കണ്ടു അത് തുറന്നു വെളിയിലോട്ട് നോക്കിയപ്പോൾ ആണ് ശരിക്കും വാപൊളിച്ചു നിന്ന് പോയത്. അങ്ങ് ദൂരെ വെള്ള നിറമുള്ള മലകൾ കാണാമായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങിനെ ഉള്ള ഒരു മഞ്ഞു മല കാണുന്നത്, അതിന്റെ excitement ഉണ്ടായിരുന്നു ഞങ്ങൾക്കെല്ലാവർക്കും. കുറച്ചു നേരം അവിടെ തന്നെ നിന്നു. നല്ല തണുത്ത കാറ്റുണ്ടായിരുന്നു. വിറച്ചു വിറച്ചു ഒരു പരുവമായപ്പോൾ റൂമിനുള്ളിൽ കയറി. അപ്പോഴേക്കും റൂം ഹീറ്റെർ കൊണ്ട് വച്ചത് കാരണം റൂമിനുള്ളില് തണുപ്പ് കുറഞ്ഞിരുന്നു. ഇനി ഒന്നു ഫ്രഷ് ആയിട്ട് കിടന്നുറങ്ങണം . നാളെ രാവിലെ തൊട്ട് മണാലി സൈട് സീയിംഗ് തുടങ്ങുക ആയി. 
നല്ല ഒരു ഉറക്കം കഴിഞ്ഞു രാവിലെ 6 മണിക്ക് തന്നെ എഴുന്നേറ്റു. ആദ്യം ചെയ്തത് ഓടി ചെന്ന് ബാൽക്കണി തുറന്നു വെളിയിലേക്ക് നോക്കുകയാണ്. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന മല നിരകൾ , പൈൻ മരങ്ങൾ, കുറച്ചു വീടുകൾ എന്നിവ കാണാം. അവിടേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് ഒരു കുഞ്ഞു അരുവി ആ മലയിൽ നിന്നും ഒഴുകി വരുന്നത് കണ്ടത്. ഇവിടുത്തെ അരുവികൾക്കായാലും ബിയാസ് എന്ന നദിയുടെ കാര്യം ആണേലും ഒരു പ്രത്യെകത ഉണ്ട് . നല്ല നീലകലർന്ന പച്ച കളർ വെള്ളം ആണ്. നദിയുടെ അടിത്തട്ടു വരെ കാണാൻ ഒക്കും. പിന്നെ നല്ല ഉരുളൻ കല്ലുകൾ ധാരാളം ആയി ഉണ്ടാകും. ഒരു തരം വെളുത്ത കല്ലുകൾ.. പല വലുപ്പത്തിലും രൂപത്തിലുമായി നദി മുഴുവൻ നിറഞ്ഞു കിടക്കും.. നല്ല തണുപ്പുള്ള വെള്ളവും. എന്ത് ഭംഗി ആണ് അത് കാണാൻ എന്നറിയാമോ? ഹോട്ടലിന്റെ സൈഡിലായി കൂട്ടിയിട്ടിരിക്കുന്ന വിറകിൻ കെട്ടിനു മുകളിൽ എല്ലാം മഞ്ഞിന്റെ പുതപ്പു കാണാമായിരുന്നു.. ആപ്പിൾ മരങ്ങൾ എല്ലാം ഇല കൊഴിഞ്ഞു നിൽക്കുവാണ്. ചില്ലകൾ എല്ലാം വെട്ടി ഒതുക്കി അവർ മിനറൽ വാട്ടർ ഇന്റെ കുപ്പിയിലും പ്ലാസ്റ്റിക് കവറിലുമായി വെള്ളം ചേർത്ത് എന്തോ കെട്ടി തൂക്കി ഇടുന്നുണ്ട്. എന്താകും അത്.. ? ചില്ലകൾ താഴേക്ക് വളരാൻ ആണോ? അതോ ആപ്പിൾ നല്ല പോലെ ഉണ്ടാകാൻ വല്ല ഹോർമോണും വക്കുന്നതാണോ? അത് ചോദിക്കാൻ പറ്റിയില്ല അവരോട്. ഒരു സൈഡ് ഇൽ ഇല കൊഴിഞ്ഞു നില്ക്കുന്ന ഒരു പെയർ മരം. എന്നാലും അതിൽ മുഴുവൻ കുഞ്ഞു പെയർ ഉണ്ടായിരുന്നു. ഓടി പോയി ക്യാമറ എടുത്തു കൊണ്ട് വന്നു. എന്തിന്റെ ഫോട്ടോ ആദ്യം എടുക്കണം എന്ന് അറിയാത്ത അവസ്ഥ !! നമ്മുടെ നാട്ടിലെ വാലാട്ടി കിളിയോട് സാമ്യം ഉള്ള ഒരു കിളി ഗ്രീൻ പെയർ കൊത്തി യെടുത്ത് കൊണ്ട് പോകുന്നത് കണ്ടു.. എവിടെയോ അത് ശേഖരിച്ചു വക്കുന്നുണ്ട് എന്ന് തോന്നുന്നു.. പെട്ടെന്ന് പെട്ടെന്ന് വന്നു പിന്നെയും എടുത്തുകൊണ്ടു പോകുന്നുണ്ടായിരുന്നു .. സൂര്യൻ ഉദിച്ചുവരുന്നതിനനുസരിച്ച് ഓരോ മലനിരകളും സ്വർണ വർണമായിക്കൊണ്ടിരിക്കുന്നു. അതിന്റെ ഒരു രസം എന്താണെന്നു വച്ചാൽ ഞാൻ നിൽക്കുന്നതിന്റെ ഏറ്റവും ഇടത് സൈഡ് ഇലെ മലയിൽ ആണ് വെയിൽ ആദ്യം കണ്ടത് പിന്നെ കാണുന്നത് ഏറ്റവും വലതു സൈഡിൽ ഉള്ള മലയിൽ ആണ് . അത് കഴിഞ്ഞു ഇടക്കുള്ള വേറെ ഒരു മലയിൽ. എന്ത് ഭംഗിയാണ് അത് കണ്ടു നില്ക്കാൻ!!. എത്ര പെട്ടെന്നാണ് സൂര്യൻ ഉദിച്ചു വന്നത്. കുറെ സമയം അങ്ങിനെ നിന്ന് കളയാൻ ഇല്ല. പെട്ടെന്ന് തന്നെ റെഡി ആയി വല്ലതും കഴിച്ചു അടുത്ത സ്ഥലം കാണാനായി പുറപ്പെടണം. ഞങ്ങളുടെ മോൻ 6 മാസം തൊട്ടു നല്ലതു പോലെ യാത്ര ചെയ്തിട്ടുള്ളത് കൊണ്ട് യാത്രയിൽ മറ്റു പിള്ളേരെ പോലെ ബഹളം ഒന്നും ഉണ്ടാക്കാറില്ല. അത് കൊണ്ട് മറ്റുള്ള ഫാമിലീസ് കുഞ്ഞുങ്ങളുമായി പോകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒന്നും ഞങ്ങൾക്ക് അങ്ങിനെ ഉണ്ടാകാറില്ല. ഇത്രയും തണുപ്പിലേക്ക് അവൻ ആദ്യമായി ആണ് പോകുന്നത് അതുകൊണ്ട് തണുപ്പ് പ്രശ്നമാകുമോ എന്നുള്ള ഒരു പേടി ഉണ്ടായിരുന്നു. പക്ഷെ ഒരു ദിവസം മഞ്ഞിൽ പോയി കഴിഞ്ഞപ്പോൾ പിന്നെ അടുത്ത ദിവസം തൊട്ടു രാവിലെ എഴുന്നേറ്റു ദൂരെയുള്ള മല ചൂണ്ടി കാണിച്ചു ഐസിൽ പോകാം എന്ന് പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. 
ഞങ്ങൾ എല്ലാവരും റെഡി ആയി റൂഫ് ടോപ്പിൽ ഉള്ള restaurant il എത്തി. wooden interiors ചെയ്ത restuarant കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. മുകളിൽ കയറി കഴിഞ്ഞപ്പോൾ ആണ് ശരിക്കുമുള്ള ആ സ്ഥലത്തിന്റെ വ്യൂ കിട്ടുന്നത്. അതിനെ കുറിച്ച് എനിക്കിവിടെ എങ്ങിനെയാ എഴുതേണ്ടത് എന്ന് അറിയില്ല. ക്യാമറ ഇൽ പതിയുന്ന ഫോട്ടോസ് ഒന്നിലും ആ ഭംഗി മുഴുവൻ ഒപ്പി എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല (വേറെ ഒന്നുമല്ല നല്ലപോലെ ഫോട്ടോ എടുക്കാൻ അറിയാൻ വയ്യാത്തത് കൊണ്ടാണ്..  ) . ഓടി നടന്നു ഫോട്ടോ എടുക്കുന്നതിന്റെ ഇടയിൽ കാലൊന്നു സ്ലിപ് ആയി. നോക്കിയപ്പോൾ മഞ്ഞു വീണുറഞ്ഞു കിടക്കുവാണ്. ട്രാൻസ്പെരന്റ് ആയി കിടക്കുന്നത് കാരണം അറിയുന്നുണ്ടായിരുന്നില്ല . ഫോട്ടോ എടുപ്പെല്ലാം കഴിഞ്ഞു ഫുഡ് കഴിക്കാൻ restaurant നുള്ളിലേക്ക് കയറി. ഇന്നത്തെ സ്പെഷ്യൽ എന്താണ് എന്ന് അവൻ പറഞ്ഞപ്പോൾ തന്നെ മനസ്സും വയറും നിറഞ്ഞ പോലെ ആയി.. ആലൂ പറാന്ട്ട!! ഇവന്മാര്ക്ക് വേറെ ഒന്നും ഉണ്ടാക്കാൻ അറിയില്ലേ എന്ന് ആത്മഗതവും പറഞ്ഞു കൊണ്ട് പറാന്ട്ട പ്ലേറ്റ് ഇലേക്കു എടുത്തിട്ടു. പഞ്ചാബി ഫുഡ് ഇഷ്ടമായിരുന്ന ഞാൻ അന്ന് തൊട്ട് ആലൂപറാന്ട്ടയെ വെറുക്കാൻ തുടങ്ങി. വേറെ ഒന്നുമല്ല കഴിഞ്ഞ 4 ദിവസമായി ഇത് തന്നെ ആണ് കഴിച്ചു കൊണ്ടിരിക്കുന്നത്. breakfast കഴിച്ചു പെട്ടെന്ന് തന്നെ താഴെ car പാർകിങ്ങിൽ എത്തി. കാർ വിടുന്നതിനു മുമ്പ് ജിയ അടുത്തുള്ള ആപ്പിൾ വാലി ഒന്ന് കാണാൻ പോയി. തിരിച്ചു വന്നപ്പോൾ കയ്യിൽ കുറച്ചു ഗ്രീൻ pearum ഒരു കുഞ്ഞു ആപ്പിൾ ഉം ഉണ്ടായിരുന്നു. ജിയയുടെ ഇമ്മിണി വല്ല്യ ഒരു ആഗ്രഹം ആയിരുന്നു ആപ്പിൾ തോട്ടം കാണുക എന്നുള്ളത്. ഒരു മരത്തിൽ പോലും ആപ്പിൾ ഇല്ലായിരുന്നു. പക്ഷെ ഇത് ആരോ ഒരാൾ അവൾക്കുവേണ്ടി മാത്രം മാറ്റി വച്ചത് പോലെ ഒരു കുഞ്ഞൻ ആപ്പിൾ. ഒരു ചെറുനാരങ്ങ വലുപ്പമുള്ള ആ ആപ്പിൾ ഞങ്ങൾ 4 പേരും കൂടി പകുത്തെടുത്തു. എന്ത് ടേസ്റ്റ് ആയിരുന്നു അതിന്. ഗ്രീൻപീർ ഇനും അതേ പോലെ തന്നെ നല്ല ടേസ്റ്റ്. മാർക്കറ്റ് ഇൽ നിന്നും മേടിക്കുന്നതിനു ഒരിക്കലും ഈ ടേസ്റ്റ് കിട്ടിയിട്ടില്ല. 
ഇന്ന് പോകണ്ട സ്ഥലം സോലന്ഗ് വാലി ആണ് . സോലന്ഗ് nullah എന്നും പറയാറുണ്ട്. കുറച്ചു സ്നോ സ്പോര്ട്സ് ഉം കൂടെ സ്നോ കാണുക ഫീൽ ചെയ്യുക എന്നൊക്കെ ഉള്ളതാണ് ഉദ്ദേശം. മലയുടെ മുകളിൽ നിന്നും ഞങ്ങൾ താഴേക്ക് യാത്ര തുടങ്ങി..ഇന്നലെ രാത്രിയിൽ വന്നത് കൊണ്ട് സ്ഥലങ്ങൾ ഒന്നും മനസ്സിലായില്ലായിരുന്നു.. എല്ലായിടത്തും പൈൻ മരങ്ങൾ ഉണ്ട്. അതിൽ നിറയെ ഉണങ്ങിയ പൈൻ ഇന്റെ പൂക്കൾ ഉണ്ട്. എനിക്കത് കുറച്ചു വേണം എന്നുണ്ടായിരുന്നു. കളർ ചെയ്തു വച്ചാൽ നല്ല ഭംഗി ഉണ്ടാകും. പക്ഷെ കിട്ടാൻ യാതൊരു മാർഗവും ഇല്ലായിരുന്നു. ഒന്നുകിൽ മരം കയറണം അല്ലെങ്കിൽ പൊഴിഞ്ഞു വീഴുന്നത് കിട്ടുമോ എന്ന് നോക്കി നടക്കണം. മരം കയറുക എന്നുള്ളത് പോസ്സിബിൾ അല്ലാത്തത് കാരണം പൊഴിഞ്ഞു വീഴുന്നത് കിട്ടുമോ എന്ന് നോക്കുന്നുണ്ടായിരുന്നു. ഇത് തീയരിക്കാൻ നല്ലതാണു പോലും. അതാകും ഒറ്റ ഒരെണ്ണം പോലും താഴെ വീണു കിടക്കുന്നത് കിട്ടാഞ്ഞത്. ലോക്കൽ ലാംഗ്വേജ് ഇൽ അവർ ഇതിനെ ചീട എന്നാണ് വിളിക്കുന്നത് .
യാത്രയിൽ ഒരു സൈഡ് എപ്പോഴും beas റിവർ കാണാം. തെളിഞ്ഞ വെള്ളമുള്ള, ഉരുളൻ കല്ലുകൾ ഉള്ള നദി. പോകുന്ന വഴി സ്നോ ഡ്രസ്സ് മേടിക്കാൻ ആയി വണ്ടി നിർത്തി. ഞങ്ങൾ ski ഡ്രസ്സ് അവിടെ നിന്ന് റെന്റ് ഇന് എടുത്തു. goverment നിശ്ചയിച്ചുറപ്പിച്ച ഒരു റേറ്റ് ഉണ്ട് ഇതിന്റെ ഒക്കെ. പക്ഷെ അവര് എഴുതി വച്ചേക്കുന്ന റേറ്റ് അതിൽ നിന്നും കൂടുതൽ ആണ്. നമ്മളുടെ കയ്യിൽ എത്ര കട്ടി ഉള്ള ജാക്കെറ്റ് ഉണ്ടേലും അതിൽ തണുപ്പ് നില്ക്കില്ല. മഞ്ഞിലേക്ക് ഇറങ്ങുമ്പോൾ ഈ ടൈപ്പ് ഡ്രസ്സ് കൂടിയേ തീരു. കഴുത്ത് തൊട്ടു കാൽ വരെ മൂടി കിടക്കുന്ന waterproof ആയ ഡ്രസ്സ് ആണിത്. സത്യം പറയാമല്ലോ ആ ഡ്രസ്സ് കണ്ടാൽ തൊട്ടു നോക്കാൻ പോലും മനസ്സ് അനുവദിക്കില്ല. അവർ ഡ്രൈ ക്ലീൻ ചെയ്യുന്നതാണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. 350 രൂപ ആണ് അതിന്റെ റെന്റ്. നമ്മൾ ഇട്ടെക്കുന്ന ജാക്കെറ്റ് ഒക്കെ ഊരി മാറ്റി അത് ഇടണം. പിന്നെ സ്ടിക്ക് വേണം എന്നുണ്ടെങ്കിൽ അതും മേടിക്കണം. ഞങ്ങൾ അത് മേടിച്ചില്ലായിരുന്നു. പക്ഷെ വാലിയിൽ എത്തിയപ്പോൾ സ്ടിക്ക് ഉണ്ടായിരുന്നേൽ നല്ലതായിരുന്നു എന്ന് പല സ്ഥലത്തും തോന്നിയിരുന്നു. പിന്നെ മേടിക്കേണ്ടത് ഒരു സോക്ക്സ്. ഞങ്ങൾ ഇട്ടിരുന്നത് വൂളെൻ സോക്ക്സ് തന്നെ ആയിരുന്നു പക്ഷെ അവർ പറയുന്നത് ആ സോക്ക്സ് ഇട്ടതു കൊണ്ട് കാര്യം ഇല്ലെന്നാണ്. ഇത് കമ്പിളി പോലെ തോന്നും കാണാൻ. പിന്നെ ഗ്ലൌസ്. വൂളെൻ ഗ്ലൌസ് ഇന്റെ മേൽ ഈ വാട്ടർ പ്രൂഫ് ഗ്ലൌസ് ഇടണം. വൂളെൻ ആണേൽ നനയും. ഇനിയും ഉണ്ട്. റബ്ബർ ഷൂസ്. കാരണം സെയിം തന്നെ. നമ്മുടെ ഷൂസ് നനഞ്ഞു കുളമാകും. അത് മാത്രമല്ല നടക്കുമ്പോൾ കാൽമുട്ടോളം പുതയുന്ന ഐസ് കാണും ചില സ്ഥലങ്ങളിൽ അതിന് ഈ ടൈപ്പ് ഷൂസ് തന്നെ ആകും നല്ലത്. ഗ്ലൌസ് , സോക്ക്സ് ഇത് രണ്ടും നമ്മൾ സ്വന്തം ആയിട്ടാണ് മേടിക്കേണ്ടത്. എല്ലാം കൂടി മേടിച്ചു വരുമ്പോൾ ഒരാൾക്ക് 650-750 രൂപ അടുത്താകും. ബാർഗൈൻ ചെയ്തു നോക്കിയാൽ എന്തേലും കുറച്ചേക്കും. നിങ്ങൾ എപ്പോഴും യാത്ര ചെയ്യുന്നവർ ആണേൽ നല്ല ഒരു ski ഡ്രസ്സ് മേടിച്ചു വയ്ക്കുന്നതാണ് നല്ലത്. ഇതെല്ലാം കൂടി ഇട്ടു കഴിഞ്ഞപ്പോൾ നടക്കാൻ നല്ല പ്രയാസം തോന്നി. ഒരു സൺഗ്ലാസും ചെവി മൂടുന്ന രീതിയിൽ ഉള്ള ക്യാപും കൂടി വച്ച് കഴിഞ്ഞാൽ മഞ്ഞിലെക്കിറങ്ങാൻ നമ്മൾ റെഡി ആയി. ഇനി കുറച്ചു ദൂരം കൂടി ഉണ്ട് വാലിയിൽ എത്താൻ. അവിടെ ചെന്ന് കഴിഞ്ഞപ്പോഴേക്കും സഫ്ഫ്രോൺ വിൽക്കുന്നവരും, കുതിര സവാരി ക്ക് കൊണ്ട് പോകുന്നവരും, ഹിമാചലി ഡ്രസ്സ് ഇട്ടു ഫോട്ടോ എടുപ്പിക്കുന്നവരും , photographers ഉം എല്ലാവരും കൂടി വന്നു വട്ടം വളഞ്ഞു നിന്നു. കൂട്ടത്തിൽ ഹിമാചലി ഡ്രസ്സ് അണിയിച്ച് ഫോട്ടോ എടുക്കുന്നവരെ ബുക്ക് ചെയ്തു.
വാലിയിൽ മുഴുവനും ഐസ് നിറഞ്ഞു കിടക്കുവാണ് അതിന്റെ ഇടയിൽ കൂടി ഒരു വഴി ഉണ്ട്. അത് വഴി നടന്നപ്പോൾ ആണ് റബ്ബർ ബൂട്ട് ഇട്ടതു എത്ര നന്നായി എന്ന് തോന്നിയത്. മഞ്ഞുരുകിയ വെള്ളവും മണ്ണും എല്ലാം കൂടി ചേർന്ന് ചെളിപോലെ ആയിരുന്നു. തെന്നി വീഴാതെ നടക്കുക എന്നത് ദുഷ്കരമായി തോന്നി. ഇനി നിങ്ങള്ക്ക് ഏതു സ്നോ സ്പോര്ട്സ് ആണ് ചെയ്യാൻ ഇഷ്ടം അവ ആദ്യം തന്നെ തിരഞ്ഞെടുക്കാം. മുകളിലേക്ക് പോയി കഴിഞ്ഞു ബുക്ക് ചെയ്യാൻ ഒക്കില്ല. skiing (300-400rs) സ്നോ മൊബിലിങ്ങ്(500-600rs) എന്നിവ ആണ് ഞാൻ അവിടെ കണ്ടത്. മഞ്ഞില്ലാത്ത ടൈം ഇൽ പോകുക ആണേൽ zorbing ഉണ്ടാകും അവിടെ. സോര്ബിംഗ് എന്ന് പറഞ്ഞാൽ വലിയ ഒരു പന്തിനുള്ളിൽ നമ്മൾ രണ്ടു പേരെ സ്ട്രാപ് ചെയ്തു വക്കും. എന്നിട്ട് ഉന്തി തള്ളിക്കൊണ്ട് മലയിറക്കും. അതിനകത്ത് കിടന്നു കൂവി നിലവിളിച്ചു പോകാം. സ്നോ മൊബിലിങ്ങ് ചെയ്യുമ്പോൾ ഒരു experienced ആയിട്ടുള്ള ആൾ നമ്മളുടെ കൂടെ കാണും. ഞങ്ങൾ ഏകദേശം അരകിലോമീറ്റെർ നടന്നു നല്ല ഒരു വ്യൂ പോയിന്റ് ഇൽ എത്താൻ. കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ആണ് കുറച്ചു ആൺപിള്ളേർ ഷർട്ട് എല്ലാം ഊരി മാറ്റി മഞ്ഞിൽ കിടന്നു കളിക്കുന്നത് കണ്ടത്. ഇത്രയും ഡ്രസ്സ് ഇട്ടിട്ടു കൂടി ഞങ്ങള്ക്ക് തണുക്കുന്നുണ്ടായിരുന്നു. കണ്ടപ്പോൾ അത്ഭുതം തോന്നി. അപ്പോൾ ആണ് കുറെ ആയി ഞങ്ങളുടെ പുറകെ ഹിമചലി ഡ്രെസ്സുമായി നടക്കുന്ന aunty പറഞ്ഞത് അത് ലുഗ്ടി യുടെ പുറത്താണെന്ന്. lugdi എന്ന് പറഞ്ഞാൽ അവരുടെ ലോക്കൽ വാറ്റിയെടുക്കുന്ന മദ്യം ആണ്. കുറച്ചു കഴിച്ചാൽ തണുപ്പു ഒന്നും ഫീൽ ചെയ്യില്ല. അതിന്റെ after എഫ്ഫക്റ്റ് ആണ് ഞാൻ ആ കണ്ടത്. പൊടിപൊടി ആയി കിടക്കുന്ന മഞ്ഞിലേക്ക് കാലെടുത്തു വക്കുമ്പോൾ കാൽ പുതഞ്ഞു പോകുമായിരുന്നു. മഞ്ഞു കയ്യിൽ വാരി എടുത്തു കളിക്കാൻ നല്ല രസം ഉണ്ടായിരുന്നു. കൂടെ വന്ന ആന്റി പെട്ടെന്ന് ഡ്രസ്സ് മാറി ഹിമാചലി ഡ്രസ്സ് ഇട്ടു ഫോട്ടോ എടുക്കാം എന്ന് പറഞ്ഞു കൊണ്ടിരുന്നു. വെയിൽ പോയാൽ ഫോട്ടോ എടുക്കാൻ ഒക്കില്ലത്രേ. പക്ഷെ ആദ്യം ഒക്കെ അവിടെ ഒന്ന് നോക്കി കാണാൻ ആണ് ഞങ്ങൾ ശ്രമിച്ചത്. അവർക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല എങ്കിലും വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു അടുത്ത ആളിനെ തപ്പി അവിടെ ഒക്കെ നടക്കുന്നത് കണ്ടു. വാലിയുടെ ഒരു സൈഡ് ഇൽ പൈൻ മരങ്ങൾ ഉണ്ടായിരുന്നു. സൈഡ് ഇലേക്ക് പോയി നോക്കിയപ്പോൾ ആണ് വെളുത്തുരുണ്ട് കിടക്കുന്ന കല്ലുകൾ കണ്ടത്. മഞ്ഞു മൂടി കിടക്കുന്ന ആ കല്ലുകൾ കണ്ടപ്പോൾ beas നദിയിൽ ഇൽ കണ്ട കല്ലുകളെ കുറിച്ചാണ് പെട്ടെന്ന് ഓർത്തത്. ആ ടൈപ്പ് കല്ലുകൾ എങ്ങിനെ ഇവിടെ വന്നു? കുറച്ചുകൂടി മാറി നിന്ന് നോക്കി. wooww .. അത് frozen ആയ ഒരു അരുവി ആയിരുന്നു!! . കുറച്ചു നേരം അവിടെ നിന്ന് ഫോട്ടോ ഒക്കെ എടുത്തു പിന്നെ ഹിമാചലി ഡ്രസ്സ് ഒക്കെ ഇട്ടു ഫോട്ടോ എടുക്കാൻ ആയി പോയി. വെയിൽ മിനുട്ടുകൾക്കുള്ളിൽ മാറി പോകുന്ന്നുണ്ടായിരുന്നു. പെട്ടെന്ന് ഫോട്ടോ ഒക്കെ എടുത്തു ഞങ്ങൾ താഴേക്കിറങ്ങി. താഴെ ഇറങ്ങിയിട്ട് വേണം കേബിൾ കാർ ഇലും മറ്റും പോകാൻ. ഞങ്ങൾ താഴെ ഇറങ്ങി ski ഡ്രസ്സ് മാറ്റി ഞങ്ങളുടെ ജക്കെറ്റ് എടുത്തിട്ടു. അതൊരു വലിയ അബദ്ധം ആയി പോയി എന്ന് sports സെന്റർ ഇൽ എത്തിയപ്പോൾ ആണ് മനസ്സിലായത്. -5 ഡിഗ്രി എന്നാണ് അവിടെ ഉള്ളവർ ഞങ്ങളോട് പറഞ്ഞത്. തിരിച്ചു പോയി ഡ്രസ്സ് ഇട്ടു വരുന്നത് ഓർക്കാൻ കൂടെ വയ്യ. കാരണം അവിടെക്കുള്ള യാത്ര എന്ന് പറഞ്ഞാൽ ഐസ് കട്ടി ആയി കിടക്കുന്ന വഴിയിൽ കൂടി ആണ്. ഐസ് കട്ടി ആയി കിടക്കുക എന്ന് പറഞ്ഞാൽ നേരത്തെ പറഞ്ഞത് പോലെ എപ്പോഴാണ് വീഴുന്നത് എന്ന് മാത്രം നോക്കിയാൽ മതി. ആദ്യമൊക്കെ തെന്നി വീഴുന്നവരെ കണ്ടപ്പോൾ ദെ ഈ വഴി നടന്നാൽ തെന്നി വീഴില്ല എന്ന് പറഞ്ഞതും ഞാനും അവരും ഒരുമിച്ചു അവിടെ തെന്നി വീണു. പരസ്പരം നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു. പിന്നെ വീഴലോട് വീഴൽ ആയിരുന്നു. വീണും എഴുന്നേറ്റും ഒരു വിധം അവിടെ എത്തി. ലാസ്റ്റ് ആയപ്പോൾ ആണ് എങ്ങിനെ നടക്കണം എന്ന് മനസ്സിലായത്. ഒരു കാൽ എടുത്തു ഉറപ്പിച്ചു വച്ചിട്ട് വേണം അടുത്ത കാലെടുത്തു വക്കാൻ. ഞാൻ സ്പീഡ് ഇൽ നടക്കാൻ ശ്രമിച്ചതാണ് വീഴാൻ കാരണം. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. വീണു വീണു ഒരു പരുവമായി . 500 രൂപ ആണ് ഒരാൾക്ക് കേബിൾ കാർ ഇൽ പോകാൻ കൊടുക്കേണ്ടത്. 8 പേർക്ക് സുഖമായി ഇരിക്കാൻ ഒക്കും അതിൽ. 500 മീറ്റർ മുകളിലേക്ക് 1.3 km ലോങ്ങ് way ആണ് കേബിൾ കാർ ഇൽ കവർ ചെയ്യുന്നത്. കുഞ്ഞിനെ താഴെ തന്നെ നിർത്തി ഞങ്ങൾ രണ്ടു ട്രിപ്പ് ആയാണ് താഴെ നിന്നും മുകളിലേക്ക് കേബിൾ കാർ ഇൽ പോയത്. ചുറ്റും മഞ്ഞു മാത്രം. top ഇൽ എത്തിയപ്പോൾ അവിടെ ഇറങ്ങി കുറച്ചു ഫോട്ടോസ് എടുത്തു വേഗം തിരിച്ചു വന്നു കേബിൾ കാർ ഇൽ ഇരുന്നു. തണുപ്പ് വളരെ അസഹനീയം ആയി തോന്നുന്നുണ്ടായിരുന്നു. കാലിൽ തണുപ്പ് തുളച്ചു കയറുന്നുണ്ടായിരുന്നു. ഒപ്പം തലവേദനിക്കുന്നുമുണ്ട് . തിരിച്ചു കേബിൾ കാർ ഇൽ കയറി ഇരുന്നപ്പോൾ 4 മലയാളികൾ വന്നു കയറി ഞങ്ങളുടെ കൂടെ ഇരുന്നു. അവർ മലയാളത്തിൽ സംസാരിക്കുന്നത് കേട്ടപ്പോൾ എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചു. പെട്ടെന്ന് മലയാളം കേട്ട് അവർ ആദ്യം ഒന്ന് ഷോക്ക് ആയപോലെ തോന്നി .കൊച്ചിയിൽ നിന്ന് വന്നവർ ആയിരുന്നു. നമ്മൾ മലയാളികൾ ചെന്നെത്തിപെടാത്ത ഒരു സ്ഥലവും ഈ ഭൂമിയിൽ ഇല്ലല്ലോ. കിട്ടിയ സമയം കൊണ്ട് ഞങ്ങൾ ചെറുതായ് ഒന്ന് പരിചയപെട്ടു. അവർ നാളെ ഷിംലയിലേക്ക് പോകും. ഞങ്ങൾ മറ്റന്നാൾ ആണ് ഷിംലക്ക് പോകാൻ പ്ലാൻ ഇട്ടെക്കുന്നത് . ഇനിയും എവിടെ എങ്കിലും വച്ച് കാണാം എന്ന് പറഞ്ഞു പിരിഞ്ഞു . കേബിൾ കാർ കൂടാതെ അവിടെ paragliding ഉം അനധികൃതമായി നടത്തുന്നുണ്ടായിരുന്നു. മെയ്‌ 2015-ഇൽ ഒരു ടൂറിസ്റ്റ് paragliding നടത്തിയ സമയത്ത് താഴെ വീണു മരിക്കുക ഉണ്ടായി. സേഫ്റ്റി precausion ഇൽ വന്ന പിഴവായിരുന്നു കാരണം. അതിനു ശേഷം അവിടെ gliding നടത്താൻ ഉള്ള അനുമതി ഇല്ല. ആ നിയമം മറികടന്നാണ് അവിടെ para gliding നടക്കുന്നത്. പ്രോപ്പർ ട്രെയിന്നിംഗ് ഇല്ലാത്തവരാണ് അവിടെ ഉള്ള piolets . അതുകൊണ്ട് സൂക്ഷിച്ചു പോകുക. ചെറിയ ഉയരത്തിലെക്കും വലിയ ഉയരത്തിലേക്കുള്ള രണ്ടു ടൈപ്പ് gliding ആണുള്ളത്. റേറ്റ് ഉം അതിനനുസരിച്ച് വ്യത്യാസം ഉണ്ട്. 500 - 3000 രൂപ വരെ ആണ് അതിനു റേറ്റ്.ചെറിയ ഉയരം എന്ന് പറഞ്ഞാൽ 150 അടിയോളം പൊക്കത്തിൽ പോകും കൂടെ piolet ഉം കാണും. 2-3 മിനറ്റ് ആണ് gliding . വലിയ ഉയരത്തിൽ നേരത്തെ glide ചെയ്തു experience ഉണ്ടെങ്കിൽ മാത്രം പോകുന്നതാണ് നല്ലത്. 20-30 മിനിറ്റ് നീണ്ട gliding ആകും അത്. സോലന്ഗ് വാലി കൂടാതെ Marhi, Fatru, ബിജലി മഹാദേവ് enni സ്ഥലങ്ങളിലും ഇതുണ്ട്. ഗുലബയിലും രോഹ്തന്ഗ് റൂട്ടിലും സ്നോ സ്പോര്ട്സ് ഉണ്ട്.ഗുലാബ സോലന്ഗ് വാല്ലെയ് യെ അപേക്ഷിച്ച് ചെറുതാണ്. അത്ര ആൾക്കാർ ഉണ്ടാവില്ല. രണ്ടു പേർക്കിരിക്കാവുന്ന പുറകിൽ നിന്ന് പിടിച്ചു സ്ലൈഡ് ചെയ്തു കൊണ്ട് പോകാവുന്ന sleigh അവിടെ ഉണ്ടായിരുന്നു. എനിക്കത് കണ്ടപ്പോൾ santaclause ഇന്റെ sleigh പോലെ തോന്നി. തിരിച്ചു ഇറങ്ങിയപ്പോൾ ആ slieigh ഉം കൊണ്ട് ഒരാൾ വന്നു ഗേറ്റ് വരെ കൊണ്ട് പോകാം 100rs കൊടുത്താൽ മതി എന്ന് പറഞ്ഞു. ഗേറ്റ് എന്ന് പറയുന്നത് കൂടിവന്നാൽ 200ft ദൂരമേ ഉള്ളു . പക്ഷെ എനിക്ക് ഇനിയും വീഴാൻ ഉള്ള capacity ഇല്ലാതിരുന്നത് കൊണ്ട് അതിനെ തന്നെ ആശ്രയിച്ചു. തിരിച്ചു വന്നു കാർ ഇൽ കയറി റബ്ബർ ബൂട്സ് ഊരി മാറ്റി നോക്കിയപ്പോൾ ആണ് സോക്ക്സ് ഫുൾ നനഞ്ഞിരിക്കുന്നത് കണ്ടത്. ചുമ്മാതല്ല അത്രയും കാലിനു വേദനയും തണുപ്പും തോന്നിയത്.റബ്ബർ ബൂട്സ് മേടിച്ചപ്പോൾ അത് കീറിയത് ആണോ എന്ന് ചെക്ക് ചെയ്യാതിരുന്നത് ആണ് കാരണം. കാലിൽ രക്തയോട്ടം നില്ക്കാനും ഒക്കെ അത് മതി. തിരിച്ചു ഹോട്ടൽ ഇൽ എത്തി തലവേദനക്ക് ഒരു ടാബ്ലെറ്റ് കഴിച്ചു കുറച്ചു നേരം കിടന്നുറങ്ങി കഴിഞ്ഞപ്പോൾ എല്ലാം ഓക്കേ ആയി. നാളെ ഇനി കൂടുതൽ സ്ഥലങ്ങൾ കാണാൻ ഉണ്ട്. ഇന്ന് വിചാരിച്ച പോലെ മറ്റു സ്ഥലങ്ങൾ കാണാൻ ഒത്തില്ല. 4 മണി ആകുമ്പോഴേക്കും നേരം ഇരുട്ടുന്നതു കാരണം കൂടുതൽ സ്ഥലങ്ങൾ കണ്ടു തീർക്കാൻ പ്രയാസം ആകും എന്ന് തോന്നുന്നു.. എന്തായാലും നാളെ നോക്കാം .എല്ലാവരും കുറച്ചു നേരം വർത്തമാനം ഒക്കെ പറഞ്ഞിരുന്നു ഫുഡ് ഒക്കെ കഴിച്ചു കിടന്നുറങ്ങി. 
രാവിലെ ബ്രേക്ഫാസ്റ്റ് എല്ലാം ഹോട്ടൽ ഇൽ നിന്ന് കഴിച്ചു. ഇന്ന് രാവിലെ മഞ്ഞു മൂടിയ മലകൾ കാണുമ്പോൾ ഇന്നലത്തെ അത്ര excitement ഇല്ലായിരുന്നു.. കഴിഞ്ഞ ദിവസം മുഴുവൻ മഞ്ഞിന്റെ ഇടക്കായത് കാരണം ആകും. താഴെ കാർ പാര്ക്കിംഗ് ഇലേക്ക് ഇറങ്ങിയപ്പോൾ ആണ് ഒരു കുഞ്ഞു ചെമ്മരിയാട് അവിടെ നില്ക്കുന്നത് കണ്ടത്. അതിന്റെ മുതലാളിയും കൂടെ ഉണ്ട്. അയാളെ ഞാൻ ഇന്നലെയും രാവിലെ കണ്ടിരുന്നു. ഒരു തൂമ്പയും തോളിൽ വച്ച് രാവിലെ ആപ്പിൾ തോട്ടങ്ങളുടെ ഇടയിലേക്ക് നടന്നു പോകുന്നുണ്ടായിരുന്നു. ഇന്ന് കൂട്ടിനു ചെമ്മരിയാടിനെയും കൊണ്ട് ഇറങ്ങിയതാവും. ഞാൻ അടുത്ത് ചെന്ന് അതിനെ ഒന്ന് തൊട്ടോട്ടെ എന്ന് ചോദിച്ചു. കയ്യിൽ എടുത്തോ എന്ന് അയാള് പറഞ്ഞു.. കേൾക്കേണ്ട താമസം പൊക്കി അങ്ങ് എടുത്തു. എന്ത് സോഫ്റ്റ് ആണെന്നോ അതിനെ എടുക്കാൻ. ശരിക്കും ഒരു പാവയെ എടുക്കുന്ന പോലെ തോന്നി. അത് പേടിച്ചു പോയി എന്ന് തോന്നുന്നു. താഴെ വിട്ടപ്പോൾ ഓടാൻ തുടങ്ങി. എന്റെ മകൻ അതിനെ പിടിക്കാൻ ആയി അതിന്റെ പുറകെയും.
ഞങ്ങൾ താമസിക്കുന്ന കന്യാൽ ഹിൽസ് ഇൽ നിന്നും ഓൾഡ് മണാലിയിൽ ഉള്ള ഹിടംബ എന്ന അമ്പലത്തിലേക്ക് ആണ് ആദ്യത്തെ യാത്ര. 9.5km ആണ് ദൂരം. പോകുന്ന വഴി മാൽ റോഡിൻറെ അടുത്തായി വൻ വിഹാരും ടിബെറ്റെൻ monastery ഉം ഉണ്ട്. അത് രണ്ടും തൽക്കാലം കാണാൻ പ്ലാൻ ഇല്ലായിരുന്നു. എല്ലാ സ്ഥലങ്ങളിലുമുള്ള മാൽ റോഡിൽ ചെന്നാൽ അവിടെ ഉള്ള ഷോപ്പിംഗ് മുഴുവനും നടക്കും. അമ്പലത്തിനു വെളിയിലായി മുഴുവൻ ഷോപ്പിംഗ് ഏരിയ ആണ്. ടിബെറ്റെൻ ആഭരണങ്ങളും, തടിയിൽ തീർത്ത ബുദ്ധന്റെ പ്രതിമകളും, കുല്ലു ഷാളും, കുഞ്ഞു കുരുവികൂടുകൾ തട്ട് തട്ടായി ഉണ്ടാക്കിയെക്കുന്നതും, മര പലകയിൽ ഓരോ quotes ഒക്കെ എഴുതിയതും എന്ന് വേണ്ട അത്യാവശ്യം നാട്ടിലേക്കു ആർക്കേലും ഒക്കെ ഗിഫ്റ്റ് കൊടുക്കാൻ പറ്റുന്ന ഐറ്റംസ് ഒക്കെ അവിടെ തന്നെ കിട്ടും. ഇത് തന്നെ മാൽ റോഡിലും കിട്ടും കേട്ടോ. 
അമ്പലത്തിനു വെളിയിൽ തന്നെ യാക് , നല്ല വെളുത്ത കട്ടി ഉള്ള രോമത്തോട് കൂടിയ മുയലുകൾ എന്നിവയെയും കൊണ്ട് ആൾക്കാർ നില്ക്കുന്നത് കാണാം. മുയലിന്റെ രോമം അവർ ചീകി വച്ച് കൊണ്ടിരിക്കുന്നത് കാണാം. നമ്മൾക്ക് യാക് ഇന്റെ മുകളിൽ കയറിയും മുയലിനെ എടുത്തു നിന്നും ഫോട്ടോ എടുക്കാം. അതിനു വേണ്ടി ആണ് അവർ അതിനെയും കൊണ്ട് നില്ക്കുന്നത്. മുയലിന്റെ കൂടെ ഫോട്ടോ എടുക്കുന്നതിനു 50 രൂപയും യാക് ഇന്റെ കൂടെ എടുക്കുന്നതിനു 100 രൂപയും ആണ് മേടിക്കുന്നത്. യാക് ഇന്റെ മുകളിൽ കയറി ഇരുന്നു ഫോട്ടോ എടുക്കാം എന്ന് പറഞ്ഞെങ്കിലും എനിക്ക് ആ പാവത്തിന്റെ മുകളിൽ കയറി ഇരിക്കാൻ തോന്നി ഇല്ല. നല്ല ഭാരം ഉള്ള ആൾക്കാർ ഒക്കെ വന്നു ചാടി കയറി ഇരുന്നു ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഞങ്ങൾ കുഞ്ഞിനെ കയറ്റി ഇരുത്തി ഫോട്ടോ എടുത്തു. യാക് കാണുമ്പോൾ ഭീകരൻ എന്ന് തോന്നിയെങ്കിലും തൊട്ടൊക്കെ നോക്കിയപ്പോൾ അനങ്ങാതെ നിന്നു തന്നു. ഇനി ചിലപ്പോൾ അതിനെ എപ്പോഴും അങ്ങിനെ കൂടെ കൊണ്ട് നടക്കുന്നത് കൊണ്ടാകും.അതിന്റെ മുഖത്തേക്ക് വീണു കിടക്കുന്ന രോമം വെട്ടി ഒതുക്കി നിർത്തിയിരുന്നു. കുറച്ചു ഭയത്തോടെ ആണെങ്കിലും പതുക്കെ അതിന്റെ മുകളിൽ കൂടെ വിരലുകൾ ഓടിച്ചു നോക്കി. എന്നിട്ടും ഒന്ന് അനങ്ങുക പോലും ചെയ്തില്ല. അമ്പലത്തിലേക്ക് പൂജക്ക് വേണ്ടി ഉള്ള തേങ്ങയും മറ്റു പൂജ സാമഗ്രികളും വിൽക്കാൻ കുറെ സ്ത്രീകൾ അവിടെ ഉണ്ട്. അവരോടു നഹി ചാഹിയെ എന്ന് പറഞ്ഞാൽ തിരിച്ചു "വേണ്ട?" എന്ന് ചോദിക്കും. അപ്പോൾ മനസ്സിലായല്ലോ എത്ര മലയാളികൾ അവിടെ എത്തുന്നുണ്ട് എന്നുള്ളത്. അവിടെ മാത്രമല്ല ഏതു കടയിൽ കയറിയാലും അവർ ആ ഒരു വേർഡ് പഠിച്ചു വച്ചിട്ടുണ്ട് നമ്മളോട് ചോദിക്കാനായി. പിന്നെ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം അവിടെ ഉള്ള സ്ത്രീകൾ വളരെ നല്ല അധ്വാന ശീലരാണ്. 
അമ്പലത്തിനു ചുറ്റും കൂറ്റൻ deodar മരങ്ങൾ ഉണ്ട്. വെളിയിൽ നല്ല വെയിൽ കണ്ടാണ് ജക്കെറ്റ് എടുക്കാതെ ഞങ്ങൾ ഇറങ്ങിയത്. അമ്പലതിനോട് അടുത്തപ്പോൾ തണുപ്പ് കൊണ്ട് നില്ക്കാൻ പറ്റാത്ത അവസ്ഥ. അതുകൊണ്ട് അധിക നേരം അവിടെ നിന്നില്ല. 
അമ്പലത്തിനെ കുറിച്ചുള്ള ഐതിഹ്യം ഇതാണ്. ഹിടംബ അല്ലേൽ ഹടിംബ എന്ന് പേരുള്ള ഈ അമ്പലം പണിഞ്ഞത് AD 1553 ൽ രാജാ ബഹദൂർ സിംഗ് ആണ്. പണ്ട് കാലത്ത് പാണ്ഡവർ ഈ ദേശത്ത് വന്നപ്പോൾ ഹിടംബയുടെ സഹോദരൻ ആയ ഹിടംബ് ഭീമനുമായി ഏറ്റുമുട്ടി മരിച്ചു. ഭീമൻ എന്നിട്ട് ഹിടംബയെ കല്യാണം കഴിച്ചു. അതിൽ ഗടോത്കചൻ എന്ന് പേരുള്ള കുഞ്ഞു ജനിച്ചു. ഭീമൻ തിരികെ പോയപ്പോൾ രാക്ഷസി ആയി ജനിച്ച ഹിടംബ കൂടെ പോകാതെ ഈ സ്ഥലത്ത് ദൈവികത്വം കൈവരാൻ ആയി തപസ്സനുഷ്ടിച്ചത്രേ.. 
3 നിലപോലെ ആണ് അത് പണിഞ്ഞെക്കുന്നത്. പടി കയറി വേണം അമ്പലത്തിന്റെ അടുത്തെത്താൻ. റൂഫിനു മുകളിൽ കുറച്ചു മഞ്ഞു വീണു കിടപ്പുണ്ട്. കുമ്മായം തേച്ച ചുവരുകൾ ആണ്. ചുവരിൽ തടിയുടെ പ്ലാങ്കും , മൃഗങ്ങളുടെ തലയോട്ടിയും കൊത്തുപണികളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ തടിയിൽ ചെയ്യുന്ന കൊത്തുപണിയിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് അവരുടെ കൊത്തുപണി. ഞാൻ ഫോട്ടോ എടുക്കാനായി ചെന്നപ്പോൾ ഒരു അമ്മൂമ്മ കയ്യിൽ കുറെ പൂക്കളും ആയി അവിടെ നില്പ്പുണ്ടായിരുന്നു. ഫോട്ടോ എടുക്കാൻ ആണെന്ന് മനസ്സിലായപ്പോൾ മുഖത്ത് കെട്ടിയിരുന്ന ഒരു തുണി താഴേക്കാക്കി ചിരിച്ചു കൊണ്ട് അവർ നിന്നു. ഫോട്ടോ എടുത്തിട്ട് thumps up ചെയ്തു കൊള്ളാം എന്ന് കാണിച്ചപ്പോൾ അവർക്ക് സന്തോഷമായി. അടുത്ത ഭാഗത്തേക്ക് ഫോട്ടോ എടുക്കാൻ നീങ്ങിയപ്പോൾ പിന്നെയും ദേ വന്നു നില്ക്കുന്നു അവിടെയും.. ഓഹോ അപ്പോഴാണ് മനസ്സിലായത് അവര്ക്ക് ഫോട്ടോ പ്രാന്താണ്. ആര് ഫോട്ടോ എടുക്കുന്നത് കണ്ടാലും പോയി പോസ് ചെയ്തു നില്ക്കുന്നുണ്ട്. അമ്പലത്തിന്റെ വെളിയിൽ സൈഡിൽ ആയി ഒരു പാറകൂട്ടം ഉണ്ട്. എല്ലാരും അവിടെ കയറി ഇരുന്നു ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിൽ ആണ്. ചുറ്റി നടന്നു കണ്ടതിനു ശേഷം അവിടെ നിന്നും അടുത്ത destination ആയ നാഗ്ഗർ castel ഇലേക്ക് യാത്ര തിരിച്ചു. ഹടിംബ temple ൽ നിന്നു 2.5km ദൂരെ മനു temple ഉണ്ട്. മനു temple നിന്നും vashisht എന്ന temple 4km ദൂരവും ഉണ്ട്. vashisht temple ഇന്റെ അടുത്തുള്ള ഹോട്ട് വാട്ടർ സ്പ്രിംഗ് വളരെ ഫേമസ് ആണ്. ഞങ്ങൾ അതിനു പകരം മനികരൻ ആണ് തിരഞ്ഞെടുത്തത്. അവിടെയും ഹോട്ട് വാട്ടർ സ്പ്രിംഗ് ഉണ്ട്. 
115km ആണ് ഹടിംബ യിൽനിന്നും നാഗ്ഗർ ഇലേക്ക്. നഗ്ഗർ 1460 വര്ഷത്തോളം കുല്ലുവിന്റെ capital ആയിരുന്നു. നഗ്ഗർ castle പല ആൾക്കാരുടെ കൈ മറിഞ്ഞു ലാസ്റ്റ് ഇൽ ഹിമാചൽ പ്രദേശ് (HPTDC)govt ഇന്റെ കയ്യിൽ കിട്ടിയ ഒരു ഹോട്ടൽ ആണ്. ഇന്നതൊരു ഹെരിറ്റെജ് ഹോട്ടൽ ആണ്. പല സിനിമകളുടെയും ഷൂട്ടിംഗ് ലൊകെഷൻ ആയിരുന്നു ഈ ഹോട്ടൽ. അതിൽ ഫേമസ് ആയിട്ടുള്ള ഒരു ഫിലിം ആണ് ജബ് വി മെറ്റ് . അതിന്റെ ഒരു പാട്ട് സീനിൽ ഈ ഹോട്ടൽ കാണിക്കുന്നുണ്ട്. മെയിൻ എന്ട്രൻസ് കയറുമ്പോൾ തന്നെ അവിടെ ചുവരിലായി മലയാടുകളുടെ നീളൻ കൊമ്പുകൾ കാണാം. വേറെ ഒരു കുഞ്ഞു കൊമ്പും ഒരു വലിയ മരത്തിന്റെ വട്ടത്തിൽ മുറിച്ച പലകയിൽ ചേർത്ത് വച്ചിട്ടുണ്ട്. ഈ ഹോട്ടൽ പണി കഴിപ്പിച്ചത് 16th സെഞ്ചുറിയുടെ ആദ്യം രാജ സിദ്ധി സിംഗ് ആണെന്നാണ് പറയുന്നത്. കല്ലും തടിയും മാത്രമാണ് നിർമാണതിനുപയോഗിച്ചത്. കത്കൂനി എന്നാണ് ഈ നിർമാണ ശൈലിയുടെ പേര്. 1846 ഇൽ അന്നത്തെ രാജാവായിരുന്ന രാജ ഗ്യാൻ സിംഗ് ഒരു ബ്രിട്ടീഷ്കാരൻ ആയിരുന്ന മേജർ HAY എന്ന ആളിന് വെറും ഒരു തോക്ക് കിട്ടാൻ വേണ്ടി പകരം കൊടുത്തത് ഈ castle ആയിരുന്നു. മേജർ ഇതിൽ കുറച്ചു പരിഷ്കാരങ്ങൾ ഒക്കെ വരുത്തി. ബ്രിട്ടീഷ്കാർ പോയതിനു ശേഷം ആളുകൾക്കായി ഇത് തുറന്നു കൊടുത്തു. castle ഇന് മുന്നിലായി ഒരു ചെറിയ അമ്പലം ഉണ്ട്. jagti patt എന്നാണതിന്റെ പേര്. ഒരു കുഞ്ഞു museum വും ഇതിന്റെ ഉള്ളിൽ ഉണ്ട്. 
അവിടെ നിന്നും ഇനി പോകുന്നത് മനികരനിലെക്കാണ്. നഗ്ഗർ ഇൽ നിന്നും 62km ദൂരം ഉണ്ട് മനികരനിലേക്ക്. പോകുന്നവഴി കുല്ലു വിൽ പലസ്ഥലങ്ങളിലും റിവർ രഫ്ടിംഗ് നടത്തുന്നുണ്ടായിരുന്നു. ഒരു ഒമിനി വാൻ ഇന്റെ മേലിൽ രഫ്റ്റ് ബോട്ട് കെട്ടി വച്ചിട്ടുണ്ടാകും പിന്നെ പോകുന്ന വണ്ടികൾക്കെല്ലാം കൈകാണിച്ചുകൊണ്ടിരിക്കും. അവിടെ നിന്നും ഇനി പോകുന്നത് മനികരനിലെക്കാണ്. നഗ്ഗർ ഇൽ നിന്നും 62km ദൂരം ഉണ്ട് മനികരനിലേക്ക്. പോകുന്നവഴി കുല്ലു വിൽ പലസ്ഥലങ്ങളിലും റിവർ രഫ്ടിംഗ് നടത്തുന്നുണ്ടായിരുന്നു. ഒരു ഒമിനി വാൻ ഇന്റെ മേലിൽ രഫ്റ്റ് ബോട്ട് കെട്ടി വച്ചിട്ടുണ്ടാകും പിന്നെ പോകുന്ന വണ്ടികൾക്കെല്ലാം കൈകാണിച്ചുകൊണ്ടിരിക്കും. 
കുല്ലുവിൽ ആൾക്കാർ താമസിക്കുന്നത് വലിയ മലകളുടെ മുകളിൽ ആണ്. ഒരു മലയിൽ നിന്നും മറ്റു മലയുമായി കണക്ട് ചെയ്യുന്ന ബ്രിഡ്ജ് എല്ലായിടത്തും കാണാൻ കഴിയും. റോഡ് ലെവൽ ഇൽ നിന്നും വളരെ താഴെ ആണ് ബ്രിഡ്ജ്. രണ്ടു മലകളുടെയും ഇടയ്ക്കു ബിയാസ് നദി ഒഴുകിക്കൊണ്ടിരിക്കും. പല സ്ഥലങ്ങളിലും അവര്ക്കുള്ള സാധനം എത്തിക്കുന്നതിന് പ്രത്യേക ട്രോളികൾ ഉണ്ട്. നല്ല കനം ഉള്ള വയർ ഇൽ ട്രോളികൾ ഘടിപിച്ചു അതിൽ വീട്ടുസാധനങ്ങളും കൺസ്ട്രക്ഷൻ മറ്റെരിയൽസും എല്ലാം കൊണ്ട് പോകുന്നുണ്ടായിരുന്നു. 3000 രൂപ ഒരു മാസം അതിനു റെന്റ് ഉണ്ട്. എല്ലാ ദിവസവും ട്രോളികളിൽ സാധനങ്ങൾ അടുത്ത മലയിലേക്ക് കൊണ്ട് പോകാറുണ്ട്. അവിടെ നിന്ന ഒരു സ്ത്രീയോട് വീടെവിടെ എന്ന് ചോദിച്ചപ്പോൾ അകലെയുള്ള മലമുകളിലേക്ക് വിരൽ ചൂണ്ടി കാട്ടി. ഈ ട്രോളിയിൽ നിങ്ങളും കയറി പോകുമോ എന്ന് ചോദിച്ചപ്പോൾ അവർക്ക് പോകാനുള്ള വഴി താഴെ കൂടെയാണെന്ന് കാണിച്ചു. കുത്തനെ ഈ മല ഇറങ്ങുക. താഴെ ചെല്ലുമ്പോൾ ബ്രിഡ്ജ് ഉണ്ട്. അത് കയറി അപ്പുറത്തുള്ള മലയിൽ ഇറങ്ങണം. പിന്നെ അവിടെ നിന്നങ്ങു മേലോട്ട് കയറണം. ഇടയ്ക്കു സ്റ്റെപ്പുകൾ ഒക്കെ കാണാം.. അവിടെ അവർക്ക് കുഞ്ഞു കൃഷിയും ഉണ്ട്. ഞാൻ ക്യാമറയിൽ മാക്സിമം സൂം ചെയ്തു ആ സ്ഥലങ്ങൾ നോക്കി കണ്ടു. ഇവരെ ഒക്കെ സമ്മതിക്കണം. ആ മലകളിൽ പശുവും ആടും ഒക്കെ മേഞ്ഞു നടക്കുന്നത് കാണാമായിരുന്നു. ഇതൊക്കെ ഉരുണ്ടു താഴേക്ക് പോകില്ലേ? ആർക്കറിയാം.. !!
ഉച്ചക്ക് കഴിക്കാൻ ആയി കുല്ലുവിൽ പല restaurant ഇലും കയറി എങ്കിലും എങ്ങും ഫുഡ് കിട്ടിയില്ലായിരുന്നു. കുറെ കഴിഞ്ഞപ്പോൾ കുല്ലുവിൽ ഉള്ള ഒരു ഓപ്പൺ restaurant ൽ കയറി. ചുവരുകൾ ഒന്നുമില്ലാത്ത അവിടേക്ക് തണുത്ത കാറ്റു നല്ല പോലെ അടിച്ചു കയറുന്നുണ്ടായിരുന്നു.വൃത്തി തൊട്ടു തീണ്ടിയിട്ടില്ല. സപ്ലയർ വന്നു. അവന്റെ വർത്തമാനം പറയുന്ന രീതികണ്ടാൽ ശരിക്കും കൊല്ലാൻ തോന്നും. എന്തൊക്കെ ഐറ്റം കഴിക്കാനുണ്ട് എന്ന് ചോദിച്ചിട്ട് മര്യാദക്ക് അവൻ പറഞ്ഞു പോലും ഇല്ല. നിങ്ങൾക്കെന്താ വേണ്ടത് എന്ന് വച്ചാൽ അത് പറയാൻ എന്ന്. നല്ല വിശപ്പുണ്ട്. കുറച്ചു ചോറും കറിയും കിട്ടുമോ എന്ന് ചോദിച്ചു. ദാൽ കറിയും ചോറും കട്ട തൈരും കൊണ്ട് തന്നു. കുറ്റം പറയരുതല്ലോ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം അവിടെ നിന്നിറങ്ങി. മനികരനിലെത്തിയപ്പോൾ കുറച്ചു ലേറ്റ് ആയിരുന്നു. 
മനികരൻ സ്ഥിതി ചെയ്യുന്നത് പാർവതി നദിയുടെ തീരത്ത് പാർവതി വാലിയിൽ ആണ്. 2015 ആഗസ്തിൽ മണ്ണിടിച്ചിൽ ഉണ്ടായി ഇവിടെ 7 ആളുകൾ മരിച്ചിരുന്നു. അവിടെ ഒരു ഗുരുദ്വാരയും ഒരു ശിവന്റെ അമ്പലവും ഒരുമിച്ചാനുള്ളത്.ദൂരെ നിന്നുതന്നെ നമ്മൾക്ക് തിളച്ച വെള്ളത്തിന്റെ നീരാവി കാണാൻ ഒക്കും. അവിടേക്ക് ഒരു ബ്രിഡ്ജ് ഉണ്ട് . അമ്പലത്തിന്റെ കഥ എന്നുവച്ചാൽ ശിവനും പർവതിയും കൂടെ അവിടെ 11,000 വർഷം ഇരുന്നു തപസ്സനുഷ്ടിച്ച സ്ഥലമാണ്. പാർവതി കുളിച്ചു കൊണ്ടിരുന്നപ്പോൾ കാതിൽ കിടന്ന ആഭരണത്തിൽ നിന്നും ചിന്താമണി ഊരി വെള്ളത്തിൽ പോയി. എത്ര നോക്കിയിട്ടും അത് കിട്ടിയില്ല. ശിവൻ തന്റെ കിങ്കരന്മാരെ അത് അന്വേഷിക്കാൻ ആയി പലസ്ഥലങ്ങളിലും അയച്ചു. ചിന്താമണി ശേഷനാഗത്തിനോ ശിവനോ മാത്രം അവകാശപെട്ടതാണ്. പാതാളതിലെക്ക് പോയ ചിന്താമണി ശേഷനാഗതിനാണ് കിട്ടിയത്. ചിന്താമണി കിട്ടാതെ ആയപ്പോൾ ശിവൻ ദേഷ്യം കൊണ്ട് താണ്ഡവ നൃത്തം ചെയ്യാൻ തുടങ്ങി. മൂന്നാം കണ്ണ് തുറന്നപ്പോൾ നൈന ദേവി ജനിച്ചു. നൈന ദേവി ശേഷനാഗത്തിന്റെ അടുത്ത് പോയി ആ ചിന്താമണി തിരികെ നല്കണം എന്നാവശ്യപ്പെട്ടു. ശിവനെ പ്രീതിപെടുതാൻ ആയി ശേഷ നാഗം ഒരു മണിക്ക് പകരം കുറെ ഏറെ മണികൾ മുകളിലേക്ക് ആഞ്ഞു ചീറ്റി. അതിൽ പാർവതിയുടെ എടുത്തതിനു ശേഷമുള്ളത് കല്ലുകൾ ആയി മാറി പോലും. ഇനിയും ഉണ്ട് ഒരു കഥ. ഗുരു നാനാക്ക് പണ്ട് തന്റെ ശിഷ്യന്മാരുമായി ഇവിടെ സന്ദർശിച്ചു. കൂടെ ഉണ്ടായിരുന്ന ശിഷ്യർ എല്ലാരും വിശന്നു വലഞ്ഞു ഒരു പരുവം ആയി. ഗുരു തന്റെ ഒരു ശിഷ്യനോട് അടുത്തുള്ള വീടുകളിൽ പോയി ഭക്ഷണം മേടിച്ചു വരാൻ ആവശ്യപെട്ടു. അവിടെ നിന്നും ആട്ടയും അരിയും ആയി തിരിച്ചു എത്തിയ ശിഷ്യൻ അത് എങ്ങിനെ ഉണ്ടാക്കും എന്നറിയാതെ വിഷമിച്ചു നിന്നു. ഗുരു അയാളോട് അടുത്തുള്ള ഒരു കല്ല് പൊക്കി മാറ്റാൻ പറഞ്ഞു. അത് പൊക്കി നോക്കിയപ്പോൾ തിളയ്ക്കുന്ന വെള്ളം. അതിലേക്ക് വട്ടത്തിൽ ഉണ്ടാക്കിയ റൊട്ടി ഇടാൻ പറഞ്ഞു. വെള്ളത്തിലെക്കിട്ട റൊട്ടി ഒഴുകി പോയി. ശിഷ്യനോട് റൊട്ടി തിരിച്ചു വന്നാൽ ഒരു റൊട്ടി ദൈവത്തിന്റെ നാമത്തിൽ മറ്റുള്ളവർക്ക് കൊടുക്കണം എന്ന് പറഞ്ഞു. മർദാന എന്ന് പേരുള്ള ആ ശിഷ്യൻ അപ്രകാരം ചെയ്യാം എന്നേറ്റു. അന്നേരം റൊട്ടി പാകമായി തിരിച്ചു ഒഴുകി അവരുടെ അടുത്തേക്ക് വന്നു. അവിടെ ഇന്നും ദിവസവും വരുന്ന ആൾക്കർക്കെല്ലാം ഭക്ഷണം കൊടുക്കുന്നുണ്ട്. ഈ വെള്ളത്തിൽ കുളിച്ചാൽ പിന്നെ മോക്ഷം കിട്ടാൻ ആയി കാശിക്കു പോകേണ്ട എന്നാണ് പറയുന്നത്. 
ബ്രിഡ്ജ് കടന്നു ഞങ്ങൾ അവിടേക്ക് കയറി. ആദ്യം തന്നെ അകത്തു പൂളിൽ കുളിച്ചു കൊണ്ടിരിക്കുന്ന കുറച്ചു ആള്ക്കാരെ കണ്ടു. ആ വെള്ളത്തിൽ കുളിച്ചാൽ രോഗങ്ങൾ ശമിക്കും എന്നാണ് അവരുടെ വിശ്വാസം, സിഖ് മതക്കാരായിരുന്നു അവർ. അവിടെ നിന്നും കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഒരു കെട്ടി ഉണ്ടാക്കിയ ഗുഹ കണ്ടു. അതിൽ കുറെ ആൾക്കാർ ഉണ്ടായിരുന്നു. അതിനുള്ളിൽ നല്ല ചൂടുണ്ടായിരുന്നു. സന്യാസികളും പല ദേശത്ത് നിന്നും വന്ന ആൾക്കാരും അതിൽ ഉണ്ടായിരുന്നു. പല രോഗങ്ങളുമായി വന്നവർ. അവിടെ നിന്നും ഇറങ്ങി വന്ന ഒരു സന്യാസി അപ്പൂപ്പൻ അതിനകത്ത് കുറച്ചു നേരം ഇറങ്ങി ഇരിക്കാൻ പറഞ്ഞു. എന്നിട്ട് വേണം ഇല്ലാത്ത രോഗം കൂടെ ഉണ്ടാകാൻ. ഞങ്ങൾ അവിടെ നിന്നും ശിവന്റെ അമ്പലം കാണാൻ ആയി ഇറങ്ങി. ഗുരുദ്വാരയുടെ ഭക്ഷണം കൊടുക്കുന്ന സ്ഥലത്ത് കൂടി വേണം അങ്ങോട്ട് പോകാൻ. അവിടെ ചെന്ന് നിന്നിട്ട് തന്നെ കാൽ പൊള്ളുന്ന പോലെ തോന്നുന്നുണ്ട്. 88-94 ഡിഗ്രി ആണ് ചൂട് വെള്ളത്തിന്റെ. ചൂടായാലും തണുപ്പായാലും ഇതേ ചൂട് തന്നെ ആകും ഉണ്ടാകുക വെള്ളത്തിന്. ഗുരുദ്വാരയിലെക്ക് ഭക്ഷണം പാകം ചെയ്യുന്നത് ഈ വെള്ളത്തിൽ ആണ്. ചോറ് വെന്തു കിട്ടാൻ ഒരു മണിക്കൂർ മതിയാകും. ഞാൻ കൈ ഒന്ന് അതിൽ മുക്കി നോക്കി. നല്ല ചൂടുണ്ട്. റെഡിയം ആണ് ചൂട് അങ്ങിനെ നില്ക്കാൻ കാരണം എന്നാണ് പറയുന്നത്. 
കുറച്ചു ഫോട്ടോ ഒക്കെ എടുത്തു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. തിരിച്ചു വരുന്ന വഴി നമ്മളുടെ ഡ്രൈവർ വണ്ടി ചവിട്ടി പെട്ടെന്ന് നിർത്തി. എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ഒരു ചീട കിടക്കുന്നത് കണ്ടു സൈഡിൽ എന്ന്. എന്റെ കെട്ടിയോൻ ഓടി പോയി അതെടുത്തു കൊണ്ട് വന്നു തന്നു. മണലി വന്നപ്പോൾ തൊട്ടു ഈ ഉണങ്ങിയ പൈൻ പൂക്കൾ സംഘടിപ്പിക്കാനായി ഞാൻ നോക്കുന്നുണ്ടായിരുന്നു. ആകെ ഒരെണ്ണം ആണ് കിട്ടിയത്. ഒന്നെങ്കിൽ ഒന്ന്. കിട്ടിയല്ലോ അത് മതി. 
വരുന്ന വഴി പെണ്ണുങ്ങൾ വിറകിൻ കെട്ടും പുറത്തു തൂക്കി ആടുകളെ മേയിച്ചു വീടുകളിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. നേരത്തെ പറഞ്ഞത് പോലെ അവിടുത്തെ പെണ്ണുങ്ങൾ വളരെ അധ്വാന ശീലരാണ്. ഒന്നുകിൽ ഒരു വിറകിൻ കെട്ട്, അല്ലേൽ കുഞ്ഞ്, അതുമല്ലെങ്കിൽ ഒരു പൊക്കമുള്ള ഒരു പ്ലാസ്റ്റിക്കിന്റെ പിടിയില്ലാത്ത ബക്കറ്റ് പോലെ ഒരെണ്ണം ഇവയിൽ എന്തേലും ഒന്ന് കാണും അവരുടെ പുറത്ത്. വണ്ടി നിർത്തി ഞാൻ ഓടി ചെന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. ചിരിച്ചു കൊണ്ട് പെട്ടെന്നെടുത്തോ എന്ന് പറഞ്ഞു നടന്നു കഴിഞ്ഞിരുന്നു. ആണുങ്ങൾ പൊതുവെ മടിയന്മാരായിട്ടാണ് തോന്നിയത്. എവിടെ എങ്കിലും ആരേലും തീ കൂട്ടുന്നത് കണ്ടാൽ എവിടെ നിന്നറിയില്ല കുറെ ആൾക്കാർ കൈയ്യും കൂട്ടി തിരുമ്മി ഓടി വരുന്നത് കാണാം. എന്നിട്ട് അതിനു ചുറ്റും കൂടി ഇരുന്നു തീയും കാഞ്ഞു വർത്തമാനവും പറഞ്ഞിരിക്കുന്നത് കാണാം.
അവിടെ ഉള്ള വീടുകളുടെ ഒക്കെ മേല്ക്കൂര ഉണ്ടാക്കിയെക്കുന്നത് തടിയുടെ മേൽ സ്ലേറ്റിന്റെ സ്ലാബുകൾ അടുക്കി വച്ചാണ്. ചുവരുകൾ ചെറിയ പാറകൾ അടുക്കിയതും. നല്ല വീടുകളുടെ മേൽക്കൂരയിൽ ഒരേ വലിപ്പത്തിലും ഒരേ കനത്തിലും ഉള്ള സ്ലേറ്റാണ് അടുക്കി വച്ചേക്കുന്നതെങ്കിൽ കുഞ്ഞ് വീടുകളുടെ മുകളിൽ പല വലിപ്പത്തിലും അരുകു പൊട്ടിയതുമായ സ്ലാബുകൾ ആയിരിക്കും ഉണ്ടാകുക. കുറച്ചു ടൌൺ ഇലോട്ടു പോകുമ്പോൾ കോൺക്രീറ്റ് റൂഫ് ഉള്ള വീടുകൾ കാണാം. ഏതു വീടിനു ചുറ്റും കുറച്ചു വിറകും അടുക്കി വച്ചിട്ടുണ്ടാകും.
തിരിച്ചു ഞങ്ങൾ വരുമ്പോൾ ഉച്ചക്ക് ചോറ് കഴിച്ച restaurant ഇൽ തന്നെ ഒരു ചായ കുടിക്കാൻ ആയി നിർത്തി. നല്ല മസാല ചായ ഉണ്ടാക്കി തന്നു അവൻ. ചായ കുടിച്ചു കഴിഞ്ഞു നോക്കിയപ്പോൾ ആണ് ഹൃദയഭേദകമായ ഒരു കാഴ്ച അവിടെ കാണുന്നത്. അടുക്കളയിൽ പാചകം ചെയ്യുന്നത് കാണാൻ ഇടയായി. ഒറ്റ ഒരു പച്ചക്കറി പോലും കഴുകാതെ അതേപോലെ തന്നെ കണ്ടിച്ചു ഇടുന്നു. ഭഗവാനെ ഉച്ചക്ക് കഴിച്ച ഭക്ഷണം എന്തൊക്കെ ചെയ്താകുമോ തന്നത്? 
തിരിച്ചു വരുന്ന വഴി കുല്ലുവിൽ ഒരു ഫാക്ടറി ഔട്ട്ലെറ്റ് ഇൽ കയറി കുറച്ചു ഷാളും ബ്ലാങ്കെറ്റും ഒക്കെ മേടിച്ചു. ഫാക്ടറി ഔട്ട്ലെറ്റ് എന്ന് പറഞ്ഞാൽ താഴത്തെ നിലയിൽ ഷാളുകൾ തറിയിൽ ഉണ്ടാക്കി പകുതി ആകി വച്ചേക്കുന്നത് കാണാം. മുകളിലത്തെ നിലയിൽ ഷോപ്പും. അല്ലാതെ അവിടെ ഇരുന്നു ആരും ചെയ്യുന്നുണ്ടാകില്ല. കുറച്ചു തറികൾ കൊണ്ടിട്ട് ഫാക്ടറി ഔട്ട്ലെറ്റ് എന്നാ പേരും വച്ചാൽ മതി. 8 മണി കഴിഞ്ഞാൽ ഒറ്റ ആളിനെയും വെളിയിൽ കാണാൻ ഒക്കില്ല. ഡിന്നർ കഴിക്കാൻ ടൈം ആയി. എങ്ങുനിന്നും ഭക്ഷണം കിട്ടുന്നില്ല. ഒരിടത്ത് ഭക്ഷണം ഉണ്ട് പക്ഷെ ഓപ്പൺ restaurant ആണ്. ഈ തണുപ്പിൽ വെളിയിൽ ഇരുന്നു രാത്രി ഭക്ഷണം കഴിക്കുന്നത് ആലോചിക്കാനേ വയ്യ. കുറെ പൊയ്കഴിഞ്ഞപ്പോൾ ഒരെണ്ണം ഓപ്പൺ ആയി കണ്ടു. അവൻ ഭക്ഷണം തരാമെന്ന് പറഞ്ഞു. ഇപ്പോൾ വരാം വെയിറ്റ് ചെയ്യ് എന്ന് പറഞ്ഞു വെളിയിലേക്കിറങ്ങി. എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ കുക്ക് അടുത്ത് ആണ് താമസിക്കുന്നത് അയാളെ വിളിക്കാൻ പോകുവാണെന്ന് പറഞ്ഞു. കുറച്ചു നേരം വെയിറ്റ് ചെയ്തു. കുക്ക് വന്നു. ഓർഡർ എടുത്തു. കുറെ സമയം അവിടെ പോയി. പക്ഷെ ആ സമയം കൊണ്ട് അവൻ കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു. മണാലിയിൽ മരങ്ങൾ നേരത്തെ ഉള്ളത് പോലെ ഇപ്പോൾ ഇല്ലാത്തത് കാരണം ഹെലികോപ്റ്റർ ഇൽ deodar ഇന്റെയും പൈൻ ഇന്റെയും വിത്തുകൾ പാകും എന്ന്. അത് എവിടെ ഒക്കെ വളര്ന്നു വരുന്നുവോ അതെല്ലാം govt ഇന്റെ ആയി തീരും. അവരുടെ അനുവാദം ഇല്ലാതെ ആര്ക്കും അത് വെട്ടാൻ ഒക്കില്ല. ആവശ്യം എങ്കിൽ govt തന്നെ അത് തിരിച്ചു എടുത്തോളും. അതിന്റെ പൈസ വളർത്തുന്ന വീട്ടുകാർക്ക് കൊടുക്കും. കൊള്ളാം അല്ലെ? 
അവിടെ തീയ് കായാൻ ആയി ഭുഖാരി(bukhari) എന്ന് പറഞ്ഞ ഒരു സാധനം വച്ചിട്ടുണ്ട്. ഞങ്ങൾ ഷാൾ മേടിക്കാൻ കയറിയ കടയിലും വഴിയിൽ പലയിടത്തും ഇത് കണ്ടിരുന്നു. അതിനുള്ളിലേക്ക് വിറകുകൾ ഇടും. പുക പോകാൻ ആയി അതിൽ നിന്ന് മുകളിലോട്ടു ഒരു പൈപ്പ് പോകുന്നുണ്ട്. നല്ല ചൂടും തരും. ചെലവ് കുറഞ്ഞ ഹീറ്റെർ!
കുല്ലു ക്രോസ് ചെയ്തു മണലി എത്തിയപ്പോൾ ആണ് ആ മനോഹര കാഴ്ച കാണുന്നത്. മഞ്ഞു പൊഴിയുന്നു. ആദ്യം മഴ ആണെന്നാണ് വിചാരിച്ചത്. പക്ഷെ മുന്നോട്ടു പോകുംതോറും മനസ്സിലായി അത് മഴ അല്ല മഞ്ഞു വീഴുക ആണെന്ന്. എന്ത് ഭംഗി ആണെന്നോ അത് കാണാൻ.. പക്ഷെ ഇത് പകലായിരുന്നു കാണാൻ പറ്റിയിരുന്നതെങ്കിൽ എത്ര നന്നായേനെ. ആരോ മുകളിൽ നിന്നും ടാൽകം പൌഡർ കുടഞ്ഞു ഇടുന്നത് പോലെ ആയിരുന്നു അത് കാണാൻ. മഞ്ഞു വീഴുന്നതിന്റെ ശക്തി കൂടി തുടങ്ങി. അപ്പോൾ ആണ് ഡ്രൈവർ പറയുന്നത് ചിലപ്പോൾ നമ്മള്ക്ക് നാളെ ഹോട്ടൽ ഇൽ നിന്ന് താഴേക്ക് ഇറങ്ങാൻ ഒക്കില്ല എന്ന്. മലയുടെ ടോപ് ഇൽ ഉള്ള ഹോട്ടൽ ഇൽ നിന്ന് മഞ്ഞു മൂടിയ വഴി താഴെ എത്തുക അസാധ്യം ആണ്. ഇപ്പോൾ എല്ലാർക്കും ടെൻഷൻ ആകാൻ തുടങ്ങിയിരുന്നു. എങ്കിൽ പിന്നെ എത്രയും പെട്ടെന്ന് ഹോട്ടൽ ഇൽ എത്തി ചെക്ക് ഔട്ട് ചെയ്തു താഴെ എവിടെ എങ്കിലും റൂം എടുക്കാം എന്നായി. നല്ല മഞ്ഞു പെയ്യുന്നത് കാരണം മല കയറിയപ്പോൾ പല വീടുകളുടെയും മുകൾ ഭാഗവും നിർത്തിയിട്ടിരുന്ന വണ്ടികളും എല്ലാം മഞ്ഞിൽ മൂടി കിടക്കുന്നത് കണ്ടു. ഹോട്ടൽ ഇൽ എത്തി ഞങ്ങൾ ചെക്ക് ഔട്ട് ചെയ്യാൻ തീരുമാനിച്ചു എന്ന് പറഞ്ഞപ്പോൾ അതിന്റെ മാനേജർ പറഞ്ഞു ആ മഞ്ഞു പ്രശ്നം ഉള്ളതല്ലെന്ന്. പെട്ടെന്ന് ഉരുകി പോകുന്ന മഞ്ഞയത് കാരണം പേടിക്കാൻ ഇല്ല അയാൾ ആ കാര്യത്തിൽ guarantee തരുന്നു എന്ന്. അവിടെ ഉള്ളവർക്കല്ലേ ഇതിനെ കുറിച്ച് അറിയൂ. എന്തായാലും അയാൾ പറഞ്ഞപോലെ കേട്ടു അവിടെ തന്നെ തങ്ങി. നാളെ രാവിലെ ഞങ്ങൾ ചെക്ക് ഔട്ട് ചെയ്യും. അടുത്ത destination ഞങ്ങളെ കാത്തിരിക്കുന്നു. റൂമിൽ കയറി എല്ലാം പായ്ക്ക് ഒക്കെ ചെയ്തു വച്ചു കിടന്നുറങ്ങി.
അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ എഴുന്നേറ്റു. ബ്രേക്ക്ഫാസ്റ്റ് ഇന് ഇന്ന് ഇഡിലിയും സാമ്പാറും ആണ്. ആഹാ കൊള്ളാല്ലോ എന്ന് പറഞ്ഞു എല്ലാം എടുത്തു കഴിക്കാൻ ഇരുന്നു. അപ്പോൾ ആണ് സാമ്പാർ ഇൽ ഗ്രീൻ പീസും ക്വാളിഫ്ലവെരും ഇട്ടെക്കുന്നത് കണ്ടത്. വായിൽ വച്ചു നോക്കി. നല്ല മധുരമുള്ള എന്തോ ഒരു കറി. അതിനു അവരിട്ടെയ്ക്കുന്ന പേര് സാമ്പാർ ആണെന്ന് മാത്രം. എന്തെങ്കിലും ആകട്ടെ. കഴിച്ചു. പെട്ടി എല്ലാം എടുത്തു കാറിൽ വച്ചു. പോകുന്ന വഴി ബിയാസ് ഇൽ ഫോട്ടോ എടുക്കാനായി ഇറങ്ങി. ബിയാസ് ഇത് വരെ സുന്ദരി ആയ ഒരു നദി എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ കഴിഞ്ഞ വർഷം AUT എന്ന സ്ഥലത്ത് 25 എന്ജിനീയരിങ്ങിനു പഠിക്കുന്ന പിള്ളേരെ ഇതേ പോലെ ഫോട്ടോ എടുത്തു കൊണ്ട് നിന്നപ്പോൾ ഒഴുക്കി കൊണ്ട് പോയ നദി ആണ്. ബിയാസ് ഇന്റെ തീരത്ത് പല സ്ഥലങ്ങളിലും വെള്ളത്തിന്റെ ലെവൽ പെട്ടെന്ന് കൂടും അതുകൊണ്ട് അതിനുള്ളിലേക്ക് ആരും ഇറങ്ങരുത് എന്ന് എഴുതിവച്ചിട്ടുണ്ട്. അവിടെ ഉള്ള pandoh എന്ന ഡാം ഇൽ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ തുറന്നു വിട്ട വെള്ളത്തിൽ ആണ് അവർ ഒഴുകി പോയത്. വെള്ളം ഒട്ടുമില്ലാതെ കണ്ടപ്പോൾ ഈ 25 പേരും ഫോട്ടോ എടുക്കാൻ ആയി അതിനുള്ളിലേക്ക് പോയി. അങ്ങിനെ ആണ് അപകടം പറ്റിയത്. സൈഡ് ഇൽ നിന്ന് കുറച്ചു ഫോട്ടോസ് എടുത്തു. pandoh ഡാം ഇൽ നിന്നുള്ള വ്യൂ കാണാൻ നല്ലതാണ് . പക്ഷെ അവിടെ കാർ പാർക്ക് ചെയ്യാൻ ഉള്ള അനുമതി ഇല്ല. ഹനോഗി മാതാ temple പോകുന്ന വഴി കാണാം. കയറാൻ ഉള്ള സമയം ഇല്ല. കാരണം ഞങ്ങൾ പോകുന്ന മലയുടെ ഓപ്പസിറ്റ് ഉള്ള മലയുടെ മുകളിൽ ആണ് സംഭവം. pandoh ഡാം ക്രോസ് ചെയ്തു കുറച്ചു കൂടി മുന്നോട്ടു ചെന്ന് ഒരിടത്ത് ഉച്ച ഭക്ഷണം കഴിച്ചു. അവിടെയും ഫുഡ് ഇൽ ഓരോ പ്രശ്നങ്ങൾ. ഈ ട്രിപ്പ് ഇൽ ആകെ ഉണ്ടായ പ്രശ്നം ഫുഡ് ഇന്റെകാര്യത്തിൽ ആണ്.. കുല്ലു മണാലി ട്രിപ്പ് അങ്ങിനെ അവിടെ കഴിഞ്ഞു... വായിച്ചതിനു നന്ദി..